x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യി​ല്‍​വേ അ​വ​ഗ​ണനയ്​ക്കെ​തി​രേ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കു​ന്നു

വെബ് ഡെസ്ക്
Published: November 22, 2026 06:55 AM IST | Updated: November 22, 2026 06:55 AM IST

കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍.

കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യു​ടെ വാ​ണി​ജ്യ ത​ല​സ്ഥാ​ന​വും ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​സ​ഭ​യും താ​ലൂ​ക്ക് ആ​സ്ഥാ​ന​വു​മാ​യ കാ​ഞ്ഞ​ങ്ങാ​ട്ടെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നോ​ട് അ​ധി​കാ​രി​ക​ള്‍ കാ​ണി​ക്കു​ന്ന അ​വ​ഗ​ണനയ്​ക്കെ​തി​രേ കാ​ഞ്ഞ​ങ്ങാ​ട്ട് ജ​ന​കീ​യ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ​യും പ​ള്ളി​ക്ക​ര, അ​ജാ​നൂ​ര്‍, പു​ല്ലൂ​ര്‍-​പെ​രി​യ, മ​ടി​ക്കൈ, കോ​ടോം-​ബേ​ളൂ​ര്‍, ക​ള്ളാ​ര്‍, പ​ന​ത്ത​ടി, ബ​ളാ​ല്‍ എ​ന്നീ പ​ഞ്ചാ​യ​ത്തി​ക​ളി​ലെ​യും ക​ര്‍​ണാ​ട​ക​യി​ലെ മ​ടി​ക്കേ​രി, സു​ള്ള്യ, ഭാ​ഗ​മ​ണ്ഡ​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും കു​റ്റി​ക്കോ​ല്‍, ബേ​ഡ​ഡു​ക്ക, ചെ​മ്മ​നാ​ട്, ഉ​ദു​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ള്‍ ഭാ​ഗി​ക​മാ​യും​ആ​ശ്ര​യി​ക്കു​ന്ന റെ​യി​ല്‍​വേ സ്റ്റേ​ഷ​നാ​ണ് കാ​ഞ്ഞ​ങ്ങാ​ട്.

ലോ​ക പ്ര​ശ​സ്ത ടൂ​റി​സം കേ​ന്ദ്ര​മാ​യ ബേ​ക്ക​ല്‍ കോ​ട്ട, റാ​ണി​പു​രം, മ​ടി​ക്കേ​രി, ത​ല​ക്കാ​വേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​മാ​ണ് കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠി​ക്കു​ന്ന കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും കൂ​ടാ​തെ പി.​എ​ന്‍. പ​ണി​ക്ക​ര്‍ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ കോ​ള​ജ്, നി​ത്യാ​ന​ന്ദ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ത്തോ​ളം ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ലോ​ക പ്ര​ശ​സ്ത ആ​ത്മീ​യ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ന​ന്ദാ​ശ്ര​മം, നി​ത്യാ​ന​ന്ദാ​ശ്ര​മം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള തീ​ര്‍​ഥാ​ട​ക​രും കാ​ഞ്ഞ​ങ്ങാ​ട്ട് സ്ഥി​തി ചെ​യ്യു​ന്ന നി​ര​വ​ധി ജി​ല്ലാ​ത​ല സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രും കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

വ​രു​മാ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ജി​ല്ല​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​തും പ്ര​തി വ​ര്‍​ഷം 20 കോ​ടി​യി​ല​ധി​കം വ​രു​മാ​ന​മു​ള്ള​തും 50 ല​ക്ഷ​ത്തോ​ളം യാ​ത്ര​ക്കാ​ര്‍ ആ​ശ്ര​യി​ക്കു​ന്ന​തു​മാ​യ കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ട്രെ​യി​നു​ക​ള്‍​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​മ്പോ​ള്‍ അ​ധി​കൃ​ത​ര്‍ വി​വേ​ച​നം കാ​ണി​ക്കു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം.

കാ​ഞ്ഞ​ങ്ങാ​ടി​ന്‍റെ മൂ​ന്നി​ലൊ​ന്ന് വ​രു​മാ​നം മാ​ത്ര​മു​ള്ള ചെ​റി​യ സ്റ്റേ​ഷ​നു​ക​ളി​ല്‍ പോ​ലും രാ​മേ​ശ്വ​രം എ​ക്‌​സ്പ്ര​സ് പോ​ലു​ള്ള ദീ​ര്‍​ഘ​ദൂ​ര വ​ണ്ടി​ക​ള്‍​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​പ്പോ​ള്‍ കോ​വി​ഡ് കാ​ല​ത്ത് നി​ര്‍​ത്ത​ലാ​ക്കി​യ എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു​ള്ള മം​ഗ​ള എ​ക്സ്പ്ര​സി​ന്‍റെ​യും കോ​യ​മ്പ​ത്തൂ​ര്‍ ജ​ബ​ല്‍​പുര്‍ എ​ക്സ്പ്ര​സി​ന്‍റെ​യും സ്റ്റോ​പ്പ് പോ​ലും കാ​ഞ്ഞ​ങ്ങാ​ട്ട് പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല.
ഈ ​ട്രെ​യി​നു​ക​ളു​ടെ സ്റ്റോ​പ്പ് പു​നഃ​സ്ഥാ​പി​ക്കു​ന്ന​തോ​ടൊ​പ്പം രാ​മേ​ശ്വ​രം എ​ക്സ്പ്ര​സ്, മം​ഗ​ളു​രു നാ​ഗ​ര്‍​കോ​വി​ല്‍ അ​ന്ത്യോ​ദ​യ എ​ക്സ്പ്ര​സ്, പു​ണെ-​എ​റ​ണാ​കു​ളം സൂ​പ്പ​ര്‍ ഫാ​സ്റ്റ് എ​ക്സ്പ്ര​സ്, പു​തു​ച്ചേ​രി -മം​ഗ​ളു​രു എ​ക്സ്പ്ര​സ്, മ​രു​സാ​ഗ​ര്‍ എ​ക്സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര​മാ​യി കാ​ഞ്ഞ​ങ്ങാ​ട്ട് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് രാ​ജ് മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം ​പി യും ​ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ൺ വി.​വി. ര​മേ​ശ​നും കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​ക്കും ഉ​ന്ന​താ​ധി​കാ​രി​ക​ള്‍​ക്കും നി​വേ​ദ​നം ന​ല്‍​കി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് യാ​ത്ര​ക്കാ​രു​ടെ വി​വി​ധ സം​ഘ​ട​ന​ക​ള്‍ വ്യ​ക്ത​മാ​ക്കി. സ​മ​ര പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 24നു ​കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​ക​ദി​ന നി​രാ​ഹാ​ര​സ​മ​ര​വും ഒ​പ്പു ശേ​ഖ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Tags : Railway Neglect Intensifies NattuVishesham DistrictNews

Recent News

Corehub Up