കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ തോമസ് ആനിമൂട്ടിലിന് രാജപുരത്ത് നൽകിയ സ്വീകരണയോഗം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യുന്നു. ഫാ. ജോസ് അരീച്ചിറ, ഫാ.
രാജപുരം: കോട്ടയം അതിരൂപതയുടെ മലബാറിൽ നിന്നുള്ള ആദ്യ സഹായമെത്രാൻ മാർ തോമസ് ആനിമൂട്ടിലിന് ക്നാനായ കുടിയേറ്റത്തിന്റെ ചരിത്രമുറങ്ങുന്ന രാജപുരത്തിന്റെ മണ്ണിൽ ഉജ്വലസ്വീകരണം.
രാജപുരം ഫൊറോനയുടെ നേതൃത്വത്തിൽ മാർ തോമസ് ആനിമൂട്ടിലിനെ ഒടയംചാലിൽ സ്വീകരിച്ച് വാഹന ഘോഷയാത്രയായി രാജപുരത്തെത്തി. അവിടെ നിന്ന് വിശിഷ്ട വ്യക്തികളും കുടിയേറ്റമക്കളും ഒന്നുചേർന്ന് കുടിയേറ്റ സ്മരണ ഉണർത്തിക്കൊണ്ട് 72 മുത്തുക്കുടകൾ ഏന്തി റാലിയായി പൊതുസമ്മേളനം നടക്കുന്ന രാജപുരം പാരിഷ് ഹാളിൽ എത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. രാജപുരം ഫൊറോന വികാരി ഫാ. ജോസഫ് അരീച്ചിറ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബിന്ദു, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. രജിത, പി. രഘുനാഥ്, ടി.വി. ജയചന്ദ്രൻ, പനത്തടി ഫൊറോന വികാരി ഫാ. ചാക്കോ കുടിപ്പറമ്പിൽ, കെസിസി ഫൊറോന പ്രസിഡന്റ് ഒ.സി. ജയിംസ് എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സജി മുളവനാൽ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ ഫാ. ബിജു മാളിയേക്കൽ നന്ദിയും പറഞ്ഞു.
Tags : Grand reception for Mar Thomas Animootil NattuVishesham DistrictNews