Kerala
കൊച്ചി: കളമശേരിയില്‍ ഷൺഡിംഗിനിടെ ചരക്ക് ട്രെയിനിന്റെ എന്ജിന് പാളം തെറ്റിയതിനെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. എഫ്എസിടിയിലെ ചരക്ക് കൊണ്ടുപോകുന്ന ട്രെയിന്റെ എൻജിനാണ് നിയന്ത്രണം തെറ്റി ഇലക്ട്രിക് പോസ്റ്റിലിടിച്ചത്.
അപകടത്തെ തുടര്‍ന്ന് പല ട്രെയിനുകളും ഏറെ വൈകിയാണ് സ്റ്റേഷനുകളില്‍ എത്തിയത്. ഉച്ചയ്ക്ക് 2.30 ടെ കളമശേരിയില്‍ നിന്ന് സര്‍വീസ് തുടങ്ങുമ്പോഴായിരുന്നു അപകടം. ഷണ്‍ഡിംഗ് ചെയ്യുന്നതിനിടയില്‍ എന്ജിന് പാളം അവസാനിക്കുന്നതിനിടത്തുള്ള ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോയി ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
പിന്നാലെ തൃശൂരിലേക്കുള്ള റെയില്‍വേ ട്രാക്കില്‍ ഗതാഗതം നിലച്ചു. ഇതോടെ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായി തളം തെറ്റി. നാലുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പണി പൂര്‍ത്തിയാക്കി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
Kerala
കൊച്ചി: കളമശേരിയിൽ ഗുഡ്സ് ട്രെയിൻ എൻജിൻ പാളം തെറ്റിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഷൺഡിംഗ് ചെയ്യുന്നതിനിടയിൽ പാളം മറികടന്ന് എൻജിൻ മുന്നോട്ട് പോയി ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.50നുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് ഷൊർണൂരിലേക്കുള്ള ഒരു പാത വഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. റെയിൽവേ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും ഇതുവഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയെന്നും റെയിൽവേ അറിയിച്ചു.
National
റായ്പുർ: ചത്തീസ്ഗഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11ആയി. 20പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
ഛത്തീസ്ഗഡിലെ ബിലാസ്പുർ ജില്ലയിലെ ബിലാസ്പുർ-കത്നി സെക്ഷനിലെ ലാൽ ഖദാൻ മേഖലയിലാണ് അപകടമുണ്ടായത്. മെമു ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിക്കുകയായിരുന്നു.
റെയിൽവേ ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.
അപകടത്തെ തുടര്‍ന്ന് ബിലാസ്പുര്‍-കാട്നി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. ഒരേ ട്രാക്കില്‍ കൂടിയായിരുന്നു ഇരു ട്രെയിനുകളും സഞ്ചരിച്ചത്. മുന്നില്‍ പോയ ചരക്ക് ട്രെയിനിലേക്ക് മെമു ഇടിച്ചു കയറുകയായിരുന്നു.
National
റായ്പൂര്‍: ചത്തീസ്ഗഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു. ബിലാസ്പൂരിലെ കോർബയിലാണ് സംഭവം. 17പേർക്ക് പരിക്കേറ്റു.
മെമു ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിക്കുകയായിരുന്നു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. അപകടത്തെ തുടര്‍ന്ന് ബിലാസ്പുര്‍-കാട്നി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.
ഒരേ ട്രാക്കില്‍ കൂടിയായിരുന്നു ഇരു ട്രെയിനുകളും സഞ്ചരിച്ചത്. മുന്നില്‍ പോയ ചരക്ക് ട്രെയിനിലേക്ക് മെമു ഇടിച്ചു കയറുകയായിരുന്നു.
Kerala
കൊല്ലം: രാജ്യത്ത് ചരക്ക് ട്രെയിനുകളിലെ ലോഡിംഗ് നിരീക്ഷിക്കാൻ ഡ്രോണുകളുടെ സേവനം പ്രയോജനപ്പെടുത്താൻ റെയിൽവേ ബോർഡ് തീരുമാനം. ഇതിനുവേണ്ടി കരാർ അടിസ്ഥാനത്തിൽ ഡ്രോണുകൾ വാങ്ങാൻ റെയിൽവേ മന്ത്രാലയം മൂന്ന് സോണുകളിലെ അധികൃതരോട് ആവശ്യപ്പെട്ടു.
വിവിധ ടെർമിനലുകളിൽനിന്ന് ട്രെയിനുകളിൽ ചരക്ക് കയറ്റുമ്പോൾ ഉണ്ടാകുന്ന അസന്തുലിതാവസ്ഥ കണ്ടെത്തുന്നതിനാണ് റെയിൽവേ ഡ്രോൺ പരീക്ഷണത്തിന് ഒരുങ്ങുന്നത്. ചരക്ക് തീവണ്ടികൾ പലയിടത്തും പാളം തെറ്റുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് അസന്തുലിതമായ ലോഡിംഗ് ആണെന്ന് റെയിൽവേ കണ്ടെത്തിയിരുന്നു. ഇതിന് പരിഹാരം കാണാനും ഗുഡ്സ് ട്രെയിനുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഡ്രോൺ സാങ്കേതികവിദ്യയെ ആശ്രയിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചത്. വാഗണുകളിലെ ബാലൻസിംഗ് ഇല്ലാത്ത ലോഡിംഗ് കണ്ടെത്താനും അവ തടയുന്നതിനും ഏറ്റവും പ്രായോഗികമായ പരിഹാരം ഡ്രോൺ നിരീക്ഷണം മാത്രമാണെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.
ആദ്യഘട്ടം എന്ന നിലയിൽ സൗത്ത് ഈസ്റ്റേൺ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ, സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ എന്നീ സോണുകളിലാണ് ഡ്രോൺ സേവനം നടപ്പിലാക്കുക.