x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പഴശി പ​ദ്ധ​തി​ പ്രദേശത്തെ പാർക്ക് വെ​ള്ളം ക​യ​റി നശിച്ചു

വെബ് ഡെസ്ക്
Published: August 3, 2026 05:47 AM IST | Updated: August 3, 2026 05:47 AM IST

വെ​ള്ള​ത്തി​ൽ മു​ങ്ങി​യ പ​ഴ​ശി പാ​ർ​ക്കി​ലെ അ​മ്യൂ​സ്‌​മെ​ന്‍റ് കേ​ന്ദ്രം.

ഇ​രി​ട്ടി: പ​ഴ​ശി പ​ദ്ധ​തി​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പാ​ർ​ക്കി​ലേ​ക്കു വെ​ള്ളം ക​യ​റി​യ​തോ​ടെ പ​ഴ​ശി പാ​ർ​ക്കി​ൽ ല​ക്ഷം രൂ​പ​യി​ല​ധി​കം ന​ഷ്‌​ടം. കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന വി​നോ​ദ​സൗ​ക​ര്യ​മാ​യ ബം​ബ​ർ കാ​ർ അ​മ്യൂ​സ്‌​മെ​ന്‍റ് സം​വി​ധാ​ന​മാ​ണ് വെ​ള്ള​ത്തി​ൽ മു​ങ്ങി പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​ത്.

ഒ​ന്ന​ര ല​ക്ഷം രൂ​പ വീ​തം വി​ല​മ​തി​ക്കു​ന്ന അ​ഞ്ച് ബം​ബ​ർ കാ​റു​ക​ളും അ​വ ഓ​ടി​ക്കു​ന്ന​തി​നാ​യി സ​ജ്ജീ​ക​രി​ച്ച പ്ലൈ​വു​ഡ് നി​ർ​മി​ത ട്രാ​ക്കും പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഇ​തോ​ടെ അ​മ്യൂ​സ്‌​മെ​ന്‍റ് സം​വി​ധാ​നം മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി.
പ​ഴ​ശി പ​ദ്ധ​തി​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ദ്ധ​തി​യു​ടെ ഷ​ട്ട​റു​ക​ൾ ഒ​രു​മി​ച്ച് ഉ​യ​ർ​ത്തി​യ​താ​ണ് പാ​ർ​ക്കി​ലേ​ക്ക് വെ​ള്ളം ക​യ​റാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. സ്വ​കാ​ര്യ വ്യ​ക്തി ലീ​സി​നെ​ടു​ത്താ​ണ് അ​മ്യൂ​സ്‌​മെ​ന്‍റ് കേ​ന്ദ്രം ന​ട​ത്തി​വ​രു​ന്ന​ത്.ക​ഴി​ഞ്ഞ വ​ർ​ഷ​വും വെ​ള്ളം അ​മ്യൂ​സ്‌​മെ​ന്‍റ് കേ​ന്ദ്ര​ത്തി​നു സ​മീ​പം എ​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​ത്ത​വ​ണ​ത്തെ പോ​ലെ അ​ക​ത്തേ​ക്ക‌ു ക​യ​റു​ക​യു​ണ്ടാ​യി​രു​ന്നി​ല്ല. പാ​ർ​ക്കി​ലെ മ​റ്റു സ്റ്റാ​ളു​ക​ൾ​ക്കും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ​ക്കും ചെ​റി​യ തോ​തി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

 

Tags : Nattuvishesham Districtnews Pazhassi Project

Recent News

Corehub Up