x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ത​മം​ഗ​ല​ത്ത് ദു​രി​താ​ശ്വാ​സ ക്യാ​മ്പ് വി​ടാ​തെ 23 പേ​ർ

വെബ് ഡെസ്ക്
Published: August 3, 2026 05:40 AM IST | Updated: August 3, 2026 05:40 AM IST

ദു​രി​താ​ശ്വാ​സ ക്യാ​മ്പ് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി​ സ​ന്ദ​ര്‍​ശി​ക്കു​ന്നു

കോ​ത​മം​ഗ​ലം: ശ​ക്ത​മാ​യ മ​ഴ​യി​ല്‍ മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ള്‍​പൊ​ട്ട​ലും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യും ക​ണ​ക്കി​ലെ​ടു​ത്ത് കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ല്‍ നാ​ല് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ ആ​രം​ഭി​ച്ച​തി​ൽ ര​ണ്ട് ക്യാ​മ്പു​ക​ൾ തു​ട​രു​ന്നു.

മ​ഴ ശ​മി​ച്ച​തോ​ടെ ര​ണ്ട് ക്യാ​മ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ച് ആ​ളു​ക​ള്‍ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി. നേ​ര്യ​മം​ഗ​ല​ത്ത് ര​ണ്ടും കു​ട്ട​മ്പു​ഴ​യി​ലും കോ​ത​മം​ഗ​ലം ടൗ​ണി​ലും ആ​ണ് ക്യാ​മ്പു​ക​ള്‍ തു​റ​ന്ന​ത്. നേ​ര്യ​മം​ഗ​ലം ഗ​വ. ഹൈ​സ്‌​കൂ​ളി​ല്‍ മൂ​ന്ന് കു​ടും​ബ​ങ്ങ​ളി​ലെ 11 പേ​രും നീ​ണ്ട​പാ​റ ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍ ക്യാ​മ്പി​ല്‍ നാ​ല് കു​ടും​ബ​ങ്ങ​ളി​ലെ 12 പേ​രും കു​ട്ട​മ്പു​ഴ സ​ത്ര​പ്പ​ടി ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ല്‍ മൂ​ന്ന് കു​ടും​ബ​ങ്ങ​ളി​ലെ 11 പേ​രും കോ​ത​മം​ഗ​ലം ടൗ​ണ്‍ യു​പി സ്‌​കൂ​ളി​ല്‍ ജ​വ​ഹ​ര്‍ ന​ഗ​റി​ലെ മൂ​ന്ന് കു​ടും​ബ​ങ്ങ​ളി​ലെ 12 പേ​രു​മാ​ണ് ക്യാ​മ്പു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​തി​ല്‍ കു​ട്ട​മ്പു​ഴ​യി​ലേ​യും കോ​ത​മം​ഗ​ല​ത്തേ​യും ക്യാ​മ്പു​ക​ളാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. നീ​ണ്ട​പാ​റ ബോ​ധി​നി​പ്പ​ടി​യി​ല്‍ വ​ന​ത്തി​ല്‍ ഉ​രു​ള്‍​പ്പൊ​ട്ട​ല്‍ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​മീ​പ​ത്തെ കു​ടും​ബ​ങ്ങ​ലെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ വ​ന​ത്തി​ല്‍​നി​ന്ന് മ​ല​വെ​ള്ള​വും ക​ല്ലും മ​ണ്ണും പു​ര​യി​ട​ത്തി​ലേ​ക്ക് സ​മീ​പ​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തി​യി​രു​ന്നു.

വ​ന​ത്തി​ല്‍ ഒ​രു കി​ലോ​മീ​റ്റ​ര്‍ ഭാ​ഗ​ത്ത് ന​ഗ​രം​പാ​റ സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ല്‍​നി​ന്നാ​ണ് ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത ക​ണ്ടെ​ത്തി​യ​ത്. നേ​ര്യ​മം​ഗ​ലം റേ​യ്ഞ്ച് ഓ​ഫി​സ​ര്‍ റ​വ​ന്യു അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണ് ആ​ളു​ക​ളെ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യ​ത്. മ​ഴ ശ​ക്തി​പ്രാ​പി​ച്ചാ​ല്‍ ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ്. ഇ​ടു​ക്കി റോ​ഡി​ല്‍ നേ​ര്യ​മം​ഗ​ലം മു​ത​ല്‍ നീ​ണ്ട​പാ​റ വ​രെ​യു​ള്ള ഭാ​ഗ​ത്ത് മു​മ്പും ചെ​റു​തും വ​ലു​തു​മാ​യ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​കൂ​ളു​ക​ള്‍​ക്ക് ഇ​ന്ന് അ​വ​ധി ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞ​ത്.

ദു​രി​ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ
സ​ന്ദ​ർ​ശി​ച്ച് ഡീ​ന്‍ കു​ര്യാ​ക്കോ​സ്

മൂ​വാ​റ്റു​പു​ഴ: ശ​ക്ത​മാ​യ മ​ഴ​യി​ല്‍ മൂ​വാ​റ്റു​പു​ഴ​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തോ​ടെ വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ളും ദു​രി​താ​ശ്വാ​സ ക്യാ​മ്പും ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു.
ഇ​ലാ​ഹി​യ ന​ഗ​റി​ലെ മു​പ്പ​ത്തി​നാ​ലോ​ളം വീ​ടു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വെ​ള്ളം ക​യ​റി​യ​ത്. വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ലു​ള്ള​വ​രെ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജെ.​ബി സ്‌​കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി പാ​ര്‍​പ്പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഡീ​ന്‍ കു​ര്യ​ക്കോ​സ് എം​പി​യും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രും ആ​ര്‍​ഡി​ഒ​യും സ​ന്ദ​ര്‍​ശി​ച്ച​ത്.

വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ലെ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ന​ശി​ച്ചി​രു​ന്നു. മൂ​വാ​റ്റു​പു​ഴ ആ​ര്‍​ഡി​ഒ വി.​ഇ. അ​ബ്ബാ​സ്, ന​ഗ​ര​സ​ഭ ചെ​യ​ര്‍​പോ​ഴ്സ്ണ്‍ ജോ​യ്സ് മേ​രി ആ​ന്‍റ​ണി, വൈ​സ് ചെ​യ​ര്‍​മാ​ന്‍ അ​ബ്ദു​ള്‍ സ​ലാം, കെ.​കെ. സു​ബൈ​ര്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ജെ​ബി സ്‌​കൂ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.

 

Tags : Nattuvishesham Districtnews relief camp

Recent News

Corehub Up