കോട്ടയം: പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക പഴയ പള്ളിയുടെയും ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ കിടങ്ങൂർ ഫൊറോനാ സമതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പുന്നത്തുറ സെന്റ് തോമസ് ചർച്ച് പാരീഷ് ഹാളിൽ ഗ്രാൻഡ് പേരന്റ്സ് ഡേ സംഘടിപ്പിച്ചു. മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. അതിരൂപത സഹായ മെത്രാൻ ഗിവർഗീസ് മാർ അപ്രേം അധ്യക്ഷനായി.
അതിരൂപത വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ, കിടങ്ങൂർ ഫൊറോന വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിൽ, കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടറും പുന്നത്തുറ സെന്റ് തോമസ് പഴയ പള്ളി വികാരിയുമായ ഫാ. സുനിൽ പെരുമാനൂർ, കെസിഡബ്ല്യുഎ കിടങ്ങൂർ ഫൊറോന ചാപ്ലൈൻ ഫാ. ജോർജ് പുതുപ്പറമ്പിൽ, ഫൊറോന പ്രസിഡന്റ് ഷൈജ കെ. ജോൺ, പുന്നത്തുറ യൂണിറ്റ് പ്രസിഡന്റ് ഷൈല ഷാജി എന്നിവർ പ്രസംഗിച്ചു. കുടുംബ ശാക്തീകരണ സെമിനാറിന് ഫാമിലി കൗൺസിലർ ഡോ. ഗ്രേസ് ലാൽ നേതൃത്വം നൽകി.