പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: പാറേല്‍ പള്ളി കൂദാശ ചെയ്ത് ബസിലിക്കയായി ഉയര്ത്തിയതിനോടനുബന്ധിച്ച് അതിരൂപതാ യുവദീപ്തി-എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് യുവജന മഹാജപമാല റാലി ‘നസ്ര -2കെ26’ നടത്തും. ചങ്ങനാശേരി ചന്തക്കടവിലുള്ള തിരുക്കുടുംബ കുരിശുപള്ളിയില്നിന്നാരംഭിക്കുന്ന റാലി മാര്‍ക്കറ്റ് റോഡിലൂടെ കത്തീഡ്രൽ, സെന്‍ട്രല്‍ ജംഗ്ഷനിലൂടെ വാഴൂര്‍ റോഡില്‍ പ്രവേശിപ്പിച്ച് അരമനപ്പടി, എസ്ബി ഹൈസ്കൂള്‍ വഴി പാറേല്‍ പള്ളിയില്‍ എത്തിച്ചേരും.
അതിരൂപതയിലെ 10,000 ത്തോളം യുവജനങ്ങള്‍ ജപമാല കൈയിലേന്തി ആവേ മരിയ എന്ന് ഉറക്കെ ചൊല്ലി ജപമാല റാലിയില്‍ പങ്കെടുക്കും. റാലി പാറേല്‍ പള്ളിയില്‍ എത്തിച്ചേരുമ്പോള്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ യുവദീപ്തി എസ്എംവൈഎം അതിരൂപതാ ഫൊറോന ഡയറക്ടര്‍മാരും പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളിലെ ഡയറക്ടര്‍മാരും ചേര്‍ന്ന് വിശുദ്ധകുര്‍ബാന അര്‍പ്പിക്കും.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിൽ, മുഖ്യ വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് എന്നിവര്‍ റാലി നയിക്കും. ഡയറക്ടര്‍ ഫാ.സാവിയോ മാനാട്ട്, പ്രസിഡന്റ് അലക്സ് മഞ്ഞുമേല്‍, ഡെപ്യൂട്ടി പ്രസിഡന്റ് ലൂസി ഫീലിപ്പോസ്, ഭാരവാഹികളായ അജയ് വര്‍ഗീസ്, മിലന് ജെ. ഇളപ്പുങ്കൽ, അലീന, മരിയ മാത്യു, ലാലിച്ചന്‍ മറ്റത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
എസ്ബി കോളജ് മൈതാനത്ത് മ്യൂസിക് ബാന്‍ഡ്
ഇന്ന് 6.30ന് എസ്ബി കോളജ് ഗ്രൗണ്ടില്‍ അല്‍ഫോണ്‍സ് ജോസഫ്, സ്റ്റീഫന്‍ ദേവസി എന്നിവര്‍ നയിക്കുന്ന മ്യൂസിക് ബാന്‍ഡ് നടക്കും.
പാര്‍ക്കിംഗ് ക്രമീകരണം
ജപമാലയില്‍ പങ്കെടുക്കാന്‍ യുവജനങ്ങളുമായി എത്തുന്ന വാഹനങ്ങളില്‍ യുവദീപ്തിയുടെ കൊടി ഉണ്ടായിരിക്കേണ്ടതാണ്. വാഹനങ്ങള്‍ക്ക് പച്ചക്കറി ചന്തയോട് ചേര്‍ന്നുള്ള ലോറി സ്റ്റാന്‍ഡ്, 60ല്‍ചിറ ഗ്രൗണ്ട്, ഡ്രൈവിംഗ് സ്കൂള്‍ഗ്രൗണ്ട്, വാണി ഗ്രൗണ്ട്, എസ്ബി കോളജ് ഗ്രൗണ്ട്, വേഴക്കാട്ടുചിറ ബസ് സ്റ്റാന്‍ഡ്, ജൂബിലി ഗ്രൗണ്ട്, ടൗണ്‍ ഹാള്‍ പരിസരം, പൂവക്കാട്ട് ചിറ, എകെഎം സ്കൂള്‍, എസ്എച്ച് സ്കൂള്‍, മീഡിയ വില്ലേജ് എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പാറേല്‍ പള്ളിയില്‍ ഇന്ന് കൽക്കുരിശ് വെഞ്ചരിപ്പ്
ചങ്ങനാശേരി: പാറേല്‍ പള്ളിയില്‍ ഇന്ന് രാവിലെ അഞ്ചിന് വിശുദ്ധ കുര്‍ബാന മുന്‍ വികാരി ജനറാള്‍ ഫാ.ജോസഫ് മുണ്ടകത്തിൽ, ഏഴിന് വിശുദ്ധകുര്‍ബാന കല്‍ക്കുരിശ് വെഞ്ചരിപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
സഹകാര്‍മികർ: ഫാ.ടോമി കാട്ടാമ്പള്ളി സിഎംഐ, ഫാ. സന്തോഷ് മാത്തന്‍കുന്നേല്‍ സിഎംഐ, ഫാ.ഷാജി കൊച്ചുപുരയില്‍ എംസിബിഎസ്, ഫാ.ജയിംസ് വാഴച്ചിറയ്ക്കല് ഒഎഫ്എം കപ്പൂച്ചിൻ, ഫാ.തോമസ് ചെരുവില്‍ വിസി, ഫാ. മാത്യു ചെന്നക്കുടി എസ്വിഡി, ഫാ.ജോര്‍ജ് മഠത്തിപ്പറമ്പിൽ.
9.30ന് കൊടിമരം വെഞ്ചരിപ്പ് വിശുദ്ധകുര്‍ബാന ബിഷപ് മാര്‍ തോമസ് പാടിയത്ത്. ഉച്ചകഴിഞ്ഞ് 3.30ന്യുവദീപ്തി-എസ്എംവൈഎം മഹാജപമാല റാലിക്ക് സ്വീകരണം. അഞ്ചിന് വിശുദ്ധക ുര്ബാന സന്ദേശം: ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിൽ.
അമലോത്ഭവമാതാ പള്ളി കുദാശാകര്മം നാളെ
നാളെ 2.30ന് പാറേല്‍ അമലോത്ഭവമാതാ പള്ളി കുദാശാ കര്‍മം നടക്കും. കൂദാശ കര്‍മ്മത്തിനും വിശുദ്ധ കുര്‍ബാനയ്ക്കും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ് മാര്‍ ജോസ് പുളിക്കൽ, ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രൻ, മോണ്‍. മാത്യു ചങ്ങങ്കരി, ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, ഫാ. ജോസഫ് മുണ്ടകത്തില്‍, ഫാ. ഫിലിപ്പ് തയ്യില്‍, ഫാ. ചെറിയാന് കാരിക്കൊമ്പില്‍, ഫാ. മാര്ട്ടിന് കുരിശിങ്കല്‍, ഫാ.വര്‍ഗീസ് പുതുവേലില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.
24ന് വൈകുന്നേരം 4.15ന് വിശുദ്ധ കുര്‍ബാന മോണ്‍. ആന്റണി എത്തയ്ക്കാട്ട്. ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യമന്ത്രി വി.ഡി.സതീശന് മുഖ്യാതിഥിയായിരിക്കും.
Tags : Archdiocese of Changanassery Nattuvishesham District News Yuvadeepthi-SMYM Grand Rosary Rally Today