ദൈവശബ്ദം ബൈബിൾ കണ്വെൻഷൻ തൃശൂർ ശക്തൻ തന്പുരാൻ നഗറിൽ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: ശക്തൻതന്പുരാൻ മാർക്കറ്റിലെ തൊഴിലാളികളുടെ കൂട്ടായ്മയായ മീറ്റ് ജീസസ് പ്രെയർ ടീം ഒരുക്കുന്ന ദൈവശബ്ദം ബൈബിൾ കണ്വെൻഷന് തുടക്കമായി. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. ഫാ. ഷാജൻ തേർമഠം അധ്യക്ഷത വഹിച്ചു. ഫാ. റോയ് വേളകൊന്പിൽ, ഫാ. സിന്റോ പൊന്തേക്കൻ, ഫാ. ഫ്രാൻസിസ് തലക്കോട്ടൂർ, ഫാ. ജോഷി കണ്ണന്പുഴ, പുത്തൻപള്ളി ബസിലിക്ക റെക്ടർ ഫാ. തോമാസ് കാക്കശേരി തുടങ്ങിയവർ പങ്കെടുത്തു.
പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിക്കുന്ന മാർ ആൻഡ്രൂസ് താഴത്തിനെ ചടങ്ങിൽ ആദരിച്ചു. നിർധന കുടുംബത്തിന് നിർമിച്ചുനൽകുന്ന വീടിന്റെ താക്കോൽ മാർ ആൻഡ്രൂസ് താഴത്ത് ചടങ്ങിൽ ആശീർവദിച്ചുനൽകി. ഇരിട്ടി ആവില സദൻ ധ്യാനകേന്ദ്രം ഫാ. റാഫ്സണ് പീറ്റർ ഒസിഡിയാണ് കണ്വെൻഷന് നേതൃത്വം നൽകുന്നത്.
ശക്തൻതന്പുരാൻ നഗറിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് 25വരെ നീണ്ടുനിൽ ക്കുന്ന കണ്വെൻഷൻ നടക്കുന്നത്. ദിവസവും രാവിലെ ഒന്പതുമുതൽ വൈകീട്ട് നാലുവരെയും അഞ്ചു മുതൽ രാത്രി ഒന്പതു വരെയുമാണ് കണ്വെൻഷൻ.