Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vosinja

കൊച്ചേട്ടന്‍റെ കത്ത് : വൊ​സീ​ഞ്ഞ - പ​രി​ഹാ​സം പാ​യ​സ​മാ​ക്കാം!

പ്രി​യ ഡി​സി​എ​ൽ‌ കൂ​ട്ടു​കാ​രേ,

അ​ർ​ജ​ന്‍റീ​ന​യും കേ​പ് വെ​ർ​ദെ​യും ത​മ്മി​ലു​ള്ള ആ​വേ​ശ​പ്പോ​രാ​ട്ടം അ​ന്ത്യ​ത്തോ​ട​ടു​ക്കു​ക​യാ​ണ്! അ​മേ​രി​ക്ക​യി​ലെ മി​യാ​മി സ്റ്റേ​ഡി​യം 2026 ഫി​ഫ വേ​ൾ​ഡ് ക​പ്പി​ലെ ഏ​റ്റ​വും വി​കാ​ര​ഭ​രി​ത​മാ​യ രം​ഗ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം​വ​ഹി​ക്കു​ക​യാ​ണ്.

ജ​ന​കോ​ടി​ക​ളു​ടെ രോ​മാ​ഞ്ച​മാ​യ കാ​ൽ​പ്പ​ന്തു​ക​ളി​യു​ടെ മ​ഹാ​രാ​ജാ​വ് ല​യ​ണ​ൽ മെ​സി​യു​ടെ അ​ഞ്ചി​ല​ധി​കം ഷോ​ട്ടു​ക​ളാ​ണ് ക​രി​ങ്ക​ൽ​ഭി​ത്തി​യി​ലി​ടി​ച്ച് തെ​റി​ക്കു​ന്ന​തു​പോ​ലെ ഗോ​ൾ​മു​ഖ​ത്തി​ന്‍റെ നാ​നാ​വ​ശ​ങ്ങ​ളി​ലേ​ക്കും ചി​ത​റി വീ​ഴു​ന്ന​ത്! അ​വ​സാ​നം അ​ർ​ജ​ന്‍റീ​ന ക​ഷ്ടി​ച്ചു ക​ട​ന്നു​കൂ​ടു​ന്പോ​ൾ, ത​ന്‍റെ ഏ​റ്റ​വും കൂ​ടു​ത​ൽ ബോ​ളു​ക​ൾ ത​ട​ഞ്ഞു​തെ​റി​പ്പി​ച്ച, ആ ​ഗോ​ൾ​കീ​പ്പ​റി​ന് സ്വ​ന്തം ജേ​ഴ്സി ഊ​രി ന​ൽ​കി ല​യ​ണ​ൽ മെ​സി ആ​ദ​രി​ക്കു​ക​യാ​ണ്!

കു​റ്റി​ത്താ​ടി​യും ചു​ളു​ങ്ങി​യ മു​ഖ​വു​മാ​യി ഒ​രു മ​നു​ഷ്യ​ൻ നി​ന്നു ക​ര​യു​ക‍​യാ​ണ്. അ​ഞ്ചു​ല​ക്ഷ​ത്തി​ല​ധി​കം മാ​ത്രം ജ​ന​ങ്ങ​ളു​ള്ള ത​ന്‍റെ കൊ​ച്ചു രാ​ജ്യ​ത്തി​ന്‍റെ വി​ലാ​സം ആ​കാ​ശ​ത്തോ​ള​മു​യ​ർ​ത്തി​യ ക​ളി​ക്ക​ള​ത്തി​ലെ ആ ​കാ​ര​ണ​വ​രു​ടെ പേ​ര്, ജോ​സി​മ​ർ ജോ​സേ എ​വോ​റ ഡ​യ​സ് എ​ന്നാ​ണ്. എ​ന്നാ​ൽ അ‍​യാ​ൾ ഇ​ന്നു ലോ​ക​മെ​ന്പാ​ടും അ​റി​യ​പ്പെ​ടു​ന്ന​ത് "കു​ഞ്ഞു​മു​ത്ത​ശ്ശി' എ​ന്ന് അ​ർ​ത്ഥം വ​രു​ന്ന "വൊ​സീ​ഞ്ഞോ' എ​ന്ന ഓ​മ​ന​പ്പേ​രി​ലാ​ണ്.

1986-ജൂ​ൺ മൂ​ന്നി​ന്, കേ​പ് വെ​ർ​ദെ രാ​ജ്യ​ത്തി​ലെ സാ​വോ വി​സെ​ന്‍റ് ദ്വീ​പി​ൽ അ​തി ദ​രി​ദ്ര​നാ​യി ജ​നി​ച്ച വൊ​സീ​ഞ്ഞോ​യാ​ണി​ത്! പി​താ​വ് പ​ട്ടാ​ള​ത്തി​ലും അ​മ്മ കൂ​ലി​വേ​ല​യ്ക്കും പോ​യ​തി​നാ​ൽ മു​ത്ത​ശ്ശ​നും മു​ത്ത​ശ്ശി​യും വ​ള​ർ​ത്തി​യ​തി​ന്‍റെ പേ​രി​ൽ "കു​ഞ്ഞു​മു​ത്ത​ശ്ശി' എ​ന്ന ക​ളി​പ്പേ​ര് സ്വ​ന്തം ഔ​ദ്യോ​ഗി​ക പേ​രാ​ക്കി മാ​റ്റി​യ വൊ​സീ​ഞ്ഞോ​യാ​ണി​ത്!

ഫു​ട്ബോ​ൾ​ക​ളി​യോ​ടു​ള്ള അ​ട​ങ്ങാ​ത്ത അ​ഭി​നി​വേ​ശം​മൂ​ലം ക​ളി​ക്ക​ളം കി​ട​പ്പാ​ട​മാ​ക്കി​യെ​ങ്കി​ലും, ഉ​യ​ര​ക്കു​റ​വു​മൂ​ലം പ​രി​ശീ​ല​ക​ർ പ​രി​ഹ​സി​ച്ചി​റ​ക്കി​വി​ട്ട വൊ​സീ​ഞ്ഞോ​യാ​ണി​ത്!

കാ​ൽ​പ​ന്തു​ക​ളി​യു​ടെ വൈ​ഭ​വം പാ​ദ​ങ്ങ​ളി​ൽ തു​ടു​തു​ടു​ത്ത​പ്പോ​ഴും ഉ​പ​ജീ​വ​ന​ത്തി​നാ​യി ബ​സ് ഡ്രൈ​വ​റാ​യും ഇ​ല​ക്ട്രീ​ഷ്യ​നാ​യും കൂ​ലി​പ്പ​ണി​യെ​ടു​ത്ത വൊ​സീ​ഞ്ഞോ​യാ​ണി​ത്!

എ​ന്നാ​ൽ, 20-ാം വ​യ​സി​നു മു​ന്നേ​ത​ന്നെ 6.3 അ​ടി ഉ​യ​രം നേ​ടി, അം​ഗോ​ള, മ​ൽ​ഡോ​വ,. സൈ​പ്ര​സ്, സ്ലോ​വാ​ക്യ, പോ​ർ​ച്ചു​ഗ​ൽ തു​ട​ങ്ങി​യ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളു​ടെ ടീ​മു​ക​ളി​ൽ ക​ളി​ച്ചു​ജ​യി​ച്ച്, 2026 ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ രോ​മാ​ഞ്ച​മാ​യ സൂ​പ്പ​ർ ഗോ​ൾ​കീ​പ്പ​ർ വൊ​സീ​ഞ്ഞോ​യാ​ണി​ത്!

പ്രി​യ കൂ​ട്ടു​കാ​രേ, വൊ​സീ​ഞ്ഞോ എ​ന്ന കാ​ൽ​പ്പ​ന്തു​ക​ളി​ക്കാ​ര​ന്‍ ത​ന്‍റെ കൈ​ക​ൾ​കൊ​ണ്ട് ത​ട്ടി​യെ​റി​ഞ്ഞ​ത്, മെ​സി​യു​ൾ​പ്പെ​ടെ​യു​ള്ള ലോ​ക​താ​ര​ങ്ങ​ളു​ടെ ചാ​ട്ടു​ളി​പ്പ​ന്തു​ക​ളാ​യി​രു​ന്നോ? അ​ല്ലേ​യ​ല്ല!

ക​ളി​ക്ക​ള​ത്തി​ൽ അ‍​യാ​ൾ സാ​കൂ​തം സ​ശ്ര​ദ്ധം ഗോ​ൾ​മു​ഖ​ത്ത് മി​ഴി​പൂ​ട്ടാ​തെ​നി​ന്ന് നാ​നാ​വ​ശ​ങ്ങ​ളി​ൽ​നി​ന്നും, പ​ല​രും വീ​ശി​യ​ടി​ച്ച പ​ന്തു​ക​ൾ കൃ​ത്യ​മാ​യി ത​ട്ടി​മാ​റ്റി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​തി​നു മു​ന്നേ​ത​ന്നെ അ​യാ​ൾ, ത​ന്‍റെ നേ​രേ പ​ല​രും വ​ലി​ച്ചെ​റി​ഞ്ഞ പ​രി​ഹാ​സ​ത്തി​ന്‍റെ​യും ആ​ക്ഷേ​പ​ത്തി​ന്‍റെ​യും ആ​രോ​പ​ണ​ങ്ങ​ളെ ത​ട്ടി​മാ​റ്റി​യി​ട്ടു​ണ്ട്.
കൗ​മാ​ര​ത്തി​ൽ ക​ളി​ക്ക​ള​ത്തി​ലെ കു​ള്ള​ൻ​വി​ളി​ക​ളെ അ​യാ​ൾ തെ​ട്ടി​ത്തെ​റി​പ്പി​ച്ചു!

പൊ​ക്ക​ക്കു​റ​വി​ന്‍റെ ക​ളി​പ്പേ​രു​ക​ൾ​ക്കൊ​പ്പം, മു​ത്ത​ശ്ശ​നെ​യും മു​ത്ത​ശ്ശി​യെ​യും ദൈ​വ​ത്തെ​പ്പോ​ലെ അ​നു​സ​രി​ച്ച​പ്പോ​ൾ കൂ​ട്ടു​കാ​ർ വി​ളി​ച്ച കു​ഞ്ഞു​മു​ത്ത​ശ്ശി എ​ന്ന പ​രി​ഹാ​സ​പ്പേ​രു​കൊ​ണ്ട​യാ​ൾ ത​ന്‍റെ ജീ​വി​ത മ​ധു​ര​ത്തി​ന്‍റെ പാ​യ​സ​മു​ണ്ടാ​ക്കി. ത​ന്നെ ത​ള​ർ​ത്താ​നും പ​രാ​ജ​യ​പ്പെ​ടു​ത്താ​നു​മാ​യി അ​രി​കി​ലു​ള്ള​വ​ർ വ​ലി​ച്ചെ​റി​ഞ്ഞ ആ​ക്ഷേ​പ​ങ്ങ​ൾ അ​യാ​ൾ ത​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി​യു​ടെ ആ​ഹാ​ര​മാ​ക്കി!

കൂ​ട്ടു​കാ​രേ, ജീ​വി​ക്കാ​നും അ​തി​ജീ​വി​ക്കാ​നും നി​ങ്ങ​ൾ പ​രി​ശ്ര​മി​ക്കു​ന്പോ​ൾ നി​ങ്ങ​ളു​ടെ പ​രി​സ​ര​ത്തു​നി​ന്നും ഉ​യ​രു​ന്ന പ​രി​ഹാ​സ​ങ്ങ​ളെ പാ​യ​സം​പോ​ലെ രു​ചി​ച്ചി​റ​ക്കാ​ൻ നി​ങ്ങ​ൾ​ക്കു ക​ഴി​യും. ഗാ​ല​റി​ക​ളി​ൽ ഇ​രു​ന്നു ക​മ​ന്‍റ​ടി​ക്കു​ന്ന​വ​ർ മെ​യ്യ​ന​ങ്ങി ക​ളി​ക്കു​ന്ന​വ​ര​ല്ല, വെ​റും കാ​ണി​ക​ൾ മാ​ത്ര​മാ​ണെ​ന്നോ​ർ​ക്കു​ക! നി​ങ്ങ​ളു​ടെ വി​ജ​യ​ത്തി​നാ​യി ക​ളി​ക്കാ​ൻ നി​ങ്ങ​ൾ മാ​ത്ര​മേ​യു​ള്ളൂ എ​ന്ന​റി​യു​ക. വി​ജ​യാ​ശം​സ​ക​ളോ​ടെ,
സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

Latest News

Corehub Up