വെള്ളം കയറിയ വീടുകൾ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ശുചീകരിക്കുന്നു.
മട്ടന്നൂർ: പുഴ നിറഞ്ഞു കവിഞ്ഞൊഴുകി വെള്ളം കയറി നാശനഷ്ടമുണ്ടായ വീടുകൾ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ശുചീകരിച്ചു. മണ്ണൂർ പ്രദേശത്തെ വീടുകളാണ് ശുചീകരിച്ചത്. പഴശി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതിനാൽ മട്ടന്നൂർ നഗരസഭയിലെ മണ്ണൂർ ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായിരുന്നു. ചെളിയും വെളളവും മാലിന്യങ്ങളും അടക്കം വീടുകളിൽ കയറി നാശനഷ്ടമുണ്ടായിരുന്നു. ഇതിനു പുറമെ ഇഴ ജന്തുക്കളും ഒഴുകിയെത്തിയിരുന്നു.
ഞായറാഴ്ച രാവിലെയോടെ വീടുകളിൽ നിന്നു വെള്ളം കുറഞ്ഞതോടെയാണ് താമസയോഗ്യമാക്കു ന്നതിനുള്ള പ്രവർത്തനം ആരംഭിച്ചത്. ചെളിയടക്കം വീട്ടിനുള്ളിൽ നിന്നു നീക്കം ചെയ്തു. സി.വി. ശശീന്ദ്രൻ, കെ.വി. ശ്രീജേഷ്, എ.പി. സുരേഷ്, സി. ബൈജു, പി.കെ. രാജേഷ്, കെ.വി. ഷൈജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്.