Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GranodelMiracolo

ബൈബിൾ കാലത്തെ അദ്ഭുതഗോതമ്പ്; വിളഞ്ഞത് ഉപേക്ഷിച്ച വിത്തുകളിൽ!

1915-ൽ ഇ​റ്റ​ലി​യി​ലെ പാ​ർ​മ​യിൽ ആരംഭിച്ച ഫാം. അവിടത്തെ വീടിന്‍റെ തട്ടിൻപുറത്തുനിന്ന് അനന്തരാവകാശിക്ക് ഒരു ചാക്ക് വിത്തുകിട്ടി. കാർഷികമേഖലയിൽ മികച്ച ജ്ഞാനമുള്ള ക്ലോ​ഡി​യോ ഗ്രോ​സി ചാക്കുകെട്ട് പരിശോധിച്ചു. ഉപയോഗശൂന്യമായ എന്തെങ്കിലുമായിരിക്കുമെന്നാണ് ഗ്രോസി കരുതിയത്. എന്നാൽ, മച്ചിനുമുകളിൽ ഗ്രോസിയുടെ മുത്തച്ഛൻ സൂക്ഷിച്ചിരുന്നത് അമൂല്യവിത്തിനങ്ങളായിരുന്നു!

പതിറ്റാണ്ടുകളോളം പ്രകാശംപോലുമേൽക്കാതെ കിടന്ന ധാന്യവിത്തുകൾ മുളയ്ക്കുമെന്ന് ഗ്രോസി സ്വപ്നത്തിൽപോലും കരുതിയില്ല. അദ്ദേഹം വിത്തുകൾ ചാണകക്കൂമ്പാരത്തിലേക്കും അതിന്‍റെ സമീപത്തേക്കുമെറിഞ്ഞു. അ​ധി​കം വൈ​കാ​തെ, അവിടെ ഗോ​ത​മ്പുചെ​ടി​ക​ൾ മു​ള​ച്ചു​വ​ന്നു. അ​തി​ലൊന്നു ഗ്രോസിയെ അദ്ഭുതപ്പെടുത്തി. അസാധാരണ വലിപ്പമുള്ള, ഏതാണ്ട് ആറടിയിലേറെ വലിപ്പമുള്ള ഗോതമ്പുചെടി!

സാ​ധാ​ര​ണ ഗോ​ത​മ്പു​ക​ളി​ൽനിന്നു വ്യത്യസ്തമായി; നീ​ള​മേ​റി​യ ക​തി​രി​നു ചു​റ്റും ആ​റോ​ളം ചെ​റി​യ ക​തി​രു​ക​ൾ, വിരലുകൾ ചേർന്നിരിക്കുന്നതുപോലെ! മ​ഞ്ഞ, ക​റു​പ്പ്, ചു​വ​പ്പ്, വെ​ള്ള, പ​ച്ച തു​ട​ങ്ങി വ്യ​ത്യ​സ്ത വ​ർണ​ങ്ങ​ളി​ലു​ള്ള മ​നോ​ഹ​ര​മാ​യ ധാ​ന്യ​മ​ണി​ക​ളാ​യി​രു​ന്നു ചെടികളിൽ വിളഞ്ഞത്. കാ​ർ​ഷി​ക രം​ഗ​ത്തു വ​ർ​ഷ​ങ്ങ​ളു​ടെ പരിജ്ഞാനമുള്ള ഗ്രോസിയുടെ ആദ്യത്തെ അനുഭവമായിരുന്നു ഇത്.

 

Latest News

Corehub Up