കൊച്ചി: ഫെഡറേഷൻ ഓഫ് ഗോൾഡ് ലോൺ കമ്പനീസ് (എഫ്ജിഎൽഒസി) സംഘടിപ്പിച്ച പ്രഥമ ഗോൾഡ് സമ്മിറ്റ് കൊച്ചിയിൽ നടന്നു.
മേഖലയുടെ സമഗ്ര വളർച്ചയ്ക്ക് ഏകീകൃത സംവിധാനമൊരുക്കുന്ന സ്വയംനിയന്ത്രണ സംഘടനയുടെ സാധ്യതയും ഉച്ചകോടിയിൽ ചർച്ചയായി.
രാജ്യത്തുടനീളമുള്ള സ്വർണവായ്പാസ്ഥാപനങ്ങളുടെ 160 ഓളം പ്രതിനിധികൾ പങ്കെടുത്തു.
ഗോൾഡ് ലോൺ സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും മേഖലയുടെ പുരോഗതിക്കുമായി സ്ഥാപനങ്ങളുടെ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നു മുത്തൂറ്റ് ഫിനാൻസ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് അഭിപ്രായപ്പെട്ടു.
മുത്തൂറ്റ് ഫിൻകോർപ് സിഇഒ ഷാജി വർഗീസ്, എഫ്ജിഎൽഒസി സിഇഒ പിനാക്കി നാഥ് ബാനർജി, കൊശമറ്റം ഫിനാൻസ് ലിമിറ്റഡ് ചീഫ് ബിസിനസ് ഓഫിസർ ജോർജ് തോമസ്, മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് സിഇഒ പി.ഇ. മത്തായി, മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ചെയർമാൻ വി.പി. നന്ദകുമാർ എന്നിവർ പ്രസംഗിച്ചു. എഫ്ജിഎൽഒസിയുടെ ഔദ്യോഗിക ലോഗോയും കോഫീ ടേബിൾ ബുക്കും ചടങ്ങിൽ പുറത്തിറക്കി.