Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Goshala

വേ​ങ്ങാ​ട് ഗോ​ശാ​ല നി​ര്‍​മാ​ണം; സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​നു കീ​ഴി​ലെ മ​ല​പ്പു​റം വേ​ങ്ങാ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗോ​ശാ​ല​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​മാ​ണ​ങ്ങ​ള്‍ നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്ക​കം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി. 2027 മേ​യ് 31ന​കം മൂ​ന്നു ഘ​ട്ട​മാ​യി പ​ണി പൂ​ര്‍​ത്തി​യാ​ക്ക​ണം.

ഗോ​ശാ​ല ന​വീ​ക​ര​ണ​ത്തി​ന് 70 കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​കാ​നു​മ​തി ന​ല്‍​കി​യ​താ​യി ദേ​വ​സ്വം ക​മ്മി​ഷ​ണ​ര്‍ അ​റി​യി​ച്ച​ത് പ​രി​ഗ​ണി​ച്ചും പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യും വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി​യാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ വി. ​രാ​ജാ വി​ജ​യ​രാ​ഘ​വ​ന്‍, കെ.​വി. ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ദേ​വ​സ്വം ബെ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശം.

ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​ക്കാ​ണു നി​ര്‍​മാ​ണ​ച്ചു​മ​ത​ല. മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണു പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കു​ക. കേ​ര​ള ലൈ​വ്‌​സ്റ്റോ​ക്ക് ഡെ​വ​ല​പ്‌​മെ​ന്‍റ് ബോ​ര്‍​ഡി​നാ​യി​രി​ക്കും സാ​ങ്കേ​തി​ക മേ​ല്‍​നോ​ട്ട ചു​മ​ത​ല. നി​ല​മൊ​രു​ക്ക​ല്‍ ആ​രം​ഭി​ച്ച​താ​യും ദേ​വ​സ്വം ക​മ്മി​ഷ​ണ​ര്‍ അ​റി​യി​ച്ചു.

ഗോ​ശാ​ല​യി​ലെ ചാ​ണ​കം പ​രി​സ​ര​വാ​സി​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ത് എ​ത്ര​യും വേ​ഗം നീ​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ദേ​വ​സ്വം ഗോ​ശാ​ല​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്വ​മേ​ധ​യാ ഹ​ര്‍​ജി വീ​ണ്ടും 25ന് ​പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

Latest News

Corehub Up