തളിപ്പറന്പ് സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്ന വലിയകുടുംബങ്ങളുടെ സ്നേഹസംഗമം "ജീവോത്സവം' തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ
തലശേരി: വലിയ കുടുംബങ്ങളെ പ്രോത്സോഹിപ്പിക്കുന്നതിന്റെയും ജീവന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന്റെയും ഭാഗമായി തലശേരി അതിരൂപതയിൽ വലിയകുടുംബങ്ങളുടെ സ്നേഹ സംഗമം "ജീവോത്സവം' സംഘടിപ്പിച്ചു. തലശേരി അതിരൂപത അമല പ്രോലൈഫ്, ഫാമിലി അപ്പസ്തോലേറ്റ്, മാതൃവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജീവോത്സവം പരിപാടി തളിപ്പറന്പ് സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രോ ലൈഫ് പ്രസിഡന്റ് ലോറൻസ് കടിക്കാട്ട് അധ്യക്ഷത വഹിച്ചു.
2025 ജനുവരി ഒന്നു മുതൽ നാലോ അതിൽ കൂടുതലോ കുഞ്ഞുങ്ങൾ ജനിച്ച കുടുംബങ്ങളുടെ സംഗമത്തിൽ അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള 30 വലിയ കുടുംബങ്ങളെ പ്രതിനിധീകരിച്ച് 150 ലേറെ പേർ പങ്കെടുത്തു. തളിപ്പറന്പ് ഫൊറോന വികാരി ഫാ. മാത്യു ആശാരിപറന്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. അതിരൂപത ഡയറക്ടർ ഫാ. ജോബി കോവാട്ട്, ആനിമേറ്റർ സിസ്റ്റർ ലിന്റ് സിഎച്ച്എഫ്, അതിരൂപത മാതൃവേദി പ്രസിഡന്റ് സിസി ആന്റണി, അതിരൂപത കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, കെസിബിസി പ്രോലൈഫ് ജനറൽ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടൻ, സ്കിൻഗോ പ്രൊപ്രൈറ്റർ ബിജു പെരുമാട്ടിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
ഷീബ തെക്കേടത്ത് റിപ്പോർട്ടും ഷൈനി കണ്ടത്തിൽ കണക്കും അവതരിപ്പിച്ചു. അതിരൂപത പ്രോലൈഫ് ഭാരവാഹികൾ നേതൃത്വം നൽകി. ജീവോത്സവത്തിൽ പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും കാഷ് അവാർഡും മെമന്റോയും ഉൾപ്പടെയുള്ള സമ്മാനങ്ങൾ നൽകി.