തിരുവനന്തപുരം: പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടാൻ രാഷ്ട്രപതിക്കു ശിപാർശ നൽകിയ മുൻ ഗവർണർ ആർ.വി. ആർലേക്കർ നൽകിയ ശിപാർശയെ തള്ളിപ്പറഞ്ഞു മന്ത്രി ഷിബുബേബി ജോണ്‍.
യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയശേഷം പിഎസ്സി പരീക്ഷാ തട്ടിപ്പുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടു പോകുന്നതിനിടെ ഇതിനെ വഴിതിരിച്ചുവിടാൻ ഗവർണർ നടത്തിയ ശ്രമം ദൗർഭാഗ്യകരമാണെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.
സർക്കാരിന്റെ ശിപാർശയുടെ അടിസ്ഥാനത്തിൽ ഗവർണർ പ്രവർത്തിക്കണമെന്നാണ് ചട്ടം. ജനാധിപത്യത്തിൽ ഗവർണറുടെ അധികാരവും അവകാശവും കൃത്യമായി നിർവചിക്കുന്നുണ്ട്. സർക്കാർ ശിപാർശയുടെ അടിസ്ഥാനത്തിലാകണം ലോക്ഭവൻ പ്രവർത്തിക്കേണ്ടത്.
ഗവർണറുമായി ഏറ്റുമുട്ടലിന് സർക്കാർ ഇല്ല. എന്നാൽ, രാഷ്ട്രീയ അജൻഡ നടപ്പാക്കാൻ ഗവർണർ ശ്രമിക്കുന്നതു ശരിയല്ല. കേരളത്തിന്റെ പിഎസ്സി ഏറെ മാതൃകാപരമായ സ്ഥാപനമായിരുന്നു. കഴിഞ്ഞ കുറച്ചു നാളായി പിഎസ്സിക്ക് എന്തുമാകാമെന്ന സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു.