x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കിളിയന്തറ പുനരധിവാസ മേഖലയിൽ മണ്ണിടിച്ചിൽ; വീടുകൾക്ക് മുന്നിൽ വിള്ളൽ

വെബ് ഡെസ്ക്
Published: August 3, 2026 05:48 AM IST | Updated: August 3, 2026 05:48 AM IST

കിളിയന്തറ പുനരധിവാസ മേഖലയിലെ വീടുകളുടെ മുന്നിലെ ഭൂമി വിണ്ടു കീറിയ നിലയിൽ.

ഇ​രി​ട്ടി: 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ പാ​യം പ​ഞ്ചാ​യ​ത്തി​ലെ കൂ​ട്ടു​പു​ഴ വ​ള​വു​പാ​റ​യി​ൽ പു​ഴ​യോ​ര​ത്തെ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ൽ താ​മ​സി​ച്ചി​രു​ന്ന 15 കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ച്ച കി​ളി​യ​ന്ത​റ​യി​ലെ സ്ഥ​ല​ത്തും മ​ണ്ണി​ടി​ച്ചി​ൽ. ഇ​വ​ർ​ക്ക് നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​നു മു​ന്നി​ൽ ഭൂ​മി വി​ണ്ടു കീ​റി.

സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പാ​യം പ​ഞ്ചാ​യ​ത്തി​ലെ വി​ള​മ​ന വി​ല്ലേ​ജി​ൽ കി​ളി​യ​ന്ത​റ​യ്ക്ക് സ​മീ​പം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത അ​ഞ്ചേ​ക്ക​ർ സ്ഥ​ല​ത്താ​ണ് കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ച്ച​ത്.

ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലി​വ​ർ ലി​മി​റ്റ​ഡി​ന്‍റെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ചുന​ൽ​കി​യ വീ​ട്ടി​ൽ ര​ണ്ടു വ​ർ​ഷം മു​ന്പാ​ണ് ഇ​വ​ർ താ​മ​സം ആ​രം​ഭി​ച്ച​ത്. ചെ​ങ്കു​ത്താ​യ കു​ന്നി​നെ മൂ​ന്ന് ത​ട്ടു​ക​ളാ​ക്കി തി​രി​ച്ചാ​ണ് വീ​ടു​ക​ൾ നി​ർ​മി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ഏ​റ്റ​വും മു​ക​ളി​ലെ നി​ര​യി​ലെ വീ​ടു​ക​ൾ​ക്ക് മു​ന്നി​ലാ​ണ് വ​ലി​യ വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​ത്.

കോ​ൺ​ക്രീ​റ്റ് റോ​ഡും സം​ര​ക്ഷ​ണ​ഭി​ത്തി​യും ത​ള്ളി​മാ​റി​യ നി​ല​യി​ലാ​ണ്. ഇ​വ ഏ​ത് നി​മി​ഷ​വും താ​ഴ​ത്തെ നി​ര​യി​ലെ വീ​ടു​ക​ൾ​ക്ക് മു​ക​ളി​ലേ​ക്ക് പ​തി​ച്ചേ​ക്കാ​മെ​ന്ന​തി​നാ​ൽ താ​മ​സ​ക്കാ​ർ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. പ​ഞ്ചാ​യ​ത്ത്, റ​വ​ന്യൂ വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Tags : Nattuvishesham Districtnews Kiliyanthara rehabilitation

Recent News

Corehub Up