x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​യ​ങ്ക​രി സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ല്‍​പി സ്‌​കൂ​ളി​ന് സു​വ​ര്‍​ണനേ​ട്ടം

വെബ്ഡെസ്ക്
Published: November 8, 2026 12:49 AM IST | Updated: November 8, 2026 12:49 AM IST

ത​ല​വ​ടി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ടി​യ താ​യ​ങ്ക​രി സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ല്‍​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​

താ​യ​ങ്ക​രി: ത​ല​വ​ടി ഉ​പ​ജി​ല്ലാ മി​ഴി​വ് 2026 ക​ലോ​ത്സ​വ​ത്തി​ല്‍ താ​യ​ങ്ക​രി സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ല്‍​പി സ്‌​കൂ​ള്‍ ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ചു. ക​ലോ​ത്സ​വ​ത്തി​ല്‍ എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ മ​ത്സ​രി​ച്ച മു​ഴു​വ​ന്‍ പോ​യി​ന്‍റു​ക​ളും (65/65) സ്വ​ന്ത​മാ​ക്കി സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ത​ക​ഴി ഡി​ബി​എ​ച്ച്എ​സ്എ​സ് സ്‌​കൂ​ളി​ല്‍ ന​ട​ന്ന ക​ലോ​ത്സ​വ​ത്തി​ലാ​ണ് വി​ദ്യാ​ല​യം ഈ ​അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.അ​ണ്‍- ഇ​ക്ക​ണോ​മി​ക് വി​ദ്യാ​ല​യ​മാ​യി​ട്ടും പ​രി​മി​തി​ക​ളെ അ​തി​ജീ​വി​ച്ച് കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​വും അ​ച​ഞ്ച​ല​മാ​യ നി​ശ്ച​യ​ദാ​ര്‍​ഢ്യ​വും നി​ര​ന്ത​ര​മാ​യ പ​രി​ശീ​ല​ന​വു​മാ​ണ് ഈ ​ഉ​ജ്വ​ല വി​ജ​യ​ത്തി​നു പി​ന്നി​ല്‍.

സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക റ്റൈ​നി സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ധ്യാ​പ​ക​രാ​യ എ​ലി​സ​ബ​ത്ത് റ്റി. ​ജോ​ണ്‍, വി.​ജെ. സ​ബി​ത, വീ​ണാ വി​ജേ​ഷ്, എ​സ്. റീ​നു, സ്റ്റെ​ഫി നി​ക്ലാ​വോ​സ് എ​ന്നി​വ​ര്‍ കു​ട്ടി​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി.

കു​ട്ടി​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും അ​ധ്യാ​പ​ക​രു​ടെ സ​മ​ര്‍​പ്പ​ണ​ത്തി​ന്‍റെ​യും ര​ക്ഷി​താ​ക്ക​ളു​ടെ പി​ന്തു​ണ​യു​ടെ​യും ഫ​ല​മാ​യി നേ​ടി​യ ഈ ​വി​ജ​യം താ​യ​ങ്ക​രി​യു​ടെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ അ​ഭി​മാ​ന​മാ​യി മാ​റി.

Tags : Golden Achievement nattuvishesham district news deepika news for Thayankari St. Anthony’s LP School

Recent News

Corehub Up