പെരുവണ്ണാമൂഴി: ഫാത്തിമ എയുപി സ്കൂൾ പ്ലാറ്റിനം ജൂബിലിയോടാനുബന്ധിച്ച് ഗ്രാൻഡ് പേരന്റ്സ് ഡേ ആഘോഷിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.കെ. ഹനീഫ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. ഏബ്രഹാം വള്ളോപ്പിള്ളി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം എ.ജി. ഭാസ്കരൻ, പ്രധാനാധ്യാപിക യു.സി. സിന്ധു, പിടിഎ പ്രസിഡന്റ് വി. കെ. ഷിനോജ്, വൈസ് പ്രസിഡന്റ് സി.കെ. പ്രമോദ്, സ്റ്റാഫ് പ്രതിനിധി മിന്റു ജോസ് എന്നിവർ പ്രസംഗിച്ചു.