Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Grand Rosary Rally Today

Kottayam

ച​ങ്ങ​നാ​ശേ​രി​യി​ല്‍ ഇ​ന്ന് അ​തി​രൂ​പ​ത യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം ജ​പ​മാ​ല മ​ഹാ​റാ​ലി

ച​ങ്ങ​നാ​ശേ​രി: പാ​റേ​ല്‍ പ​ള്ളി കൂ​ദാ​ശ​ ചെ​യ്ത് ബ​സി​ലി​ക്ക​യാ​യി ഉ​യ​ര്‍​ത്തി​യ​തി​നോ​ട​നു​ബ​ന്ധി​ച്ച് അ​തി​രൂ​പ​താ യു​വ​ദീ​പ്തി-​എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് യു​വ​ജ​ന മ​ഹാ​ജ​പ​മാ​ല റാ​ലി ‘ന​സ്ര -2കെ26’ ​ന​ട​ത്തും. ച​ങ്ങ​നാ​ശേ​രി ച​ന്ത​ക്ക​ട​വി​ലു​ള്ള തി​രു​ക്കു​ടും​ബ കു​രി​ശു​പ​ള്ളി​യി​ല്‍​നി​ന്നാ​രം​ഭി​ക്കു​ന്ന റാ​ലി മാ​ര്‍​ക്ക​റ്റ് റോ​ഡി​ലൂ​ടെ ക​ത്തീ​ഡ്ര​ൽ, സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ലൂ​ടെ വാ​ഴൂ​ര്‍ റോ​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് അ​ര​മ​ന​പ്പ​ടി, എ​സ്ബി ഹൈ​സ്‌​കൂ​ള്‍ വ​ഴി പാ​റേ​ല്‍ പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​രും.

അ​തി​രൂ​പ​ത​യി​ലെ 10,000 ത്തോ​ളം യു​വ​ജ​ന​ങ്ങ​ള്‍ ജ​പ​മാ​ല കൈ​യി​ലേ​ന്തി ആ​വേ​ മ​രി​യ എ​ന്ന് ഉ​റ​ക്കെ ചൊ​ല്ലി ജ​പ​മാ​ല റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കും. റാ​ലി പാ​റേ​ല്‍ പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​രു​മ്പോ​ള്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ യു​വ​ദീ​പ്തി എ​സ്എം​വൈ​എം അ​തി​രൂ​പ​താ ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍​മാ​രും പാ​ലാ, കാ​ഞ്ഞി​ര​പ്പ​ള്ളി, ത​ക്ക​ല രൂ​പ​ത​ക​ളി​ലെ ഡ​യ​റ​ക്ട​ര്‍​മാ​രും ചേ​ര്‍​ന്ന് വി​ശു​ദ്ധ​കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും.

ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ൽ, മു​ഖ്യ വി​കാ​രി​ ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് എ​ന്നി​വ​ര്‍ റാ​ലി ന​യി​ക്കും. ഡ​യ​റ​ക്ട​ര്‍ ഫാ.​സാ​വി​യോ മാ​നാ​ട്ട്, പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് മ​ഞ്ഞു​മേ​ല്‍, ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ് ലൂ​സി ഫീ​ലി​പ്പോ​സ്, ഭാ​ര​വാ​ഹി​ക​ളാ​യ അ​ജ​യ് വ​ര്‍​ഗീ​സ്, മി​ല​ന്‍ ജെ. ​ഇ​ള​പ്പു​ങ്ക​ൽ, അ​ലീ​ന, മ​രി​യ മാ​ത്യു, ലാ​ലി​ച്ച​ന്‍ മ​റ്റ​ത്തി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

എ​സ്ബി കോ​ള​ജ് മൈ​താ​ന​ത്ത് മ്യൂ​സി​ക് ബാ​ന്‍​ഡ്


ഇ​ന്ന് 6.30ന് ​എ​സ്ബി കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ അ​ല്‍​ഫോ​ണ്‍​സ് ജോ​സ​ഫ്, സ്റ്റീ​ഫ​ന്‍ ദേ​വ​സി എ​ന്നി​വ​ര്‍ ന​യി​ക്കു​ന്ന മ്യൂ​സി​ക് ബാ​ന്‍​ഡ് ന​ട​ക്കും.


പാ​ര്‍​ക്കിം​ഗ് ക്ര​മീ​ക​ര​ണം

ജ​പ​മാ​ല​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ യു​വ​ജ​ന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ യു​വ​ദീ​പ്തി​യു​ടെ കൊ​ടി ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​താ​ണ്. വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ​ച്ച​ക്ക​റി ച​ന്ത​യോ​ട് ചേ​ര്‍​ന്നു​ള്ള ലോ​റി സ്റ്റാ​ന്‍​ഡ്, 60ല്‍​ചി​റ ഗ്രൗ​ണ്ട്, ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍​ഗ്രൗ​ണ്ട്, വാ​ണി ഗ്രൗ​ണ്ട്, എ​സ്ബി കോ​ള​ജ് ഗ്രൗ​ണ്ട്, വേ​ഴ​ക്കാ​ട്ടുചി​റ ബ​സ് സ്റ്റാ​ന്‍​ഡ്, ജൂ​ബി​ലി ഗ്രൗ​ണ്ട്, ടൗ​ണ്‍ ഹാ​ള്‍ പ​രി​സ​രം, പൂ​വ​ക്കാ​ട്ട് ചി​റ, എ​കെ​എം സ്‌​കൂ​ള്‍, എ​സ്എ​ച്ച് സ്‌​കൂ​ള്‍, മീ​ഡി​യ വി​ല്ലേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പാ​ര്‍​ക്കിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പാ​റേ​ല്‍​ പള്ളി​യി​ല്‍ ഇ​ന്ന് ക​ൽക്കു​രി​ശ് വെ​ഞ്ച​രി​പ്പ്

ച​ങ്ങ​നാ​ശേ​രി: പാ​റേ​ല്‍​ പ​ള്ളി​യി​ല്‍ ഇ​ന്ന് രാ​വി​ലെ അ​ഞ്ചി​ന് വി​ശു​ദ്ധ​ കു​ര്‍​ബാ​ന മു​ന്‍ വി​കാ​രി​ ജ​ന​റാ​ള്‍ ഫാ.​ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ, ഏ​ഴി​ന് വി​ശു​ദ്ധ​കു​ര്‍​ബാ​ന ക​ല്‍​ക്കു​രി​ശ് വെ​ഞ്ച​രിപ്പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി.
സ​ഹ​കാ​ര്‍​മി​ക​ർ: ഫാ.​ടോ​മി കാ​ട്ടാ​മ്പ​ള്ളി സി​എം​ഐ, ഫാ. ​സ​ന്തോ​ഷ് മാ​ത്ത​ന്‍​കു​ന്നേ​ല്‍ സി​എം​ഐ, ഫാ.​ഷാ​ജി കൊ​ച്ചു​പു​ര​യി​ല്‍ എം​സി​ബി​എ​സ്, ഫാ.​ജ​യിം​സ് വാ​ഴ​ച്ചി​റ​യ്ക്ക​ല്‍ ഒ​എ​ഫ്എം ക​പ്പൂ​ച്ചി​ൻ, ഫാ.​തോ​മ​സ് ചെ​രു​വി​ല്‍ വി​സി, ഫാ.​ മാ​ത്യു ചെ​ന്ന​ക്കു​ടി എ​സ്‌​വി​ഡി, ഫാ.​ജോ​ര്‍​ജ് മ​ഠ​ത്തി​പ്പ​റ​മ്പി​ൽ.
9.30ന് ​കൊ​ടി​മ​രം വെ​ഞ്ച​രി​പ്പ് വി​ശു​ദ്ധ​കു​ര്‍​ബാ​ന ബി​ഷ​പ് മാ​ര്‍ തോ​മ​സ് പാ​ടി​യ​ത്ത്. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന്‌​യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം മഹാജ​പ​മാ​ല​ ​റാ​ലി​ക്ക് സ്വീ​ക​ര​ണം. അ​ഞ്ചി​ന് വി​ശു​ദ്ധ​ക ു​ര്‍​ബാ​ന സ​ന്ദേ​ശം: ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ൽ.

അ​മ​ലോ​ത്ഭ​വ​മാ​താ പ​ള്ളി കു​ദാ​ശാക​ര്‍​മം നാ​ളെ

നാ​ളെ 2.30ന് ​പാ​റേ​ല്‍ അ​മ​ലോ​ത്ഭ​വ​മാ​താ പ​ള്ളി കു​ദാ​ശാ ക​ര്‍​മം ന​ട​ക്കും. കൂ​ദാ​ശ ക​ര്‍​മ്മ​ത്തി​നും വി​ശു​ദ്ധ​ കു​ര്‍​ബാ​ന​യ്ക്കും ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ആ​ര്‍​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ൽ, ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് രാ​ജേ​ന്ദ്ര​ൻ, മോ​ണ്‍. മാ​ത്യു ച​ങ്ങ​ങ്ക​രി, ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, ഫാ. ​ജോ​സ​ഫ് മു​ണ്ട​ക​ത്തി​ല്‍, ഫാ. ​ഫി​ലി​പ്പ് ത​യ്യി​ല്‍, ഫാ. ​ചെ​റി​യാ​ന്‍ കാ​രി​ക്കൊ​മ്പി​ല്‍, ഫാ. ​മാ​ര്‍​ട്ടി​ന്‍ കു​രി​ശി​ങ്ക​ല്‍, ഫാ.​വ​ര്‍​ഗീ​സ് പു​തു​വേ​ലി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രി​ക്കും.

24ന് ​വൈ​കു​ന്നേ​രം 4.15ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്. ആ​റി​ന് ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

Latest News

Corehub Up