Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Godmen

മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​ലും കൈ​ക​ട​ത്തി നാ​സി​ക്കി​ലെ ആ​ൾ​ദൈ​വം; ഏ​ഴാ​മ​ത്തെ പീ​ഡ​ന​ക്കേ​സി​ൽ അ​ശോ​ക് ഖാ​ര​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

നാ​സി​ക്: മ​ഹാ​രാ​ഷ്ട്ര രാ​ഷ്ട്രീ​യ​ത്തെ പി​ടി​ച്ചു​ല​യ്ക്കു​ന്ന പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി നാ​സി​ക്കി​ലെ സ്വ​യം പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വം അ​ശോ​ക് ഖാ​ര​ത്തി​നെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​ലും മ​ന്ത്രി​മാ​രെ നി​ശ്ച​യി​ക്കു​ന്ന​തി​ലും ഖാ​ര​ത്ത് സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ശ്ര​മി​ച്ച​താ​യി പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. ഇ​തി​നി​ടെ, ഏ​ഴാ​മ​ത്തെ ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ൽ ഇ​യാ​ളെ ഏ​പ്രി​ൽ 29 വ​രെ കോ​ട​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​ന്ത്രി​സ​ഭാ അം​ഗ​ങ്ങ​ളെ നി​ശ്ച​യി​ക്കു​ന്ന​തി​ൽ ഖാ​ര​ത്ത് നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തി​യെ​ന്നും പ​ല പ്ര​മു​ഖ നേ​താ​ക്ക​ളും ഇ​യാ​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ച്ചി​രു​ന്ന​താ​യും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ഇ​യാ​ൾ​ക്കൊ​പ്പം പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത് വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം തേ​ടി​യെ​ത്തി​യ ഒ​രു വീ​ട്ട​മ്മ​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു എ​ന്ന​താ​ണ് ഖാ​ര​ത്തി​നെ​തി​രെ​യു​ള്ള പു​തി​യ കേ​സ്.

യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ പു​റ​ത്തി​രു​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു ക്രൂ​ര​കൃ​ത്യം. ഇ​ത് സം​ബ​ന്ധി​ച്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് നാ​സി​ക് കോ​ട​തി മൂ​ന്ന് ദി​വ​സ​ത്തെ ക​സ്റ്റ​ഡി അ​നു​വ​ദി​ച്ച​ത്. ഖാ​ര​ത്തി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ ര​ഹ​സ്യ ലോ​ക്ക​റി​ൽ നി​ന്ന് ര​ണ്ട് ബ്ലാ​ങ്ക് ചെ​ക്കു​ക​ളും മ​റ്റ് പ​ല രേ​ഖ​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​മാ​യും പ്ര​മു​ഖ​രു​മാ​യും ഇ​യാ​ൾ ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഇ​തി​ലൂ​ടെ പു​റ​ത്തു​വ​രു​മെ​ന്നാ​ണ് സൂ​ച​ന.

മു​ൻ മെ​ർ​ച്ച​ന്‍റ് നേ​വി ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇ​യാ​ൾ​ക്കെ​തി​രെ ഇ​തു​വ​രെ പ​ന്ത്ര​ണ്ടോ​ളം ലൈം​ഗി​ക പീ​ഡ​ന​ക്കേ​സു​ക​ളും നി​ര​വ​ധി സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ദി​വ്യ​ശ​ക്തി​യും മ​ന്ത്ര​വാ​ദ​വും അ​വ​കാ​ശ​പ്പെ​ട്ടാ​യി​രു​ന്നു ഇ​യാ​ളു​ടെ ത​ട്ടി​പ്പു​ക​ൾ. മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ന്ത്ര​വാ​ദ ആ​രോ​പ​ണ​ങ്ങ​ളി​ലും ഖാ​ര​ത്തി​ന്‍റെ പേ​ര് ഉ​യ​ർ​ന്നു വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഈ ​കേ​സ് മ​ഹാ​രാ​ഷ്ട്ര രാ​ഷ്ട്രീ​യ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​യാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്.

Latest News

Corehub Up