Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gold Case

ശബരിമല സ്വർണക്കൊള്ള: നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം, സഭ പിരിഞ്ഞു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള ഇന്നും സഭയിൽ ഉയര്‍ത്തി പ്രതിപക്ഷം. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭാനടപടികളിൽ നിന്ന് വിട്ടുനിന്ന പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നാലെ സഭ ബഹിഷ്കരിക്കുകയും ചെയ്തു. തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

തന്ത്രിയെ കുടുക്കി മന്ത്രിയെ രക്ഷിക്കാനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എന്തുകൊണ്ട് പത്മകുമാറിനെതിരെ നടപടി എടുത്തില്ല ഗോവിന്ദാ, കാട്ടു കള്ളന്മാർക്കൊപ്പമാണ് തന്ത്രി എന്നല്ലേ പറഞ്ഞത്. ആ കാട്ടുകള്ളന്മാർ ആരാണ് പത്മകുമാറും വാസുവുമൊക്കെയല്ലേ എന്നും അദ്ദേഹം ചോദിച്ചു.

സ്വർണക്കൊള്ള കേസിൽ പ്രധാനപ്രതികളെല്ലാം ജയിലിനു പുറത്താണെന്ന് കെ.ബാബു പറഞ്ഞു. തെളിവില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. സഭാ നടപടികളിൽ പ്രതിപക്ഷം സഹകരിക്കില്ലെന്നും കെ. ബാബു പറഞ്ഞു.

അതേസമയം, ഹൈക്കോടതിക്കെതിരെയാണ് കെ. ബാബു പ്രതികരിച്ചതെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. ഹൈക്കോടതി മേൽനോട്ടത്തിലാണ് അന്വേഷണം. അന്വേഷണം ശരിയായ രീതിയിലാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടും പ്രതിപക്ഷം സമരം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും പി.രാജീവ് പറഞ്ഞു.

മറ്റ് പ്രതികളെപ്പോലെയുള്ള അവകാശമേ തന്ത്രിക്കുള്ളൂ എന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ബിജെപിയും യുഡിഎഫും. തന്ത്രിയെ മുൻനിർത്തി തെരുവിൽ ഇറങ്ങാനുള്ള സുവർണാവസരമാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നതെന്നും എം.ബി.രാജേഷ് പറഞ്ഞു.

തുടർന്ന്, പ്ല​ക്കാ​ര്‍​ഡു​ക​ളു​മാ​യി പ്ര​തി​പ​ക്ഷം സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധം തു​ട​ർന്നു. ശ​ര​ണം വി​ളി​ക​ളോ​ടെ​യും സ്വ​ര്‍​ണം ക​ട്ട​താ​ര​പ്പ എ​ന്ന പാ​ര​ഡി​ഗാ​നം പാ​ടി​യു​മാ​ണ് പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം.

പ്രതിഷേധം ശക്തമാക്കിയതോടെ, പുറത്ത് സമരം നടത്തിക്കോളൂ എന്നും സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ഈ സഭയുടെ അവസാന ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു.

പിന്നാലെ, 2026 ലെ അബ്കാരി ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചു. സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. നേറ്റിവിറ്റി കാർഡ് ബില്ലും നിയമസഭയിൽ അവതരിച്ചു. മന്ത്രി കെ.രാജനാണ് ബിൽ അവതരിപ്പിച്ചത്. പിന്നാലെ സഭാനടപടികൾ പൂർത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു. സ​ഭാ സ​മ്മേ​ള​നം ഗി​ല്ല​റ്റി​ന്‍ ചെ​യ്ത് ചൊവ്വാഴ്ച അ​വ​സാ​നി​പ്പി​ക്കാ​ന്‍ ധാ​ര​ണ​യാ​യി. കു​ടു​ത​ല്‍ ബി​ല്ലു​ക​ളും ന​ട​പ​ടി​ക​ളും ചൊവ്വാഴ്ചത്തെ സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ പാ​സാ​ക്കും.

Kerala

സ്വർണക്കൊള്ള: സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ് സി​ബി​ഐ​യെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ. കേ​സി​ന് അ​ന്ത​ർ​സം​സ്ഥാ​ന​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ ബ​ന്ധ​ങ്ങ​ളു​ള്ള​തി​നാ​ൽ യ​ഥാ​ർ​ഥ​വ​സ്തു​ത പു​റ​ത്തു​വ​ര​ണ​മെ​ങ്കി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് ശി​പാ​ർ​ശ. ‌‌‌‌‌

സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള റി​പ്പോ​ർ​ട്ട്, ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്‍റ​ലി​ജ​ൻ​സി​നാ​ണ് ന​ൽ​കി​യ​ത്. നി​ല​വി​ൽ ഹൈ​ക്കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​തി​നാ​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഐ​ബി റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഹൈ​ക്കോ​ട​തി​ക്ക് കൈ​മാ​റു​മെ​ന്നാ​ണ് വി​വ​രം.

സ്വ​ർ​ണ​ക്കൊ​ള്ള​യ്ക്കൊ​പ്പം ക​ള്ള​പ്പ​ണ ഇ​ട​പാ​ടും ന​ട​ന്നി​ട്ടു​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്ന​തി​നാ​ൽ ഇ​ഡി​യു​ടെ അ​ന്വേ​ഷ​ണ​വും ഐ​ബി മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു​ണ്ട്‌.

Kerala

ശബരിമല സ്വർണക്കൊള്ള: വ്യവസായിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് എസ്ഐടി; ഡി. മണിയെ ഇന്നും ചോദ്യംചെയ്യും

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഡി മണിയെന്ന ദിണ്ടിഗൽ സ്വദേശിയായ ബാലമുരുകനെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഇന്നും ചോദ്യംചെയ്യും.

രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ച വ്യവസായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്ഐടി മണിയെ ചോദ്യം ചെയ്തത്. 2019-20 കാലത്ത് ഡി. മണി എന്നയാൾക്ക് വിഗ്രഹങ്ങൾ വിറ്റെന്നായിരുന്നു പ്രവാസി എസ്ഐടിക്ക് മൊഴി നല്‍കിയത്. ഇയാളെയും സംഘത്തെയും പരിചയപ്പെടുത്തിയത് ജയലളിതയുമായി ബന്ധമുള്ളവരാണെന്ന് പ്രവാസി വ്യവസായി മൊഴി നൽകിയിരുന്നു.

പഞ്ചലോഹവിഗ്രങ്ങൾ വാങ്ങിയതായി പറയപ്പെടുന്ന പുരാവസ്തു കടത്ത് സംഘത്തിലെ ദിണ്ടിഗൽ സ്വദേശിയായ ഡി. മണിക്ക് പ്രമുഖ രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടെന്നും വ്യവസായി മൊഴി നൽകിയിരുന്നു.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും ശ്രമം നടന്നു. വിഗ്രഹങ്ങൾ കടത്താൻ പണവുമായി ഇപ്പോഴും ഈ സംഘം കറങ്ങുന്നുണ്ട്. കേരളത്തിലേക്ക് നിരവധി തവണ മണി എത്തിയിരുന്നുവെന്നും സംസ്ഥാനത്തുനിന്ന് ഒന്നിലധികം തവണ പുരാവസ്തു കടത്തിയെന്നും മൊഴിയിലുണ്ട്.

അതേസമയം, മണിയെ കൂടാതെ ഇടനിലക്കാരനായ വിരുതനഗർ സ്വദേശി ശ്രീകൃഷ്‌ണനെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: ഡി. മണിയിൽ നിന്ന് മൊഴിയെടുക്കാൻ എ​സ്ഐ​ടി ചെ​ന്നൈ​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ​ങ്ങ​ള്‍ വാ​ങ്ങി​യെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്ന ചെ​ന്നൈ സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി ഡി. ​മ​ണി​യി​ല്‍ നി​ന്നു മൊ​ഴി​യെ​ടു​ക്കാ​ന്‍ എ​സ്‌​ഐ​ടി സം​ഘം ചെ​ന്നൈ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

പ്ര​വാ​സി വ്യ​വ​സാ​യി എ​സ്‌​ഐ​ടി​ക്ക് ന​ല്‍​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ഡി ​മ​ണി​യി​ലേ​ക്കു നീ​ങ്ങി​യ​ത്.

നാ​ല് പ​ഞ്ച​ലോ​ഹ​വി​ഗ്ര​ങ്ങ​ള്‍ ശ​ബ​രി​മ​ല​യി​ല്‍ നി​ന്നു ക​ട​ത്തി​യെ​ന്നും ഇ​തി​ന് ഇ​ട​നി​ല​ക്കാ​ര​നാ​യി നി​ന്ന​ത് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യാ​യി​രു​ന്നെ​ന്നുമാണ് പ്ര​വാ​സി വ്യ​വ​സാ​യി എ​സ്‌​ഐ​ടി​ക്ക് മൊ​ഴി ന​ല്‍​കി​യ​ത്.

2020 ഒക്ടോ​ബ​ര്‍ 26 ന് ​വി​ഗ്ര​ഹ​ങ്ങ​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യ​തി​നു​ള്ള പ​ണം കൈ​മാ​റ്റം ന​ട​ന്നു​വെ​ന്നും ശ​ബ​രി​മ​ല​യി​ലെ ഭ​ര​ണ​ചു​മ​ത​ല​യു​ള്ള ഒ​രു ഉ​ന്ന​ത​നും ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യും ഡി. ​മ​ണി​യും മാ​ത്ര​മാ​യി​രു​ന്നു പ​ണം കൈ​മാ​റ്റ​സ​മ​യ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് പ്ര​വാ​സി​യു​ടെ മൊ​ഴി.

വി​ഗ്ര​ഹ​ങ്ങ​ള്‍ വി​ദേ​ശ​ത്തേ​ക്കു ക​ട​ത്തി​യെ​ന്നും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഇ​ട​പാ​ടാ​ണ് ന​ട​ന്ന​തെ​ന്നാ​യി​രു​ന്നു വ്യ​വ​സാ​യി​യു​ടെ മൊ​ഴി. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗ​വും മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്തി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന് പ​ങ്കു​ണ്ടെ​ന്ന് എ​സ്‌​ഐ​ടി​ക്ക് ആ​ദ്യം മൊ​ഴി ന​ല്‍​കി​യ​ത്.

500 കോ​ടി​യു​ടെ ഇ​ട​പാ​ടാ​ണ് ന​ട​ന്ന​തെ​ന്നും ത​ന്നോ​ട് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത് പ്ര​വാ​സി വ്യ​വ​സാ​യി​യാ​ണെ​ന്നുമാ​യി​രു​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല എ​സ്‌​ഐ​ടി​ക്ക് മൊ​ഴി ന​ല്‍​കി​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ഈ ​വ്യ​വ​സാ​യി​യി​ല്‍​നി​ന്ന് എ​സ്‌​ഐ​ടി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

അ​ദ്ദേ​ഹ​വും സ്വ​ര്‍​ണ​ക്കൊ​ള്ള​യ്ക്ക് പി​ന്നി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര പു​രാ​വ​സ്തു ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഡി. ​മ​ണി​യു​ടെ ബ​ന്ധ​വും വ്യ​വ​സാ​യി എ​സ്‌​ഐ​ടി​യോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് അ​ന്വേ​ഷ​ണം ഡി. മ​ണി​യി​ലേ​ക്ക് നീ​ങ്ങി​യ​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി കേ​സ്: എ​ൻ.​വാ​സു​വി​ന്‍റെ റി​മാ​ൻ​ഡ് നീ​ട്ടി

കൊ​ല്ലം : ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​യ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം മു​ൻ പ്ര​സി​ഡ​ന്‍റും ദേ​വ​സ്വം ക​മ്മീ​ഷ​ണ​റു​മാ​യി​രു​ന്ന എ​ൻ. വാ​സു​വി​ന്‍റെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി ജ​നു​വ​രി അ​ഞ്ചു​വ​രെ നീ​ട്ടി.

റി​മാ​ൻ​ഡ് നീ​ട്ടു​ന്ന​തി​നെ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ർ എ​തി​ർ​ത്തു. റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ അ​വ്യ​ക്ത​ത​യു​ണ്ടെ​ന്നാ​യി​രു​ന്നു വാ​ദം. അ​ന്വേ​ഷ​ണ പു​രോ​ഗ​തി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ചു​ണ്ടി​കാ​ണി​ച്ചു. എ​ന്നാ​ൽ ര​ഹ​സ്യ​സ്വ​ഭാ​വ​ത്തോ​ടെ​യു​ള്ള അ​ന്വേ​ഷ​ണ​മാ​യ​തി​നാ​ൽ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്നു പ്രോ​സി​ക്യൂ​ഷ​നും വാ​ദി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ളി​ക് പ്രോ​സി​ക്യൂ​ട്ട​ർ സി​ജു രാ​ജ​ൻ ഹാ​ജ​രാ​യി.

ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സ് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ തി​ങ്ക​ളാ​ഴ്ച മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി. എ.​പ​ത്മ​കു​മാ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ണ്ടാ​യി​രി​ക്കു​മ്പോ​ൾ ബോ​ർ​ഡ് അം​ഗ​മാ​യി​രു​ന്ന ശ​ങ്ക​ര​ദാ​സി​നും അ​ഡ്വ. വി​ജ​യ​കു​മാ​റി​നും എ​തി​രെ അ​ന്വേ​ഷ​ണം ഇ​ല്ലാ​ത്ത​തെ​ന്തെ​ന്ന് ഹൈ​ക്കോ​ട​തി ആ​രാ​ഞ്ഞി​രു​ന്നു.

Kerala

ശബരിമല സ്വർണക്കൊള്ള: സ്മാർട്ട് ക്രിയേഷൻസ് സിഇഒ അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ നി​ർ​ണാ​യ​ക അ​റ​സ്റ്റ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി സ്വ​ർ​ണം കൈ​മാ​റി​യ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ സി​ഇ​ഒ പ​ങ്ക​ജ് ഭ​ണ്ഡാ​രി​യും ത​ട്ടി​യെ​ടു​ത്ത സ്വ​ർ​ണം​വാ​ങ്ങി​യ ബെ​ല്ലാ​രി ഗോ​വ​ർ​ധ​ന​നു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ദ്വാ​ര​പാ​ല​ക ശി​ല്പ​ത്തി​ൽ നി​ന്ന് സ്വ​ർ​ണം വേ​ർ​തി​രി​ച്ച​ത് ഭ​ണ്ഡാ​രി​യു​ടെ ക​മ്പ​നി​യാ​ണ്. പോ​റ്റി​യും ഭ​ണ്ഡാ​രി​യും ത​മ്മി​ൽ അ​ടു​ത്ത ബ​ന്ധ​മാ​ണെ​ന്നാ​ണ് വി​വ​രം. ശ​ബ​രി​മ​ല​യി​ല്‍ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ സ്വ​ർ​ണ​പ്പാ​ളി​ക​ൾ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​യ​ത്. അ​വി​ടെ വ​ച്ചാ​ണ് സ്വ​ർ​ണം വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന​ത്. വേ​ർ​തി​രി​ച്ച സ്വ​ർ​ണം ക​ല്‍​പ്പേ​ഷ് എ​ന്ന ഇ​ട​നി​ല​ക്കാ​ര​ൻ വ​ഴി ഗോ​വ‍​ർ​ദ്ധ​ന​ന് കൊ​ടു​ത്തു എ​ന്നാ​ണ് എ​സ്ഐ​ടി ക​ണ്ടെ​ത്ത​ല്‍.

സം​ര​ക്ഷ​ക​ര്‍ ത​ന്നെ വി​നാ​ശ​ക​രാ​യി മാ​റി​യ അ​പൂ​ര്‍​വ​മാ​യ കു​റ്റ​കൃ​ത്യ​മാ​ണ് ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യെ​ന്ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്. കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യ ഹ​ര്‍​ജി ത​ള്ളി​കൊ​ണ്ടു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ലാ​ണ് ഗു​രു​ത​ര പ​രാ​മ​ര്‍​ശ​ങ്ങ​ളു​ള്ള​ത്. എ​സ്ഐ​ടി​ക്കെ​തി​രെ​യും കോ​ട​തി രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചു. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ അ​ലം​ഭാ​വം കാ​ണി​ക്ക​രു​തെ​ന്ന് കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി

Kerala

ശബരിമല സ്വർണക്കൊള്ള: പത്മകുമാറിന്‍റെയും പോറ്റിയുടെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെയും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.

ദ്വാരപാലക ശിൽപ കവർച്ചാ കേസിലാണ് പത്മകുമാറിന്‍റെ ജാമ്യനീക്കം. കട്ടിളപ്പാളി കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി നേരത്തെ തള്ളിയിരുന്നു. ഇതുവരെ പരിഗണിച്ച പ്രതികളുടെ ജാമ്യ ഹർജികളെല്ലാം കോടതി തള്ളിയിരുന്നു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികളിൽ ആർക്കും ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്‍റെ വാദം.

അതേസമയം, കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എന്‍ വാസുവിന്‍റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ട കോടതി കേസ് വിധി പറയാനായി മാറ്റുകയായിരുന്നു. ഒക്ടോബര്‍ 23ന് അറസ്റ്റിലായ വാസുവിന് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

Kerala

ശബരിമല സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിന് ജാമ്യമില്ല

കൊല്ലം: ശബരിമല സ്വർണ കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ. പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന്‍റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി.

കേസില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കെ കേസിലെ പ്രധാന പ്രതിയായ പത്മകുമാറിന് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയത്.


സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതിലും, രേഖകളില്‍ ചെമ്പെന്ന് തിരുത്തിയതിലും വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അതില്‍ പത്മകുമാറിനും പങ്കുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്, നവംബര്‍ 20 നാണ് കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ പത്മകുമാര്‍ അറസ്റ്റിലാവുന്നത്.

ദ്വാരപാലക ശില്പകേസിലും പത്മകുമാര്‍ റിമാന്‍ഡിലാണ്. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ ദേവസ്വം ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹര്‍ജിയില്‍ പത്മകുമാർ വ്യക്തമാക്കിയിരുന്നത്.

മിനിറ്റ്സില്‍ ചെമ്പ് എന്നെഴുതിയതും എല്ലാവരുടെയും അറിവോടെയാണ്. എന്നാൽ കേസിൽ ബോർഡിലെ മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുകയാണെന്നും പത്മകുമാർ ആരോപിച്ചിരുന്നു.

കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ആദ്യം അറസ്റ്റിലായ പോറ്റി ആദ്യമായാണ് ജാമ്യാപേക്ഷയുമായി വിജിലൻസ് കോടതിയെ സമീപിക്കുന്നത്.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഡിസംബർ 18 ന് കോടതി പരി​ഗണിക്കും. കേസിൽ മുരാരി ബാബു, എൻ വാസു അടക്കമുള്ളവരുടെ ജാമ്യാപേക്ഷ നേരത്തെ വിജിലൻസ് കോടതി തള്ളിയിരുന്നു.

Kerala

സ്വര്‍ണക്കൊള്ള; അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം നല്‍കി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണപ്പാളിക്കേസിലെ അന്വേഷണം പൂർത്തിയാക്കാൻ കൂടുതല്‍ സമയം നല്‍കി ഹൈക്കോടതി. ആറാഴ്ചത്തെ സമയം കൂടിയാണ് ഹൈക്കോടതി അനുവദിച്ചത്.

സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം ആവശ്യപ്പെട്ടതിനെ തുട‍ർന്നാണ് ദേവസ്വം ബെഞ്ചിന്‍റെ നടപടി. മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോ‍ർട്ടും മുദ്രവച്ച കവറിൽ എസ്ഐടി കൈമാറി. നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ കോടതി സ്വതന്ത്രവും നിക്ഷ്പക്ഷവുമായ അന്വേഷണം തുടർന്നും ഉറപ്പാക്കണമെന്ന് നിർദേശിച്ചു.

സന്നിധാനത്തുനിന്ന് ശേഖരിച്ച സ്വർണ സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചെന്നും ഒരാഴ്ചക്കുള്ളിൽ ഫലം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോലീസ് അറിയിച്ചു.

സ്വർണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിന് കേസ് രേഖകൾ ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി പരിഗണിക്കാൻ മജിസ്ട്രേറ്റ് കോടതിയ്ക്ക് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. സർക്കാരിന്‍റെ മറുപടികൂടി കേട്ടശേഷം തീരുമാനമെടുക്കാനാണ് നിർദേശം.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള​: കൂടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്ന് എസ്ഐടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് കൂടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ചു. ബുധനാഴ്ച ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കു​ന്ന ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ടി​ല്‍ ഈ ​ആ​വ​ശ്യം അ​റി​യി​ക്കും.

കേ​സി​ല്‍ പ​ല ഉ​ന്ന​ത​ര്‍​ക്കും ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്നു. കൂ​ടാ​തെ അ​ന്ത​ര്‍ സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ളും അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ട്. അ​തി​നാ​ല്‍ കു​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ആ​വ​ശ്യം.

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​കേ​സി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി, മു​രാ​രി ബാ​ബു, മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്ന സു​ധീ​ഷ് കു​മാ​ര്‍, കെ.​ബൈ​ജു, മു​ന്‍ ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റും ദേ​വ​സ്വം ക​മ്മീ​ഷ​ണ​റു​മാ​യി​രു​ന്ന എ​ന്‍. വാ​സു, മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​ത്.

ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി സ​ര്‍​ക്കാ​രി​നും മു​ന്‍ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും ന​ല്‍​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം സ്വ​ര്‍​ണ​പ്പാ​ളി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് കൈ​മാ​റി​യ​തെ​ന്നാ​ണ് പ​ത്മ​കു​മാ​ര്‍ മൊ​ഴി ന​ല്‍​കി​യ​ത്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നു​മാ​യും ത​ന്ത്രി​യു​മാ​യും ത​ന്നെ​ക്കാ​ള്‍ അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നും പ​ത്മ​കു​മാ​ര്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

ഇ​തേത്തുട​ര്‍​ന്ന് ത​ന്ത്രി​മാ​രി​ല്‍ നി​ന്ന് അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നി​ല്‍ നി​ന്നു മൊ​ഴി​യെ​ടു​ത്തി​യി​രു​ന്നി​ല്ല. കോ​ട​തി നി​ര്‍​ദേ​ശാ​നു​സ​ര​ണം മാ​ത്ര​മാ​യി​രി​ക്കും ക​ട​കം​പ​ള്ളി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക എ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; അ​ന​ന്ത​സു​ബ്ര​ഹ്മ​ണ്യ​ത്തെ ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്ത അ​ന​ന്ത​സു​ബ്ര​ഹ്മ​ണ്യ​ത്തെ വി​ട്ട​യ​ച്ചു. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ സു​ഹൃ​ത്താ​ണ് അ​ന​ന്ത​സു​ബ്ര​ഹ്മ​ണ്യം.

ചോ​ദ്യം ചെ​യ്ത​തി​ന് ശേ​ഷം അ​ന​ന്ത​സു​ബ്ര​ഹ്മ​ണ്യ​ത്തെ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ നോ​ട്ടീ​സ് ന​ൽ​കി വി​ട്ട​യ​ച്ചു​വെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു. ദ്വാ​ര​പാ​ല​ക പാ​ളി​ക​ൾ കൊ​ണ്ടു​പോ​യ​ത് അ​ന​ന്ത​സു​ബ്ര​ഹ്മ​ണ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​പ്പി​ച്ച​ത്. പി​ന്നീ​ട് അ​ന​ന്ത​സു​ബ്ര​ഹ്മ​ണ്യ​മാ​ണ് പാ​ളി​ക​ൾ നാ​ഗേ​ഷി​ന് കൈ​മാ​റി​യ​ത്.

ഒ​ന്നാം പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യും കൂ​ട്ടു​പ്ര​തി​ക​ളും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യാ​ണ് സ്വ​ർ​ണം ക​വ​ർ​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ക്കും. ഹൈ​ക്കോ​ട​തി​യി​ൽ ഇ​ന്നു ന​ൽ​കു​ന്ന അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ‍​ർ​ട്ടി​ലാ​ണ് എ​സ്ഐ​ടി ഇ​ക്കാ​ര്യം അ​റി​യി​ക്കു​ക.

1998ൽ ​ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ൾ അ​ട​ക്കം വി​ജ​യ് മ​ല്യ സ്വ​ർ​ണം പൊ​തി​ഞ്ഞാ​ണ് ന​ൽ​കി​യ​തെ​ന്നും ഇ​തി​നു​പ​ക​രം സ്വ​ർ​ണം പൂ​ശി ന​ൽ​കി​യാ​ൽ പി​ടി​ക്ക​പ്പെ​ടി​ല്ലെ​ന്നു​മു​ള്ള ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് പ്ര​തി​ക​ൾ ക​വ​ർ​ച്ച ആ​സൂ​ത്ര​ണം ചെ​യ്ത​ത്.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ അ​റ​സ്റ്റു​ചെ​യ്തെ​ന്നും കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്നും അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് കോ​ട​തി​യെ അ​റി​യി​ക്കും.

അ​തേ​സ​മ​യം, ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി​യി​ല്‍ ഇ​ന്ന് മു​ത​ല്‍ ഹൈ​ക്കോ​ട​തി​യി​ലെ ന​ട​പ​ടി​ക​ള്‍ അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ലാ​യി​രി​ക്കും പ​രി​ഗ​ണി​ക്കു​ക. ഇ​ത് സ​മ്പ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി.

Kerala

ശ​ബ​രി​മ​ല​ സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ്; ഹൈ​ക്കോ​ട​തി​ ന​ട​പ​ടി​ക​ള്‍ ഇ​നി അ​ട​ച്ചി​ട്ട മു​റി​യി​ൽ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ ഹൈ​ക്കോ​ട​തി​യി​ലെ ന​ട​പ​ടി​ക​ള്‍ ഇ​നി അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ൽ. ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി.

ഇ​ന്ന് രാ​വി​ലെ ദേ​വ​സ്വം ബെ​ഞ്ചി​ല്‍ ആ​ദ്യ കേ​സാ​യി ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ് പ​രി​ഗ​ണി​ക്കും. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് ആ​ണ് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ആ​റാ​ഴ്ച കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കേ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി ര​ണ്ടാ​ഴ്ച കൂ​ടു​മ്പോ​ൾ കോ​ട​തി​യെ ധ​രി​പ്പി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ ത​ന്നെ കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​ത്.

കേ​സി​ന്‍റെ ര​ഹ​സ്യാ​ത്മ​ക​ത ചോ​ർ​ന്നു​പോ​കാ​തി​രി​ക്കാ​നാ​ണ് റി​പ്പോ​ർ​ട്ട് അ​ട​ച്ചി​ട്ട മു​റി​യി​ൽ കേ​ൾ​ക്കാ​ൻ കോ​ട​തി തീ​രു​മാ​നി​ച്ച​ത്. അ​ന്വേ​ഷ​ണം പാ​തി​വ​ഴി​യി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന ഈ ​ഘ​ട്ട​ത്തി​ൽ, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പു​റ​ത്തേ​ക്ക് പോ​കു​ന്ന​ത് കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും എ​ന്ന നി​ല​പാ​ടാ​ണ് ഹൈ​ക്കോ​ട​തി​ക്കു​ള്ള​ത്.

Latest News

Corehub Up