ഫ്ലോറിഡ: ടാമ്പയിലെ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിൽ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനം ആവേശഭരിതമായി. 2026 - 2027 വർഷത്തെ മിഷൻ ലീഗ് പ്രവർത്തനങ്ങൾ ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു.
മിഷൻ ലീഗ് ദേശീയ പ്രസിഡന്റും അന്തർദേശീയ ഓർഗനൈസറുമായ സിജോയ് പറപ്പള്ളിൽ ആമുഖ പ്രഭാഷണം നടത്തി. റീജിയണൽ വൈസ് ഡയറക്ടർ സിസ്റ്റർ സാന്ദ്രാ എസ്വിഎം, യൂണിറ്റ് ഓർഗനൈസർ എബിൻ തടത്തിൽ, ജോയിന്റ് ഓർഗനൈസർ റോസ്ലിൻ കാഞ്ഞിരത്തികൾ എന്നിവർ സംസാരിച്ചു.