നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിംപ്സ് പുറത്ത്. ‘ദാദ’ എന്ന് പേരിട്ടിരിക്കുന്ന ഈ വമ്പൻ ആക്ഷൻ ചിത്രം 2026 ഡിസംബർ 24 ന് ക്രിസ്മസ് റിലീസായി ആഗോള തലത്തിൽ തിയറ്ററുകളിലെത്തും.
വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിർമിക്കുന്നത്. വീര സിംഹ റെഡ്ഡി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നന്ദമൂരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുന്ന ചിത്രമാണിത്. കാജൽ അഗർവാൾ ആണ് ചിത്രത്തിലെ നായിക.
എസ്. തമൻ ഒരുക്കിയ പശ്ചാത്തല സംഗീതവും, ബാലകൃഷ്ണയുടെ തകർപ്പൻ പഞ്ച് ഡയലോഗും ഗ്ലിംപ്സ് വീഡിയോയുടെ ഹൈലൈറ്റ് ആണ്. മനോജ് മഞ്ചു ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.