Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GoliathExpedition

Viral

28 വ​ർ​ഷം നീ​ണ്ട ലോ​ക പ​ര്യ​ട​ന​ത്തി​നൊ​ടു​വി​ൽ ആ ​സാ​ഹ​സി​ക​ൻ ജ​ന്മ​നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി

യാ​ത്രാ​ച​രി​ത്ര​ത്തി​ൽ അ​പൂ​ർ​വ​മാ​യി മാ​ത്രം സം​ഭ​വി​ക്കു​ന്ന ഒ​രു മ​ഹാ​സാ​ഹ​സി​ക​ത​യ്ക്ക് വി​രാ​മ​മി​ട്ടു​കൊ​ണ്ട് ബ്രി​ട്ടീ​ഷ് സ്വ​ദേ​ശി​യാ​യ കാ​ൾ ബു​ഷ്ബി ഒ​ടു​വി​ൽ സ്വ​ന്തം നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി. യാ​തൊ​രു​വി​ധ ഗ​താ​ഗ​ത​മാ​ർ​ഗ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​തെ, ഭൂ​ഗോ​ള​ത്തി​ലു​ട​നീ​ളം മു​പ്പ​ത്തൊ​നാ​യി​ര​ത്തി​ല​ധി​കം മൈ​ലു​ക​ൾ കാ​ൽ​ന​ട​യാ​യി മാ​ത്രം പി​ന്നി​ട്ടാ​ണ് അ​ദ്ദേ​ഹം ഈ ​ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച​ത്.

ഇം​ഗ്ല​ണ്ടി​ലെ ത​ന്‍റെ ജ​ന്മ​നാ​ടാ​യ ഹ​ളി​ൽ എ​ത്തി​യ കാ​ളി​നെ സ്വീ​ക​രി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്. ന​വം​ബ​ർ ര​ണ്ടി​ന് ന​ട​ന്ന ആ ​വൈ​കാ​രി​ക നി​മി​ഷ​ത്തി​ൽ, നീ​ണ്ട മൂ​ന്ന് പ​തി​റ്റാ​ണ്ടി​ന്‍റെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ സ്വ​ന്തം വീ​ടി​ന് മു​ന്നി​ൽ വെ​ച്ച് അ​മ്മ മ​ക​നെ ആ​ലിം​ഗ​നം ചെ​യ്ത​ത് ക​ണ്ടു​നി​ന്ന​വ​രു​ടെ ക​ണ്ണു​ക​ളെ ഈ​റ​ന​ണി​യി​ച്ചു.

1998 ന​വം​ബ​റി​ലാ​ണ് 'ഗോ​ലി​യാ​ത്ത് എ​ക്സ്പെ​ഡി​ഷ​ൻ' എ​ന്ന് പേ​രി​ട്ട ഈ ​പ​ര്യ​ട​ന​ത്തി​ന് കാ​ൾ തു​ട​ക്ക​മി​ടു​ന്ന​ത്. ദ​ക്ഷി​ണ ചി​ലി​യി​ലെ പു​ന്താ അ​രീ​നാ​സി​ൽ നി​ന്ന് ഒ​രു ചെ​റി​യ ബാ​ഗും ടെ​ന്‍റും ക്യാ​മ​റ​യു​മാ​യി ഇ​റ​ങ്ങി​ത്തി​രി​ക്കു​മ്പോ​ൾ, വാ​ഹ​ന​ങ്ങ​ളൊ​ന്നും ആ​ശ്ര​യി​ക്കാ​തെ ജ​ന്മ​നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ക എ​ന്ന ക​ഠി​ന​മാ​യ ല​ക്ഷ്യം മാ​ത്ര​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന​സി​ൽ.

യാ​ത്ര​യി​ലു​ട​നീ​ളം പ്ര​കൃ​തി​യും ഭൂ​മി​ശാ​സ്ത്ര​വും ഉ​യ​ർ​ത്തി​യ ക​ട​മ്പ​ക​ൾ ചെ​റു​താ​യി​രു​ന്നി​ല്ല. കൊ​ളം​ബി​യ​യെ​യും പ​നാ​മ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന അ​തി​സാ​ന്ദ്ര​മാ​യ ഡാ​രി​യ​ൻ ഗ്യാ​പ് വ​ന​മേ​ഖ​ല, ത​ണു​ത്തു​റ​ഞ്ഞ ബെ​റിം​ഗ് ക​ട​ലി​ടു​ക്ക്, കാ​സ്പി​യ​ൻ ക​ട​ൽ തു​ട​ങ്ങി ലോ​ക​ത്തി​ലെ ഏ​റ്റ​വും അ​പ​ക​ടം പി​ടി​ച്ച ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യെ​ല്ലാം അ​ദ്ദേ​ഹം ന​ട​ന്നു നീ​ങ്ങി.

യാ​ത്ര​യി​ലു​ട​നീ​ളം ത​നി​ക്ക് ത​ണ​ലാ​യ​ത് ലോ​ക​മെ​മ്പാ​ടു​മു​ള്ള സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ ക​രു​ണ​യാ​ണെ​ന്ന് 57 കാ​ര​നാ​യ കാ​ൾ ഓ​ർ​ത്തെ​ടു​ക്കു​ന്നു. വ​ഴി​യോ​ര​ങ്ങ​ളി​ൽ ക​ണ്ടു​മു​ട്ടി​യ 99 ശ​ത​മാ​ന​ത്തി​ല​ധി​കം ആ​ളു​ക​ളും സ്നേ​ഹ​ത്തോ​ടെ​യാ​ണ് പെ​രു​മാ​റി​യ​തെ​ന്നും, അ​പ​രി​ചി​ത​രാ​യ മ​നു​ഷ്യ​രു​ടെ സ​ഹാ​യ​വും വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​മാ​ണ് ഏ​ത് പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും ത​ന്നെ മു​ന്നോ​ട്ട് ന​യി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു. ശാ​രീ​രി​ക​ക്ഷ​മ​ത​യ്ക്ക​പ്പു​റം മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളു​ടെ​യും മാ​ന​വി​ക​ത​യു​ടെ​യും വ​ലി​യൊ​രു അ​നു​ഭ​വ​പാ​ഠ​മാ​ണ് ഈ ​യാ​ത്ര ത​നി​ക്ക് സ​മ്മാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

ചെ​റു​പ്പ​കാ​ല​ത്ത് നേ​രി​ട്ട വെ​ല്ലു​വി​ളി​ക​ളാ​ണ് കാ​ളി​നെ ഈ​യൊ​രു തീ​രു​മാ​ന​ത്തി​ലെ​ത്തി​ച്ച​തി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ച​ത്. 13 -ാം വ​യ​സി​ൽ ഡി​സ്ലെ​ക്സി​യ ബാ​ധി​ത​നാ​യ​തി​നെ​ത്തു​ട​ർ​ന്ന് സ്കൂ​ളി​ൽ ക​ടു​ത്ത പ​രി​ഹാ​സ​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​ന്ന അ​ദ്ദേ​ഹം, പ്ര​കൃ​തി​യോ​ട് ചേ​ർ​ന്നു​നി​ന്നാ​ണ് അ​തി​നെ​യെ​ല്ലാം മ​റി​ക​ട​ന്ന​ത്.

പി​ന്നീ​ട് ബ്രി​ട്ടീ​ഷ് സൈ​ന്യ​ത്തി​ൽ പാ​രാ​ട്രൂ​പ്പ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച 11 വ​ർ​ഷ​ങ്ങ​ളാ​ണ് ഏ​ത് പ്ര​തി​സ​ന്ധി​യെ​യും നേ​രി​ടാ​നു​ള്ള മാ​ന​സി​ക ക​രു​ത്ത് അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കി​യ​ത്. വ്യ​ക്തി​പ​ര​മാ​യ ജീ​വി​ത​ത്തി​ലു​ണ്ടാ​യ വേ​ർ​പി​രി​യ​ലു​ക​ളും മ​ക​നി​ൽ നി​ന്ന് അ​ക​ന്നു ക​ഴി​യേ​ണ്ടി വ​ന്ന സ​ങ്ക​ട​വു​മെ​ല്ലാം ഇ​ത്ത​ര​മൊ​രു അ​സാ​ധാ​ര​ണ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് പ്ര​ചോ​ദ​ന​മാ​യി.

യാ​ത്ര വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ ലോ​ക​ത്തി​ന് മു​ന്നി​ൽ പ​ങ്കു​വെ​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് ഈ ​സാ​ഹ​സി​ക​ൻ. ഈ ​അ​വി​ശ്വ​സ​നീ​യ​മാ​യ യാ​ത്ര​യെ ആ​സ്പ​ദ​മാ​ക്കി ഒ​രു ഡോ​ക്യു​മെ​ന്‍റ​റി​യും, വ​രും ആ​ഴ്ച​ക​ളി​ൽ ഇം​ഗ്ല​ണ്ടി​ലു​ട​നീ​ള​മു​ള്ള പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​ക​ളും സം​ഘ​ടി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹം പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. അ​തി​രു​ക​ളി​ല്ലാ​ത്ത ഇ​ച്ഛാ​ശ​ക്തി​യു​ടെ​യും ന​ന്മ​യു​ടെ​യും പ്ര​തീ​ക​മാ​യി കാ​ൾ ബു​ഷ്ബി​യു​ടെ ഈ ​യാ​ത്ര ച​രി​ത്ര​ത്തി​ൽ എ​ന്നും ഓ​ർ​മ്മി​ക്ക​പ്പെ​ടും.

Latest News

Corehub Up