തിരുവള്ളൂർ ഗ്രാമത്തിന്റെ ആദരം പോലീസ് സംഘം സ്വീകരിക്കുന്നു.
കൊടുങ്ങല്ലൂർ: തിരുവള്ളൂർ ശ്രീമഹാദേവക്ഷേത്രത്തിലെ പൂജാസാമഗ്രികൾ കവർച്ചചെയ്ത മോഷ്ടാവിനെ ദിവസങ്ങൾക്കുള്ളിൽ കണ്ടെത്തിയ കൊടുങ്ങല്ലൂർ ഡിവൈഎസ്പിക്കും സംഘത്തിനും ആദരവുനൽകി തിരുവള്ളൂർ ഗ്രാമം.
തിരുവള്ളൂർ ശ്രീമഹാദേവക്ഷേത്രം ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേത്രം രക്ഷാധികാരി പി.എൻ. രാജൻ അധ്യക്ഷതവഹിച്ചു. റിട്ട. എസ്പിരാധാകൃഷണൻ ഉദ്ഘാടനംചെയ്തു.
കൊടുങ്ങല്ലൂർ ഡിവൈഎസ്പി പ്രമോദിന്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘം ക്ഷേത്രസമിതിയുടേയും മാതൃ സമിതിയുടേയും ആദരവ് ഏറ്റുവാങ്ങി. പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ നല്കിയ നടുമുറി സുബ്രഹ്മണ്യനെ ആദരിച്ചു. വാർഡ് മെംബർമാരായ സന്തോഷ് പുത്തേഴത്ത്, മിനി തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.