Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Great Nikkobar

ഗ്രേ​​​​​​​​​​​​റ്റ് നി​​​​​​​​​​​​ക്കോ​​​​​​​​​​​​ബാ​​​​​​​​​​​​ർ: ചോ​​​​​​​​​​ദ്യ​​​​​​​​​​ങ്ങ​​​​​​​​​​ളേ​​​​​​​​​​റെ; ഉ​​​​​​​​​​ത്ത​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​​​​​​ളെ​​​​​​​​​​വി​​​​​​​​​​ടെ?

ഗ്രേ​​​​​​​​​​​​​​​റ്റ് നി​​​​​​​​​​​​​​​ക്കോ​​​​​​​​​​​​​​​ബാ​​​​​​​​​​​​​​​ർ വി​​​​​​​​​​​​​​​ക​​​​​​​​​​​​​​​സ​​​​​​​​​​​​​​​ന പ​​​​​​​​​​​​​​​ദ്ധ​​​​​​​​​​​​​​​തി​​​​​​​​​​​​​​​യു​​​​​​​​​​​​​​​ടെ പ്രാ​​​​​​​​​​​​​​​യോ​​​​​​​​​​​​​​​ഗി​​​​​​​​​​​​​​​ക​​​​​​​​​​​​​​​ത​​​​​​​​​​​​​​​യെ​​​​​​​​​​​​​​​യും അ​​​​​​​​​​​​​​​തി​​​​​​​​​​​​​​​ന്‍റെ പി​​​​​​​​​​​​​​​ന്നി​​​​​​​​​​​​​​​ലെ താ​​​​​​​​​​​​​​​ത്പ​​​​​​​​​​​​​​​ര്യ​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​ളെ​​​​​​​​​​​​​​​യും​​​​​​​​കു​​​​​​​​​​​​​​​റി​​​​​​​​​​​​​​​ച്ച് വി​​​​​​​​​​​​​​​വി​​​​​​​​​​​​​​​ധ വി​​​​​​​​​​​​​​​ദ​​​​​​​​​​​​​​​ഗ്ധ​​​​​​​​​​​​​​​ർ ഉ​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​യി​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ന്ന ഗു​​​​​​​​​​​​​​​രു​​​​​​​​​​​​​​​ത​​​​​​​​​​​​​​​ര​​​​​​​​​​​​​​​മാ​​​​​​​​​​​​​​​യ ചോ​​​​​​​​​​​​​​​ദ്യ​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​ൾ​​​​​​​​​​​​​​ക്കും വി​​​​​​​​​​​​​​​മ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ശ​​​​​​​​​​​​​​​ന​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​ൾ​​​​​​​​​​​​​​ക്കും ഇ​​​​​​​​​​​​​​തു​​​​​​​​​​​​​​വ​​​​​​​​​​​​​​രെ കൃ​​​​​​​​​​​​​​ത്യ​​​​​​​​​​​​​​മാ​​​​​​​​​​​​​​യ മ​​​​​​​​​​​​​​റു​​​​​​​​​​​​​​പ​​​​​​​​​​​​​​ടി ല​​​​​​​​​​​​​​ഭി​​​​​​​​​​​​​​ച്ചി​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​ല്ല.
തു​​​​​​​​​​​​​​​റ​​​​​​​​​​​​​​​മു​​​​​​​​​​​​​​​ഖ​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​ന്‍റെ പ്രാ​​​​​​​​​​​​​​​യോ​​​​​​​​​​​​​​​ഗി​​​​​​​​​​​​​​​ക​​​​​​​​​​​​​​​ത​: സിം​​​​​​​​​​​​​​​ഗ​​​​​​​​​​​​​​​പ്പു​​​​​​​​​​​​​​​ർ, കൊ​​​​​​​​​​​​​​​ളം​​​​​​​​​​​​​​​ബോ തു​​​​​​​​​​​​​​​ട​​​​​​​​​​​​​​​ങ്ങി​​​​​​​​​​​​​​​യ അ​​​​​​​​​​​​​​​ന്താ​​​​​​​​​​​​​​​രാ​​​​​​​​​​​​​​ഷ്‌​​​​​​​​​​​​​​ട്ര​​​​​​​​​​​​​​ തു​​​​​​​​​​​​​​​റ​​​​​​​​​​​​​​​മു​​​​​​​​​​​​​​​ഖ​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​ൾ നി​​​​​​​​​​​​​​​ല​​​​​​​​​​​​​​​വി​​​​​​​​​​​​​​​ൽ ഈ ​​​​​​​​​​​​​​​മേ​​​​​​​​​​​​​​​ഖ​​​​​​​​​​​​​​​ല​​​​​​​​​​​​​​​യി​​​​​​​​​​​​​​​ലു​​​​​​​​​​​​​​ണ്ട്. ക​​​​​​​​​​​​​​​പ്പ​​​​​​​​​​​​​​​ലു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ മാ​​​​​​​​​​​​​​​സ​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​ക്കു മു​​​​​​​​​​​​​​​മ്പു​​​​​​​​​​​​​​ത​​​​​​​​​​​​​​​ന്നെ യാ​​​​​​​​​​​​​​​ത്രാ​​​​​​​​​​​​​​​പാ​​​​​​​​​​​​​​​ത നി​​​​​​​​​​​​​​​ശ്ച​​​​​​​​​​​​​​​യി​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​തി​​​​​​​​​​​​​​​നാ​​​​​​​​​​​​​​​ൽ, വ​​​​​​​​​​​​​​​ലി​​​​​​​​​​​​​​​യ വാ​​​​​​​​​​​​​​​ണി​​​​​​​​​​​​​​​ജ്യ​​​​​​​​​​​​​​നേ​​​​​​​​​​​​​​​ട്ട​​​​​​​​​​​​​​​മി​​​​​​​​​​​​​​​ല്ലാ​​​​​​​​​​​​​​​തെ പു​​​​​​​​​​​​​​​തി​​​​​​​​​​​​​​​യൊ​​​​​​​​​​​​​​​രു തു​​​​​​​​​​​​​​​റ​​​​​​​​​​​​​​​മു​​​​​​​​​​​​​​​ഖ​​​​​​​​​​​​​​​ത്തേ​​​​​​​​​​​​​​​ക്ക് അ​​​​​​​​​​​​​​​വ ആ​​​​​​​​​​​​​​​ക​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ഷി​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​പ്പെ​​​​​​​​​​​​​​​ടി​​​​​​​​​​​​​​​ല്ല.

ഇ​​​​​​​​​​​​​​​ത് ച​​​​​​​​​​​​​​​ര​​​​​​​​​​​​​​​ക്ക് ഇ​​​​​​​​​​​​​​​റ​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ന്ന തു​​​​​​​​​​​​​​​റ​​​​​​​​​​​​​​​മു​​​​​​​​​​​​​​​ഖം അ​​​​​​​​​​​​​​​ല്ലാ​​​​​​​​​​​​​​​ത്ത​​​​​​​​​​​​​​​തി​​​​​​​​​​​​​​​നാ​​​​​​​​​​​​​​​ൽ, ക​​​​​​​​​​​​​​​പ്പ​​​​​​​​​​​​​​​ലു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​ക്ക് ഇ​​​​​​​​​​​​​​​ന്ധ​​​​​​​​​​​​​​​നം നി​​​​​​​​​​​​​​​റ​​​​​​​​​​​​​​​യ്ക്കു​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​തി​​​​​​​​​​​​​​​ലൂ​​​​​​​​​​​​​​​ടെ മാ​​​​​​​​​​​​​​​ത്ര​​​​​​​​​​​​​​​മാ​​​​​​​​​​​​​​​യി​​​​​​​​​​​​​​​രി​​​​​​​​​​​​​​​ക്കും പ്ര​​​​​​​​​​​​​​​ധാ​​​​​​​​​​​​​​​ന വ​​​​​​​​​​​​​​​രു​​​​​​​​​​​​​​​മാ​​​​​​​​​​​​​​​നം. അ​​​​​​​​​​​​​​​തി​​​​​​​​​​​​​​​നാ​​​​​​​​​​​​​​​ൽ 75,000 കോ​​​​​​​​​​​​​​​ടി രൂ​​​​​​​​​​​​​​പ​​​​​​​​​​​​​​​യു​​​​​​​​​​​​​​​ടെ ഭീ​​​​​​​​​​​​​​​മ​​​​​​​​​​​​​​​ൻ നി​​​​​​​​​​​​​​​ക്ഷേ​​​​​​​​​​​​​​​പം ലാ​​​​​​​​​​​​​​​ഭ​​​​​​​​​​​​​​​ക​​​​​​​​​​​​​​​ര​​​​​​​​​​​​​​​മാ​​​​​​​​​​​​​​​കി​​​​​​​​​​​​​​​ല്ല എ​​​​​​​​​​​​​​​ന്ന് സാ​​​​​​​​​​​​​​​മ്പ​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​ക വി​​​​​​​​​​​​​​​ദ​​​​​​​​​​​​​​​ഗ്ധ​​​​​​​​​​​​​​​ർ ചൂ​​​​​​​​​​​​​​​ണ്ടി​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​ണി​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ന്നു. പ്ര​​​​​​​​​​​ധാ​​​​​​​​​​​ന​​​​​​​​​​​ ക​​​​​​​​​​​ര​​​​​​​​​​​യി​​​​​​​​​​​ൽ​​​​​​​​​​​​​​പോ​​​​​​​​​​​​​​ലും വി​​​​​​​​​​​​​​​ജ​​​​​​​​​​​​​​​യി​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​ത്ത ഇ​​​​​​​​​​​​​​​ത്ത​​​​​​​​​​​​​​​രം പ​​​​​​​​​​​​​​ദ്ധ​​​​​​​​​​​​​​തി​​​​​​​​​​​​​​ക​​​​​​​​​​​​​​ൾ അ​​​​​​​​​​​​​​​തീ​​​​​​​​​​​​​​​വ പ​​​​​​​​​​​​​​​രി​​​​​​​​​​​​​​​സ്ഥി​​​​​​​​​​​​​​​തി​​​​​​​​​​​​​​ലോ​​​​​​​​​​​​​​​ല​​​​​​​​​​​​​​​മാ​​​​​​​​​​​​​​​യ ഒ​​​​​​​​​​​​​​​രു ദ്വീ​​​​​​​​​​​​​​​പി​​​​​​​​​​​​​​​ൽ എ​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​നെ പ്രാ​​​​​​​​​​​​​​​യോ​​​​​​​​​​​​​​​ഗി​​​​​​​​​​​​​​​ക​​​​​​​​​​​​​​​മാ​​​​​​​​​​​​​​​കും എ​​​​​​​​​​​​​​​ന്ന ചോ​​​​​​​​​​​​​​​ദ്യ​​​​​​​​​​​​​​വു​​​​​​​​​​​​​​മു​​​​​​​​​​​​​​ണ്ട്.

പ്ര​​​​​​​​​​​​​​​തി​​​​​​​​​​​​​​​രോ​​​​​​​​​​​​​​​ധ​​​​​​​​​​​​​​​വും സു​​​​​​​​​​​​​​​ര​​​​​​​​​​​​​​​ക്ഷ​​​​​​​​​​​​​​​യും: ഈ ​​​​​​​​​​​​​​വാ​​​​​​​​​​​​​​ദ​​​​​​​​​​​​​​ത്തെ മു​​​​​​​​​​​​​​​ൻ നാ​​​​​​​​​​​​​​​വി​​​​​​​​​​​​​​​ക​​​​​​​​​​​​​​​സേ​​​​​​​​​​​​​​​നാ മേ​​​​​​​​​​​​​​​ധാ​​​​​​​​​​​​​​​വി അ​​​​​​​​​​​​​​​ഡ്മി​​​​​​​​​​​​​​​റ​​​​​​​​​​​​​​​ൽ ല​​​​​​​​​​​​​​​ക്ഷ്മീ​​​​​​​​​​​​​​​നാ​​​​​​​​​​​​​​​രാ​​​​​​​​​​​​​​​യ​​​​​​​​​​​​​​​ണ​​​​​​​​​​​​​​​ൻ രാം​​​​​​​​​​​​​​​ദാ​​​​​​​​​​​​​​​സ് ചോ​​​​​​​​​​​​​​ദ്യം ചെ​​​​​​​​​​​​​​യ്യു​​​​​​​​​​​​​​ന്നു​​​​​​​​​​​​​​ണ്ട്. ഗ്രേ​​​​​​​​​​​​​​​റ്റ് നി​​​​​​​​​​​​​​​ക്കോ​​​​​​​​​​​​​​​ബാ​​​​​​​​​​​​​​​റി​​​​​​​​​​​​​​​ൽ ഇ​​​​​​​​​​​​​​​ന്ത്യ​​​​​​​​​​​​​​​ൻ നാ​​​​​​​​​​​​​​​വി​​​​​​​​​​​​​​​ക​​​​​​​​​​​​​​​സേ​​​​​​​​​​​​​​​ന​​​​​​​​​​​​​​​യ്ക്ക് നി​​​​​​​​​​​​​​​ല​​​​​​​​​​​​​​​വി​​​​​​​​​​​​​​​ൽ​​​ ശ​​​​​​​​​​​​​​​ക്ത​​​​​​​​​​​​​​​മാ​​​​​​​​​​​​​​​യ സാ​​​​​​​​​​​​​​​ന്നി​​​​​​​​​​​​​​​ധ്യ​​​​​​​​​​​​​​​മു​​​​​​​​​​​​​​​ണ്ട്. ഇ​​​​​​​​​​​​​​പ്പോ​​​​​​​​​​​​​​ൾ ദ്വീ​​​​​​​​​​​​​​​പ് യാ​​​​​​​​​​​​​​​തൊ​​​​​​​​​​​​​​​രു​​​​​​​​​​​​​​​വി​​​​​​​​​​​​​​​ധ സൈ​​​​​​​​​​​​​​​നി​​​​​​​​​​​​​​​ക ഭീ​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​ണി​​​​​​​​​​​​​​​ക​​​​​​​​​​​​​​​ളും നേ​​​​​​​​​​​​​​​രി​​​​​​​​​​​​​​​ടു​​​​​​​​​​​​​​​ന്നു​​​​​​​​​​​​​​മി​​​​​​​​​​​​​​​ല്ല. അ​​​​​​​​​​​​​​​തി​​​​​​​​​​​​​​​നാ​​​​​​​​​​​​​​​ൽ പ്ര​​​​​​​​​​​​​​​തി​​​​​​​​​​​​​​​രോ​​​​​​​​​​​​​​​ധ​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​ന്‍റെ പേ​​​​​​​​​​​​​​​രി​​​​​​​​​​​​​​​ൽ ഇ​​​​​​​​​​​​​​​ത്ര​​​​​​​​​​​​​​​യും വ​​​​​​​​​​​​​​​ലി​​​​​​​​​​​​​​​യൊ​​​​​​​​​​​​​​​രു പ​​​​​​​​​​​​​​​രി​​​​​​​​​​​​​​​സ്ഥി​​​​​​​​​​​​​​​തി​​​​​​​​​​​​​നാ​​​​​​​​​​​​​​​ശം വ​​​​​​​​​​​​​​​രു​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​വ​​​​​​​​​​​​​​യ്ക്കേ​​​​​​​​​​​​​​​ണ്ട ആ​​​​​​​​​​​​​​​വ​​​​​​​​​​​​​​​ശ്യ​​​​​​​​​​​​​​​മി​​​​​​​​​​​​​​​ല്ലെ​​​​​​​​​​​​​​ന്ന് അ​​​​​​​​​​​​​​ദ്ദേ​​​​​​​​​​​​​​ഹം പ​​​​​​​​​​​​​​റ​​​​​​​​​​​​​​യു​​​​​​​​​​​​​​ന്നു.

പ​​​​​​​​​​​​​​ക​​​​​​​​​​​​​​രം വ​​​​​​​​​​​​​​ന​​​​​​​​​​​​​​വ​​​​​​​​​​​​​ത്ക​​​​​​​​​​​​​​ര​​​​​​​​​​​​​​ണ​​​​​​​​​​​​​മെ​​​​​​​​​​​​​ന്ന വ​​​​​​​​​​​​​മ്പ​​​​​​​​​​​​​ൻ ത​​​​​​​​​​​​​മാ​​​​​​​​​​​​​ശ

നി​​​​​​​​​​​​​​ക്കോ​​​​​​​​​​​​​​ബാ​​​​​​​​​​​​​​ർ ദ്വീ​​​​​​​​​​​​​​പസ​​​​​​​​​​​​​​മൂ​​​​​​​​​​​​​​ഹ​​​​​​​​​​​​​​ത്തി​​​​​​​​​​​​​​ൽ​​​​​​​​​​​​​നി​​​​​​​​​​​​​​ന്ന് 2,500 കി​​​​​​​​​​​​​​ലോ​​​​​​​​​​​​​​മീ​​​​​​​​​​​​​​റ്റ​​​​​​​​​​​​​​റി​​​​​​​​​​​​​​ല​​​​​​​​​​​​​​ധി​​​​​​​​​​​​​​കം അ​​​​​​​​​​​​​​ക​​​​​​​​​​​​​​ലെ​​​​​​​​​​​​​യു​​​​​​​​​​​​​ള്ള ഹ​​​​​​​​​​​​​​രി​​​​​​​​​​​​​​യാ​​​​​​​​​​​​​​ന​​​​​​​​​​​​​​യി​​​​​​​​​​​​​​ൽ പ​​​​​​​​​​​​​​ക​​​​​​​​​​​​​​രം വ​​​​​​​​​​​​​​ന​​​​​​​​​​​​​​വ​​​​​​​​​​​​​​ത്ക​​​​​​​​​​​​​​ര​​​​​​​​​​​​​​ണം ന​​​​​​​​​​​​​​ട​​​​​​​​​​​​​​ത്തു​​​​​​​​​​​​​​മെ​​​​​​​​​​​​​ന്നാ​​​​​​​​​​​​​ണ് സ​​​​​​​​​​​​​ർ​​​​​​​​​​​​​ക്കാ​​​​​​​​​​​​​ർ പ​​​​​​​​​​​​​റ​​​​​​​​​​​​​യു​​​​​​​​​​​​​ന്ന​​​​​​​​​​​​​ത്! ഇ​​​​​​​​​​​​​തി​​​​​​​​​​​​​നു പി​​​​​​​​​​​​​​ന്നി​​​​​​​​​​​​​​ലെ യു​​​​​​​​​​​​​​ക്തി​​​​​​​​​​​​​​യി​​​​​​​​​​​​​ല്ലാ​​​​​​​​​​​​​യ്മ​​​​​​​​​​​​​യെ​​​​​​​​​​​​​ക്കു​​​​​​​​​​​​​റി​​​​​​​​​​​​​ച്ച് പാ​​​​​​​​​​​​​​ർ​​​​​​​​​​​​​​ല​​​​​​​​​​​​​​മെ​​​​​​​​​​​​​ന്‍റി​​​​​​​​​​​​​ൽ ചോ​​​​​​​​​​​​​​ദ്യ​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​ൾ വ​​​​​​​​​​​​​ന്നി​​​​​​​​​​​​​രു​​​​​​​​​​​​​ന്നു. ഇ​​​​​​​​​​​​​​രു പ്ര​​​​​​​​​​​​​​ദേ​​​​​​​​​​​​​​ശ​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​ളി​​​​​​​​​​​​​​ലെ​​​​​​​​​​​​​​യും പ​​​​​​​​​​​​​​രി​​​​​​​​​​​​​​സ്ഥി​​​​​​​​​​​​​​തി തി​​​​​​​​​​​​​​ക​​​​​​​​​​​​​​ച്ചും വ്യ​​​​​​​​​​​​​​ത്യ​​​​​​​​​​​​​​സ്ത​​​​​​​​​​​​​​മാ​​​​​​​​​​​​​​ണെ​​​​​​​​​​​​​ന്നു ചൂ​​​​​​​​​​​​​ണ്ടി​​​​​​​​​​​​​ക്കാ​​​​​​​​​​​​​ട്ടി​​​​​​​​​​​​​യാ​​​​​​​​​​​​​​യി​​​​​​​​​​​​​​രു​​​​​​​​​​​​​​ന്നു ചോ​​​​​​​​​​​​​ദ്യ​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ൾ. പ​​​​​​​​​​​​​​ക​​​​​​​​​​​​​​രം​​​​​​​​​​​ വ​​​​​​​​​​​​​​ന​​​​​​​​​​​​​​വ​​​​​​​​​​​​​ത്ക​​​​​​​​​​​​​ര​​​​​​​​​​​​​​ണ​​​​​​​​​​​​​​ത്തി​​​​​​​​​​​​​​ന് ദ്വീ​​​​​​​​​​​​​​പി​​​​​​​​​​​​​​ൽ അ​​​​​​​​​​​​​​ധി​​​​​​​​​​​​​​ക ഭൂ​​​​​​​​​​​​​​മി ല​​​​​​​​​​​​​​ഭ്യ​​​​​​​​​​​​​​മ​​​​​​​​​​​​​​ല്ലെ​​​​​​​​​​​​​​ന്നാ​​​​​​​​​​​​​യി​​​​​​​​​​​​​രു​​​​​​​​​​​​​ന്നു മ​​​​​​​​​​​​​റു​​​​​​​​​​​​​പ​​​​​​​​​​​​​ടി. ഹ​​​​​​​​​​​​​​രി​​​​​​​​​​​​​​യാ​​​​​​​​​​​​​​ന​​​​​​​​​​​​​​യി​​​​​​​​​​​​​​ലെ ന​​​​​​​​​​​​​​ഗ​​​​​​​​​​​​​​ര-​​​​​​​​​​​​​​ന​​​​​​​​​​​​​​ഗ​​​​​​​​​​​​​​ര​​​​​​​​​​​​​​പ്രാ​​​​​​​​​​​​​​ന്ത പ്ര​​​​​​​​​​​​​​ദേ​​​​​​​​​​​​​​ശ​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​ളി​​​​​​​​​​​​​​ൽ വ​​​​​​​​​​​​​​ന​​​​​​​​​​​​​​വ​​​​​​​​​​​​​​ത്ക​​​​​​​​​​​​​​ര​​​​​​​​​​​​​​ണം ന​​​​​​​​​​​​​​ട​​​​​​​​​​​​​​ത്തു​​​​​​​​​​​​​​ന്ന​​​​​​​​​​​​​​തു​​​​​​​​​​​​​വ​​​​​​​​​​​​​​ഴി വ​​​​​​​​​​​​​​ലി​​​​​​​​​​​​​​യ നേ​​​​​​​​​​​​​​ട്ട​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​ൾ ഉ​​​​​​​​​​​​​​ണ്ടാ​​​​​​​​​​​​​​കു​​​​​​​​​​​​​​മെ​​​​​​​​​​​​​​ന്നും സ​​​​​​​​​​​​​​ർ​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​ർ മ​​​​​​​​​​​​​​റു​​​​​​​​​​​​​​പ​​​​​​​​​​​​​​ടി ന​​​​​​​​​​​​​​ൽ​​​​​​​​​​​​​​കി​.

പ​​​​​​​​​​​​​തി​​​​​​​​​​​​​നാ​​​​​​​​​​​​​യി​​​​​​​​​​​​​രം ഏ​​​​​​​​​​​​​​ക്ക​​​​​​​​​​​​​​റി​​​​​​​​​​​​​​ല​​​​​​​​​​​​​​ധി​​​​​​​​​​​​​​കം വി​​​​​​​​​​​​​​സ്തൃ​​​​​​​​​​​​​​തി​​​​​​​​​​​​​​യു​​​​​​​​​​​​​​ള്ള ഒ​​​​​​​​​​​​​​രു ജം​​​​​​​​​​​​​​ഗി​​​​​​​​​​​​​​ൾ സ​​​​​​​​​​​​​​ഫാ​​​​​​​​​​​​​​രി പാ​​​​​​​​​​​​​​ർ​​​​​​​​​​​​​​ക്കാ​​​​​​​​​​​​​ണ​​​​​​​​​​​​​ത്രെ ഗ്രേ​​​​​​​​​​​​​​റ്റ് നി​​​​​​​​​​​​​​ക്കോ​​​​​​​​​​​​​​ബാ​​​​​​​​​​​​​​ർ വി​​​​​​​​​​​​​​ക​​​​​​​​​​​​​​സ​​​​​​​​​​​​​​ന പ​​​​​​​​​​​​​​ദ്ധ​​​​​​​​​​​​​​തി​​​​​​​​​​​​​​യി​​​​​​​​​​​​​​ൽ​​​​​​​​​​​​​നി​​​​​​​​​​​​​​ന്നു​​​​​​​​​​​​​​ള്ള വ​​​​​​​​​​​​​​ന​​​​​​​​​​​​​​വ​​​​​​​​​​​​​​ത്ക​​​​​​​​​​​​​​ര​​​​​​​​​​​​​​ണ ഫ​​​​​​​​​​​​​​ണ്ട് ഉ​​​​​​​​​​​​​​പ​​​​​​​​​​​​​​യോ​​​​​​​​​​​​​​ഗി​​​​​​​​​​​​​​ച്ച് ഹ​​​​​​​​​​​​​രി​​​​​​​​​​​​​യാ​​​​​​​​​​​​​ന​​​​​​​​​​​​​യി​​​​​​​​​​​​​ൽ നി​​​​​​​​​​​​​ർ​​​​​​​​​​​​​മി​​​​​​​​​​​​​ക്കു​​​​​​​​​​​​​ന്ന​​​​​​​​​​​​​ത്. ഒ​​​​​​​​​​​​​​രു ഉ​​​​​​​​​​​​​​ഷ്ണ​​​​​​​​​​​​​​മേ​​​​​​​​​​​​​​ഖ​​​​​​​​​​​​​​ലാ നി​​​​​​​​​​​​​​ബി​​​​​​​​​​​​​​ഡ​​​​​​​​​​​വ​​​​​​​​​​​​​​നം വെ​​​​​​​​​​​​​​ട്ടി ന​​​​​​​​​​​​​​ശി​​​​​​​​​​​​​​പ്പി​​​​​​​​​​​​​​ക്കു​​​​​​​​​​​​​​ന്ന​​​​​​​​​​​​​​തി​​​​​​​​​​​​​​നു പ​​​​​​​​​​​​​​ക​​​​​​​​​​​​​​ര​​​​​​​​​​​​​​മാ​​​​​​​​​​​​​​യി ഒ​​​​​​​​​​​​​​രു വി​​​​​​​​​​​​​​നോ​​​​​​​​​​​​​​ദ​​​​​​​​​​​​​​സ​​​​​​​​​​​​​​ഞ്ചാ​​​​​​​​​​​​​​ര പ​​​​​​​​​​​​​​ദ്ധ​​​​​​​​​​​​​​തി എ​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​നെ ഒ​​​​​​​​​​​​​​രു പ​​​​​​​​​​​​​​രി​​​​​​​​​​​​​​ഹാ​​​​​​​​​​​​​​ര​​​​​​​​​​​​​​മാ​​​​​​​​​​​​​​കു​​​​​​​​​​​​​മെ​​​​​​​​​​​​​ന്ന​​​​​​​​​​​​​താ​​​​​​​​​​​​​ണ് കാ​​​​​​​​​​​​​ത​​​​​​​​​​​​​ലാ​​​​​​​​​​​​​യ ചോ​​​​​​​​​​​​​ദ്യം. ശാ​​​​​​​​​​​​​സ്ത്രം വ​​​​​​​​​​​​​സ്തു​​​​​​​​​​​​​ത​​​​​​​​​​​​​ക​​​​​​​​​​​​​ളു​​​​​​​​​​​​​ടെ അ​​​​​​​​​​​​​ടി​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​ന​​​​​​​​​​​​​ത്തി​​​​​​​​​​​​​ൽ സം​​​​​​​​​​​​​സാ​​​​​​​​​​​​​രി​​​​​​​​​​​​​ക്കു​​​​​​​​​​​​​മ്പോ​​​​​​​​​​​​​ൾ, കോ​​​​​​​​​​​​​​ട​​​​​​​​​​​​​​തി​​​​​​​​​​​​​​ക​​​​​​​​​​​​​​ളും ട്രൈ​​​​​​​​​​​​​​ബ്യൂ​​​​​​​​​​​​​​ണ​​​​​​​​​​​​​​ലു​​​​​​​​​​​​​​ക​​​​​​​​​​​​​​ളും വി​​​​​​​​​​​​​​ക​​​​​​​​​​​​​​സ​​​​​​​​​​​​​​നം, ടൂ​​​​​​​​​​​​​​റി​​​​​​​​​​​​​​സം, പ്ര​​​​​​​​​​​​​​തി​​​​​​​​​​​​​​രോ​​​​​​​​​​​​​​ധം, ത​​​​​​​​​​​​​​ന്ത്ര​​​​​​​​​​​​​​പ​​​​​​​​​​​​​​ര​​​​​​​​​​​​​​മാ​​​​​​​​​​​​​​യ പ്രാ​​​​​​​​​​​​​​ധാ​​​​​​​​​​​​​​ന്യം തു​​​​​​​​​​​​​​ട​​​​​​​​​​​​​​ങ്ങി​​​​​​​​​​​​​​യ വാ​​​​​​​​​​​​​​ക്കു​​​​​​​​​​​​​​ക​​​​​​​​​​​​​​ൾ കൂ​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​ച്ചേ​​​​​​​​​​​​​​ർ​​​​​​​​​​​​​​ത്ത് ശാ​​​​​​​​​​​​​​സ്ത്ര​​​​​​​​​​​​​​ത്തെ തോ​​​​​​​​​​​​​​ൽ​​​​​​​​​​​​​​പ്പി​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​ൻ ശ്ര​​​​​​​​​​​​​​മി​​​​​​​​​​​​​​ക്കു​​​​​​​​​​​​​​ന്ന​​​​​​​​​​​ത് അ​​​​​​​​​​​രോ​​​​​​​​​​​ച​​​​​​​​​​​ക​​​​​​​​​​​മാ​​​​​​​​​​​യ കാ​​​​​​​​​​​​​ഴ്ച​​​​​​​​​​​​​യാ​​​​​​​​​​​​​ണ്. നി​​​​​​​​​​​​​യ​​​​​​​​​​​​​മ​​​​​​​​​​​​​മോ ശാ​​​​​​​​​​​​​സ്ത്ര​​​​​​​​​​​​​മോ അ​​​​​​​​​​​​​ല്ല അ​​​​​​​​​​​​​വ​​​​​​​​​​​​​ശേ​​​​​​​​​​​​​ഷി​​​​​​​​​​​​​ക്കു​​​​​​​​​​​​​ന്ന​​​​​​​​​​​​​ത്. മ​​​​​​​​​​​​​റി​​​​​​​​​​​​​ച്ച് അ​​​​​​​​​​​​​ടി​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​ന സൗ​​​​​​​​​​​​​ക​​​​​​​​​​​​​ര്യ വി​​​​​​​​​​​​​ക​​​​​​​​​​​​​സ​​​​​​​​​​​​​ന​​​​​​​​​​​​​ത്തി​​​​​​​​​​​​​ന് എ​​​​​​​​​​​​​ല്ലാ ന​​​​​​​​​​​​​ഷ്‌​​​​​​​​​​​​​ട​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളെ​​​​​​​​​​​​​യും മ​​​​​​​​​​​​​റി​​​​​​​​​​​​​ക​​​​​​​​​​​​​ട​​​​​​​​​​​​​ക്കാ​​​​​​​​​​​​​ൻ ക​​​​​​​​​​​​​ഴി​​​​​​​​​​​​​യും എ​​​​​​​​​​​​​ന്ന അ​​​​​​​​​​​​​മി​​​​​​​​​​​​​ത ആ​​​​​​​​​​​​​ത്മ​​​​​​​​​​​​​വി​​​​​​​​​​​​​ശ്വാ​​​​​​​​​​​​​സം മാ​​​​​​​​​​​​​ത്ര​​​​​​​​​​​​​മാ​​​​​​​​​​​​​ണ്.

നി​​​​​​​​​​​​ക്കോ​​​​​​​​​​​​ബാ​​​​​​​​​​​​റി​​​​​​​​​​​​ൽ​​​​​​​​​​​​നി​​​​​​​​​​​​ന്ന് അ​​​​​​​​​​​​ൽ​​​​​​​​​​​​ബേ​​​​​​​​​​​​നി​​​​​​​​​​​​യ​​​​​​​​​​​​യി​​​​​​​​​​​​ലെ ഫ്ളെ​​​​​​​​​​​​മിം​​​​​​​​​​​​ഗോ വി​​​​​​​​​​​​പ്ല​​​​​​​​​​​​വ​​​​​​​​​​​​ത്തി​​​​​​​​​​​​ലേ​​​​​​​​​​​​ക്കു പോ​​​​​​​​​​​​കു​​​​​​​​​​​​മ്പോ​​​​​​​​​​​​ഴും വ​​​​​​​​​​​​സ്തു​​​​​​​​​​​​ത​​​​​​​​​​​​ക​​​​​​​​​​​​ളും വി​​​​​​​​​​​​ശ​​​​​​​​​​​​ദീ​​​​​​​​​​​​ക​​​​​​​​​​​​ര​​​​​​​​​​​​ണ​​​​​​​​​​​​ങ്ങ​​​​​​​​​​​​ളും ഒ​​​​​​​​​​​​രു​​​​​​​​​​​​പോ​​​​​​​​​​​​ലെ ന​​​​​​​​​​​​മ്മ​​​​​​​​​​​​ളെ നോ​​​​​​​​​​​​ക്കി പ​​​​​​​​​​​​ല്ലി​​​​​​​​​​​​ളി​​​​​​​​​​​​ക്കു​​​​​​​​​​​​ന്നു​​​​​​​​​​​​ണ്ട്.

Latest News

Corehub Up