Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GreatBritainSyroMalabar

Europe

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ പ​ത്താം വാ​ർ​ഷി​ക സ്മ​ര​ണി​ക "ബു​ർ​ക്സാ' പ്ര​കാ​ശ​നം ചെ​യ്തു

ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ പ​ത്താം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കി​യ സ്മ​ര​ണി​ക "ബു​ർ​ക്സാ' പ്ര​കാ​ശ​നം ചെ​യ്തു. ല​ണ്ട​നി​ലെ ടോ​ൾ​വ​ർ​ത്ത് ഇ​മ്മാ​ക്കു​ലേ​റ്റ് പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ട് ബ്രി​ട്ട​നി​ലെ വ​ത്തി​ക്കാ​ൻ നൂ​ൺ​ഷ്യോ മാ​ർ മി​ഗ്വേ​ൽ മൗ​റി ബു​വെ​ൻ​ഡി​യോ​ക്ക് ന​ൽ​കി​യാ​ണ് പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ച​ത്.

വെ​സ്റ്റ്മി​ൻ​സ്റ്റ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റി​ച്ചാ​ർ​ഡ് മോ​ത്ത്, ബി​ർ​മിം​ഗ്ഹാം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ബെ​ർ​ണാ​ഡ് ലോം​ഗ്ലി, തൃ​ശൂ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, നോ​ട്ടിം​ഗ്ഹാം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പാ​ട്രി​ക് മാ​ക്വി​ന്നി, വെ​സ്റ്റ്മി​ൻ​സ്റ്റ​ർ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജെ​യിം​സ് കെ​റി, ഇം​ഗ്ല​ണ്ട് ആ​ൻ​ഡ് വെ​യി​ൽ​സ്‌ കാ​ത്ത​ലി​ക് ബി​ഷ​പ്‌​സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി കാ​ന​ൻ വി​ല്യം അ​ഗ്ലി, ബ്രി​ട്ട​നി​ലെ വ​ത്തി​ക്കാ​ൻ അ​പ്പൊ​സ്‌​ത​ലി​ക് നൂ​ൺ​ഷി​യേ​ച്ച​ർ സെ​ക്ര​ട്ട​റി ഹെ​ഡ് ഓ​ഫ് മി​ഷ​ൻ മോ​ൺ​സി​ഞ്ഞോ​ർ ആ​ന്‍റെ വി​ദോ​വി​ഷേ എ​ന്നി​വ​രും സ​ന്നി​ത​രാ​യി​രു​ന്നു.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ങ്ങ​ളി​ൽ രൂ​പ​ത കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​ഴി​ഞ്ഞ ഒ​രു ദ​ശാ​ബ്ദ കാ​ലം രൂ​പ​ത​യ്ക്ക് ല​ഭി​ച്ച ദൈ​വാ​നു​ഗ്ര​ഹ​ങ്ങ​ളു​ടെ​യും അ​ട​യാ​ള​മാ​യാ​ണ് ഈ ​സ്മ​ര​ണി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ത​നി​മ​യും സം​സ്കാ​ര​വും വെ​ളി​വാ​ക്കു​ന്ന, സ​ഭ​യു​ടെ ആ​രാ​ധ​ന​ക്ര​മം, ദൈ​വ​ശാ​സ്ത്രം, ആ​ത്മീ​യ​ത, ശി​ക്ഷ​ണ ക്ര​മം, സം​സ്കാ​രം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ഈ​ടു​റ്റ ലേ​ഖ​ന​ങ്ങ​ൾ, ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ ഉ​ൾ​പ്പ​ടെ ഉ​ള്ള സ​ഭാ പി​താ​ക്ക​ന്മാ​രു​ടെ സ​ന്ദേ​ശ​ങ്ങ​ൾ എ​ന്നി​വ എ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ ഈ ​സ്മ​ര​ണി​ക വ​രും കാ​ല​ങ്ങ​ളി​ൽ ഒ​രു റ​ഫ​റ​ൻ​സ്‌ ഗ്ര​ന്ഥ​മാ​യി മാ​റു​ന്ന രീ​തി​യി​ൽ ആ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up