ലോക റിക്കാർഡ് നേടിയ സാരിപ്പൂക്കളം.
മരട്: ലോകത്തിലെ ആദ്യത്തെ ഏറ്റവും വലിയ സാരിപ്പൂക്കളം തീർത്ത് തൊടുപുഴ മഹാറാണി വെഡ്ഢിംഗ് കളക്ഷൻസ് ലോക റിക്കാർഡ് നേടി.
പരമ്പരാഗത രീതിയിലുള്ള പൂക്കളത്തിന് പകരം സാരികൾ മാത്രം ഉപയോഗിച്ച് ഒരുക്കിയ ഏറ്റവും വലിയ പൂക്കളം എന്ന റിക്കാർഡാണ് സ്ഥാപനം സ്വന്തമാക്കിയത്. യൂണിവേഴ്സൽ റിക്കാർഡ്സ് ഫോറമാണ് റിക്കാർഡ് പ്രഖ്യാപിച്ചത്.
വൈറ്റില ഫോറം മാളിൽ 2000 ചതുരശ്രയടി വിസ്തീർണത്തിൽ വൈവിധ്യമാർന്ന നിറങ്ങളിലുള്ള സിൽക്ക്, കാഞ്ചീപുരം, പട്ട് ഉൾപ്പെടെയുള്ള 2100 സാരികൾ ഉപയോഗിച്ചാണ് പൂക്കളം ഒരുക്കിയത്. സ്ത്രീത്വത്തെ ആഘോഷിക്കുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.