x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഴ​ശി​യി​ൽ കു​ടി​വെ​ള്ള പ്ലാ​ന്‍റ് സാ​ധ്യ​ത പ​രി​ശോ​ധി​ക്കും: മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്

വെബ് ഡെസ്ക്
Published: November 22, 2026 07:11 AM IST | Updated: November 22, 2026 07:11 AM IST

ഇ​നി ക​ടു​പ്പ​ത്തി​ൽ ഒ​രു ചാ​യ​യാ​കാം...​ മ​ന്ത്രി​മാ​രാ​യ സ​ണ്ണി ജോ​സ​ഫും മോ​ൻ​സ് ജോ​സ​ഫും പ​ഴ​ശി സാ​ഗ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി വി​ല​യി​രു​ത്താ​ൻ എ​ത്തി​യ​പ്പോ​ൾ പ​ഴ​ശി റി​സ​ർ​വ

ഇ​രി​ട്ടി: പഴശിയിൽ ജ​ല​വ​ഭ​വ വ​കു​പ്പി​ന് കീ​ഴി​ൽ പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് കു​പ്പി​വെ​ള്ള പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെന്ന് മന്ത്രി മോൻസ് ജോസഫ്. പഴശി പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഇ​തു​സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് ജി​ല്ലാ ഘ​ട​ക​വും മ​ന്ത്രി സ​ണ്ണി​ജോ​സ​ഫും കേ​ര​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റും നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ വൈ​കാ​തെ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത് ടൂ​റി​സം വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യി പ​ഠ​ന റി​പ്പോ​ർ​ട്ട് (ഡി​പി​ആ​ർ) ത​യാ​റാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പ​ഴ​ശി പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്ക് എ​ത്തു​ന്ന ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള റോ​ഡു​ക​ൾ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തി​ന് വി​ട്ടു​ന​ൽ​കു​ന്ന​ത് ആ​ലോ​ച​ന​യി​ലു​ണ്ട്. ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. റോ​ഡു​ക​ൾ ന​ന്നാ​ക്കാ​നു​ള്ള വി​ഭ​വ​ശേ​ഷി ജ​ല​സേ​ച​ന വ​കു​പ്പി​ന് ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം. പ​ഴ​ശി ക​നാ​ലു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി 36 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags : Minister Mons Joseph NattuVishesham DistrictNews

Recent News

Corehub Up