x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​രാ​ട്ടു​കു​ഴി​യി​ല്‍ വീ​ടു​ക​ള്‍ വെ​ള്ള​ക്കെ​ട്ടി​ല്‍

വെബ് ഡെസ്ക്
Published: August 3, 2026 04:54 AM IST | Updated: August 3, 2026 04:54 AM IST

നീ​രാ​ട്ടു​കു​ഴി​യി​ല്‍ വെ​ള്ള​ത്തി​ലാ​യ വീ​ടു​ക​ളി​ലൊ​ന്ന്.

കോ​ടാ​ലി: മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 14-ാം വാ​ര്‍​ഡി​ലു​ള്ള നീ​രാ​ട്ടു​കു​ഴി പ്ര​ദേ​ശ​ത്ത് മൂ​ന്നു​വീ​ടു​ക​ള്‍ വെ​ള്ള​ക്കെ​ട്ടി​ലാ​യി.

വെ​ള്ളി​ക്കു​ളം വ​ലി​യ തോ​ടി​നോ​ടു ചേ​ര്‍​ന്നു​ള്ള മൂ​ന്നു​വീ​ടു​ക​ളാ​ണ് വെ​ള്ള​ക്കെ​ട്ടു​ഭീ​ഷ​ണി​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ​രാ​ത്രി വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം​ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് ഇ​വി​ട​ത്തെ കു​ടും​ബ​ങ്ങ​ള്‍ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് താ​മ​സം​മാ​റ്റി. സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് ഭൂ​മി​യു വീ​ടും​ന​ല്‍​കി പു​ന​ര​ധി​വ​സി​പ്പി​ച്ച മൂ​ന്നു​വീ​ടു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. സാ​ധാ​ര​ണ​യാ​യി മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം​ക​യ​റാ​ത്ത സ്ഥ​ല​മാ​ണെ​ങ്കി​ലും ഈ​യി​ടെ തോ​ടി​ന്‍റെ ബ​ണ്ട് ഇ​ടി​ഞ്ഞതാ​ണ് ഇ​പ്പോ​ള്‍ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. എ​ത്ര​യും വേ​ഗം തോ​ടി​ന്‍റെ ബ​ണ്ട് ഇ​ടി​ഞ്ഞ​ത് കെ​ട്ടി​സം​ര​ക്ഷി​ച്ച് സു​ര​ക്ഷി​ത​മാ​യി താ​മ​സി​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് ഇ​വി​ടു​ത്തെ കു​ടും​ബ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഫു​ട്ട് ഓ​വ​ർ ബ്രി​ഡ്ജ് തു​റ​ന്നു

ചാ​ല​ക്കു​ടി: അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​വേ​ണ്ടി പൊ​ളി​ച്ച റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലെ ഫു​ട്ട് ഓ​വ​ർ ബ്രി​ഡ്ജ് തു​റ​ന്നു. അ​ട​ച്ചി​ട്ടി​രു​ന്ന ഫു​ട്ട് ഓ​വ​ർ ബ്രി​ഡ്ജ് തു​റ​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് അ​ശ്വാ​സ​മാ​യി. ര​ണ്ടാ​മ​ത്തെ ഫ്ലാ​റ്റ്ഫോ​മി​ലേ​ക്ക് പോ​കു​ന്ന​വ​ർ റെ​യി​ൽ​പാ​ളം മു​റി​ഞ്ഞുന​ട​ന്നാ​ണ് പോ​യി​രു​ന്ന​ത്.

ആം​ബു​ല​ൻ​സി​നു മു​ന്നി​ൽ മ​രം​വീ​ണു

അ​തി​ര​പ്പി​ള്ളി: മ​ല​ക്ക​പ്പാ​റ മു​ക്കം ഭാ​ഗ​ത്ത് ആം​ബു​ല​ൻ​സി​നു മു​ന്നി​ൽ മ​രം വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ഷോ​ള​യാ​ർ ഉ​ന്ന​തി​യി​ലു​ള്ള ഒ​രു രോ​ഗി​യെ ഡ​യാ​ലി​സി​സി​നു കൊ​ണ്ടു​പോ​യി തി​രി​കെ​വ​രു​മ്പോ​ഴാ​ണ് ആം​ബു​ല​ൻ​സി​നു മു​ന്നി​ൽ മ​രം വീ​ണ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം.

മു​ക്ക​മ്പു​ഴ ഫോ​റ​സ്റ്റ് ഡെ​പ്യു​ട്ടി റേ​ഞ്ച് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റാ​ഫും വാ​ച്ച​ർ​മാ​രും ചേ​ർ​ന്നാ​ണ് മ​രം മു​റി​ച്ചു​മാ​റ്റി​യ​ത്.

Tags : Nattuvishesham Districtnews Neerattukuzhi

Recent News

Corehub Up