x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൊസീഞ്ഞയ്ക്ക് കോ​​ളാ...

വെബ്ഡെസ്ക്
Published: July 26, 2026 01:01 AM IST | Updated: July 26, 2026 01:01 AM IST

വൊസീഞ്ഞ

കേ​​പ് വെ​​ർ​​ദെ: ഫി​​ഫ ലോ​​ക​​ക​​പ്പി​​ലെ ശ്ര​​ദ്ധേ​​യ​​മാ​​യ താ​​ര​​ങ്ങ​​ളി​​ലൊ​​രാ​​ളാ​​യ കേ​​പ് വെ​​ർ​​ദെ ഗോ​​ൾ​​കീ​​പ്പ​​റാ​​യ വൊസീഞ്ഞ​​യ്ക്ക് പു​​തി​​യ താ​​വ​​ള​​മൊ​​രു​​ങ്ങു​​ന്നു. ചി​​ലി​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഫു​​ട്ബോ​​ൾ ക്ല​​ബ്ബാ​​യ ‘കൊ​​ളോ കൊ​​ളോ’​​യു​​മാ​​യി വൊസീഞ്ഞ ക​​രാ​​ർ ഒ​​പ്പി​​ട്ടു.

നി​​ല​​വി​​ലെ ചാ​​ന്പ്യ​​ൻ​​മാ​​രാ​​യ സ്പെ​​യി​​ൻ, റ​​ണ്ണ​​റ​​പ്പാ​​യ അ​​ർ​​ജ​​ന്‍റീ​​ന തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ ടീ​​മു​​ക​​ൾ​​ക്കെ​​തി​​രേ മി​​ക​​ച്ച സേ​​വു​​ക​​ൾ കാ​​ഴ്ച​​വ​​ച്ച് ആ​​രാ​​ധ​​ക മ​​നം ക​​വ​​ർ​​ന്ന താ​​ര​​മാ​​ണ് 40കാ​​ര​​നാ​​യ വൊസീഞ്ഞ.

“​​സ്വാ​​ഗ​​തം. ഞ​​ങ്ങ​​ൾ നി​​ങ്ങ​​ൾ​​ക്കാ​​യി കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ്”- വെ​​ള്ളി​​യാ​​ഴ്ച ത​​ങ്ങ​​ളു​​ടെ സോ​​ഷ്യ​​ൽ മീ​​ഡി​​യ പേ​​ജു​​ക​​ളി​​ൽ ക്ല​​ബ്ബ് പ​​ങ്കു​​വ​​ച്ച കു​​റി​​പ്പ് കൊ​​ളോ കൊ​​ളോ ആ​​രാ​​ധ​​ക​​ർ​​ക്കി​​ട​​യി​​ൽ മാ​​ത്ര​​മ​​ല്ല തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്നാം ത​​വ​​ണ​​യും ലോ​​ക​​ക​​പ്പി​​ന് യോ​​ഗ്യ​​ത നേ​​ടു​​ന്ന​​തി​​ൽ ദേ​​ശീ​​യ ടീം ​​പ​​രാ​​ജ​​യ​​പ്പെ​​ട്ട ചി​​ലി​​യി​​ലു​​ട​​നീ​​ളം വ​​ലി​​യ ആ​​വേ​​ശം സൃ​​ഷ്ടി​​ച്ചു.

ലോ​​ക​​ക​​പ്പി​​ലെ സാ​​ന്നി​​ധ്യ​​വും ശ്ര​​ദ്ധേ​​യ പ്ര​​ക​​ട​​ന​​ത്തി​​നും പി​​ന്നാ​​ലെ അദ്ദേഹത്തെ സോ​​ഷ്യ​​ൽ മീ​​ഡി​​യ അ​​ക്കൗ​​ണ്ടു​​ക​​ളി​​ൽ പി​​ന്തു​​ട​​രു​​ന്ന​​വ​​രു​​ടെ എ​​ണ്ണ​​വും കു​​തി​​ച്ചു. 50,000ൽ ​​താ​​ഴെ​​യാ​​യി​​രു​​ന്ന ഫോ​​ളോ​​വേ​​ഴ്സി​​ന്‍റെ എ​​ണ്ണം ഏ​​ക​​ദേ​​ശം 29 ദ​​ശ​​ല​​ക്ഷ​​മാ​​യി വ​​ർ​​ധി​​ച്ചു.

Tags : Vosinja Sports Footballer GoalKeeper

Recent News

Corehub Up