കൽപ്പറ്റ:മെട്രോമാൻ ഡോ.ഇ. ശ്രീധരൻ നിർദേശിച്ച കോഴിക്കോട്-വയനാട് അതിവേഗ റെയിൽപാത യാഥാർഥ്യമാകുന്നത് ജില്ലയിൽ സർവ മേഖലകളിലും ഉണർവിന് സഹായകമാകുമെന്ന് ഗവ.ചീഫ് വിപ്പ് അപു ജോണ് ജോസഫ്. കേരള കോണ്ഗ്രസ് ജില്ലാ ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിലെ പ്രശ്നങ്ങളുടെ പരിഹാരത്തിന് പാർട്ടി ശക്തമായി ഇടപെടുമെന്ന് അപു ജോണ് ജോസഫ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുര അധ്യക്ഷത വഹിച്ചു. സ്റ്റീഫൻ സാജു, ജോസ് തലച്ചിറ, അഡ്വ.കെ.ടി. ജോർജ്, ബിജു ഏലിയാസ്, ജോളി കൈതമറ്റം, അഷ്റഫ് പൂക്കയിൽ, ബൈജു ഐസക്, പി. പ്രഭാകരൻ നായർ, സുലഭി മോസസ്, പി.വി. ബിജു, സി.പി. അഷ്റഫ്, എം.ടി. കുര്യൻ, ലിന്റോ കുര്യാക്കോസ്, ദീപു ജയിംസ്, അജീഷ് കീരിക്കുന്നേൽ, എ.വി. കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. കേരള കോണ്ഗ്രസ് ജേക്കബിൽനിന്നും രാജിവച്ച് ജോസഫ് വിഭാഗത്തിൽ ചേർന്ന ബൈജു ഐസക്കിനെ ജില്ലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.