x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ ​ദാ​ദ എ​ല്ലാ​വ​രെ​യും വി​റ​പ്പി​ക്കും; ന​ന്ദ​മൂ​രി​യു​ടെ ദാ​ദ ടീ​സ​ർ  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 8, 2026 09:33 AM IST | Updated: September 8, 2026 09:33 AM IST

ചിത്രത്തിന്‍റെ ടീസറിൽ നിന്നും

ന​ന്ദ​മൂ​രി ബാ​ല​കൃ​ഷ്ണ​യെ നാ​യ​ക​നാ​ക്കി ഗോ​പി​ച​ന്ദ് മ​ലി​നേ​നി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ഗ്ലിം​പ്സ് പു​റ​ത്ത്. ‘ദാ​ദ’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​വ​മ്പ​ൻ ആ​ക്‌​ഷ​ൻ ചി​ത്രം 2026 ഡി​സം​ബ​ർ 24 ന് ​ക്രി​സ്മ​സ് റി​ലീ​സാ​യി ആ​ഗോ​ള ത​ല​ത്തി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. 

വൃ​ദ്ധി സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ വെ​ങ്ക​ട സ​തീ​ഷ് കി​ലാ​രു ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. വീ​ര സിം​ഹ റെ​ഡ്ഡി എ​ന്ന ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്ര​ത്തി​ന് ശേ​ഷം ന​ന്ദ​മൂ​രി ബാ​ല​കൃ​ഷ്ണ- ഗോ​പി​ച​ന്ദ് മ​ലി​നേ​നി ടീം ​ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. കാ​ജ​ൽ അ​ഗ​ർ​വാ​ൾ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

എ​സ്. ത​മ​ൻ ഒ​രു​ക്കി​യ പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും, ബാ​ല​കൃ​ഷ്ണ​യു​ടെ ത​ക​ർ​പ്പ​ൻ പ​ഞ്ച് ഡ​യ​ലോ​ഗും ഗ്ലിം​പ്സ് വീ​ഡി​യോ​യു​ടെ ഹൈ​ലൈ​റ്റ് ആ​ണ്. മ​നോ​ജ് മ​ഞ്ചു ആ​ണ് ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

 

ര​ച​ന സം​വി​ധാ​നം ഗോ​പി​ച​ന്ദ് മ​ലി​നേ​നി, നി​ർ​മാ​താ​വ് വെ​ങ്ക​ട സ​തീ​ഷ് കി​ലാ​രു, ബാ​ന​ർ വൃ​ദ്ധി സി​നി​മാ​സ്, സം​ഗീ​തം എ​സ്. ത​മ​ൻ, ഛായാ​ഗ്ര​ഹ​ണം അ​ര​വി​ന്ദ് എ​സ്. ക​ശ്യ​പ്, എ​ഡി​റ്റ​ർ ന​വീ​ൻ നൂ​ലി, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ എ.​എ​സ്. പ്ര​കാ​ശ്, സം​ഭാ​ഷ​ണം – സാ​യ് മാ​ധ​വ് ബു​റാ, ആ​ക്ഷ​ൻ രാം ​ല​ക്ഷ്മ​ൺ, ര​വി വ​ർ​മ്മ, വെ​ങ്ക​ട്, മാ​ർ​ക്ക​റ്റി​ങ് വാ​ൾ​സ് & ട്രെ​ൻ​ഡ്സ്, പി​ആ​ർ​ഒ ശ​ബ​രി.

Tags : Dada Nandamuri Balakrishna Kajal Aggarwal Gopichandh Malineni Thaman

Recent News

Corehub Up