തായങ്കരി: തലവടി ഉപജില്ലാ മിഴിവ് 2026 കലോത്സവത്തില്‍ തായങ്കരി സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍ ചരിത്രനേട്ടം കൈവരിച്ചു. കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ മത്സരിച്ച മുഴുവന്‍ പോയിന്റുകളും (65/65) സ്വന്തമാക്കി സ്കൂള്‍ ഓവറോള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
തകഴി ഡിബിഎച്ച്എസ്എസ് സ്കൂളില്‍ നടന്ന കലോത്സവത്തിലാണ് വിദ്യാലയം ഈ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.അണ്- ഇക്കണോമിക് വിദ്യാലയമായിട്ടും പരിമിതികളെ അതിജീവിച്ച് കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമവും അചഞ്ചലമായ നിശ്ചയദാര്‍ഢ്യവും നിരന്തരമായ പരിശീലനവുമാണ് ഈ ഉജ്വല വിജയത്തിനു പിന്നില്‍.
സ്കൂള്‍ പ്രധാനാധ്യാപിക റ്റൈനി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ അധ്യാപകരായ എലിസബത്ത് റ്റി. ജോണ്‍, വി.ജെ. സബിത, വീണാ വിജേഷ്, എസ്. റീനു, സ്റ്റെഫി നിക്ലാവോസ് എന്നിവര്‍ കുട്ടികള്‍ക്ക് പരിശീലനം നല്കി.
കുട്ടികളുടെ കഠിനാധ്വാനത്തിന്റെയും അധ്യാപകരുടെ സമര്‍പ്പണത്തിന്റെയും രക്ഷിതാക്കളുടെ പിന്തുണയുടെയും ഫലമായി നേടിയ ഈ വിജയം തായങ്കരിയുടെ വിദ്യാഭ്യാസ മേഖലയില്‍ അഭിമാനമായി മാറി.