x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറി സെൽഫിയെടുക്കാൻ ശ്രമം; വിദ്യാർഥിക്ക് ഷോക്കേറ്റു


Published: April 3, 2026 02:07 PM IST | Updated: April 3, 2026 02:07 PM IST

കോഴിക്കോട്: നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്. പയ്യോളി സ്വദേശി മുഹമ്മദ് സിനാനാ(17)ണ് പരിക്കേറ്റത്. തിക്കോടി റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം.

‌സെൽഫി എടുക്കുന്നതിനിടയിൽ കാൽവഴുതി വീഴാൻ പോയ വിദ്യാർഥി വൈദ്യുതി ലൈനിൽ പിടിക്കുകയായിരുന്നു.

ശരീരത്തിൽ 60 ശതമാനം പൊള്ളലേറ്റ കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Tags : Student electrocute selfie goods train

Recent News

Corehub Up