x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​വേ​ഷ​ണാ​ധി​ഷ്ഠി​ത​മാ​യി​രി​ക്ക​ണം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം: മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്ക്
Published: November 22, 2026 07:17 AM IST | Updated: November 22, 2026 07:17 AM IST

കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജി​ൽ സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​വും പു​തി​യ പ്രോ​ഗ്രാ​മു​ക​ളും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ത​മം​ഗ​ലം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ഗ​വേ​ഷ​ണാ​ധി​ഷ്ഠി​ത​മാ​യി​രി​ക്ക​ണ​മെ​ന്നും കേ​ര​ള​ത്തി​ൽ നി​ല​വി​ലെ സ്ഥി​തി അ​ങ്ങ​നെ​യ​ല്ലെ​ന്നും അ​തി​ൽ മാ​റ്റം വ​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജി​ൽ സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​വും പു​തി​യ പ്രോ​ഗ്രാ​മു​ക​ളും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

കു​ട്ടി​ക​ൾ പ​ഠി​ച്ചി​റ​ങ്ങു​മ്പോ​ൾ ത​ന്നെ ജോ​ലി കി​ട്ടു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​ണം. സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും കൂ​ടു​ത​ൽ സ്വാ​ത​ന്ത്ര്യം ന​ൽ​കാ​ൻ പോ​കു​ക​യാ​ണെ​ന്നും അ​തോ​ടൊ​പ്പം പു​തി​യ കോ​ഴ്സു​ക​ൾ തു​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സ​ർ​ക്കാ​രും എ​ഐ ഉ​പ​യോ​ഗ​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ പോ​കു​ക​യാ​ണ്. ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ എ​ഐ സ​ഹാ​യം ഉ​പ​യോ​ഗി​ക്കും. അ​ങ്ങ​നെ​യു​ള്ള സം​വി​ധാ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് സ​ജീ​ക​രി​ക്കു​ന്നു​ണ്ട്. ഇ​തി​ലൂ​ടെ തീ​ർ​പ്പാ​ക്കാ​ൻ ബാ​ക്കി​യു​ള്ള ഫ​യ​ലു​ക​ളു​ടെ എ​ണ്ണം അ​ടു​ത്ത വ​ർ​ഷം ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ള​ജി​ൽ പു​തി​യ പ്രോ​ഗ്രാ​മു​ക​ളാ​യ ബി​എ​സ്‌​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ഐ, ആ​ക്‌​ച്ചു​റി​യ​ൽ സ​യ​ൻ​സ്, മൈ​ക്രോ ബ​യോ​ള​ജി, എം​എ​സ്‌​സി ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ എ​ന​ർ​ജി, പു​തി​യ റി​സ​ർ​ച്ച് സെ​ന്‍റ​റു​ക​ളാ​യ സൂ​വോ​ള​ജി, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ബോ​ട്ട​ണി എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വു​മാ​ണ് ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ച​ത്.

എം​എ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​മാ​ത്യൂ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് ഉ​ട​ൻ ത​ന്നെ ഒ​രു ക​ല്പി​ത സ​ർ​വ​ക​ലാ​ശാ​ല ആ​യി മാ​റ​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ. ​വി​ന്നി വ​ർ​ഗീ​സ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ൽ എ​മാ​രാ​യ ഷി​ബു തെ​ക്കും​പു​റം, സേ​നാ​പ​തി വേ​ണു, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ഞ്ജു കു​ര്യ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ബി പി. ​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Higher education NattuVishesham DistrictNews

Recent News

Corehub Up