x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രാ​ൻ​ഡ് പാ​ര​ന്‍റ്സ്, എ​ൽ​ഡേ​ഴ്സ് ഡേ ആഘോഷം

വെബ് ഡെസ്ക്
Published: August 3, 2026 04:01 AM IST | Updated: August 3, 2026 04:01 AM IST

രാ​മ​നാ​ഥ​പു​രം ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ൽ ഗ്രാ​ൻ​ഡ് പാ​ര​ന്‍റ്സ്, എ​ൽ​ഡേ​ഴ്സ് ഡേയി​ൽ പ​ങ്കെ​ടു​ത്ത​വ​ർ.

​കോ​യ​മ്പ​ത്തൂ​ർ: പ​രി​ശു​ദ്ധ അ​മ്മ​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ വി​ശു​ദ്ധ​രാ​യ അ​ന്ന​യു​ടെ​യും ജോ​വാ​ക്കി​മി​ന്‍റേ​യും തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പി​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​മ​നാ​ഥ​പു​രം ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യി​ൽ ഗ്രാ​ൻ​ഡ് പാ​ര​ന്‍റ്സ്, എ​ൽ​ഡേ​ഴ്സ് ഡേ ​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു.
രാ​വി​ലെ പ​ത്തി​നു രൂ​പ​ത വി​കാ​രി​ജ​ന​റാ​ൾ മോ​ൺ ജോ​സ​ഫ് ആ​ല​പ്പാ​ട​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് 11.30 ന് ​പാ​രി​ഷ് ഹാ​ളി​ൽ എ​സ്എം​വൈ​എം അ​വ​ത​രി​പ്പി​ച്ച പ്രാ​ർ​ഥ​നാ നൃ​ത്ത​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​യ​ത്.

അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​നി​ഖി​ൽ ചി​റ​യ​ത്ത് പ്രാ​ർ​ഥ​ന​യ്ക്കു നേ​തൃ​ത്വം​ന​ൽ​കി. ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ പ​ട്ട​രു​മ​ഠ​ത്തി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. വി​കാ​രി ജ​ന​റാ​ൾ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ന്ദ്ര​സ​മി​തി ക​ൺ​വീ​ന​ർ പി.​എ. പോ​ൾ, പി​തൃ​വേ​ദി അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ജാ​ൻ​സെ​ലി​റ്റ് എ​ഫ്സി​സി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

80 വ​യ​സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​രേ​യും വി​വാ​ഹ​ത്തി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി പി​ന്നി​ട്ട ദ​മ്പ​തി​ക​ളേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് സി.​വി. ജോ​ൺ​സ​ൺ ന​ന്ദി പ​റ​ഞ്ഞു. സി.​വി. ജോ​ൺ​സ​ൺ, സെ​ക്ര​ട്ട​റി ജ​യ്സ​ൺ ലൂ​ക്ക, ട്ര​ഷ​റ​ർ ആ​ൻ​ഡ്രൂ​സ് ദേ​വ​സി, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഡി. സേ​വ്യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ല​ക്സാ​ണ്ട​ർ മാ​ത്യു എ​ന്നി​വ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. സ്നേ​ഹ​വി​രു​ന്നോ​ടെ പ​രി​പാ​ടി സ​മാ​പി​ച്ചു.

Tags : Nattuvishesham Districtnews Grandparents

Recent News

Corehub Up