Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Grand Reception For Mar Thomas Animootil

Kasaragod

മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ലി​ന് ഉ​ജ്വ​ല സ്വീ​ക​ര​ണം

രാ​ജ​പു​രം: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ മ​ല​ബാ​റി​ൽ നി​ന്നു​ള്ള ആ​ദ്യ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ലി​ന് ക്നാ​നാ​യ കു​ടി​യേ​റ്റ​ത്തി​ന്‍റെ ച​രി​ത്ര​മു​റ​ങ്ങു​ന്ന രാ​ജ​പു​ര​ത്തി​ന്‍റെ മ​ണ്ണി​ൽ ഉ​ജ്വ​ല​സ്വീ​ക​ര​ണം.

രാ​ജ​പു​രം ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ലി​നെ ഒ​ട​യം​ചാ​ലി​ൽ സ്വീ​ക​രി​ച്ച് വാ​ഹ​ന ഘോ​ഷ​യാ​ത്ര​യാ​യി രാ​ജ​പു​ര​ത്തെ​ത്തി. അ​വി​ടെ നി​ന്ന് വി​ശി​ഷ്ട വ്യ​ക്തി​ക​ളും കു​ടി​യേ​റ്റ​മ​ക്ക​ളും ഒ​ന്നു​ചേ​ർ​ന്ന് കു​ടി​യേ​റ്റ സ്മ​ര​ണ ഉ​ണ​ർ​ത്തി​ക്കൊ​ണ്ട് 72 മു​ത്തു​ക്കു​ട​ക​ൾ ഏ​ന്തി റാ​ലി​യാ​യി പൊ​തു​സ​മ്മേ​ള​നം ന​ട​ക്കു​ന്ന രാ​ജ​പു​രം പാ​രി​ഷ് ഹാ​ളി​ൽ എ​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് അ​രീ​ച്ചി​റ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ ബി​ന്ദു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​ര​ജി​ത, പി.​ ര​ഘു​നാ​ഥ്, ടി.​വി. ജ​യ​ച​ന്ദ്ര​ൻ, പ​ന​ത്ത​ടി ഫൊ​റോ​ന വി​കാ​രി ഫാ. ​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ൽ, കെ​സി​സി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഒ.​സി.​ ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​ജി മു​ള​വ​നാ​ൽ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഫാ.​ ബി​ജു മാ​ളി​യേ​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up