ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ സ്മരണിക "ബുർക്സാ' പ്രകാശനം ചെയ്തു. ലണ്ടനിലെ ടോൾവർത്ത് ഇമ്മാക്കുലേറ്റ് പള്ളിയിൽ നടന്ന ചടങ്ങിൽ കർദിനാൾ മാർ ജോർജ് കൂവക്കാട്ട് ബ്രിട്ടനിലെ വത്തിക്കാൻ നൂൺഷ്യോ മാർ മിഗ്വേൽ മൗറി ബുവെൻഡിയോക്ക് നൽകിയാണ് പ്രകാശന കർമം നിർവഹിച്ചത്.
വെസ്റ്റ്മിൻസ്റ്റർ ആർച്ച്ബിഷപ് മാർ റിച്ചാർഡ് മോത്ത്, ബിർമിംഗ്ഹാം ആർച്ച്ബിഷപ് മാർ ബെർണാഡ് ലോംഗ്ലി, തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, നോട്ടിംഗ്ഹാം രൂപതാധ്യക്ഷൻ മാർ പാട്രിക് മാക്വിന്നി, വെസ്റ്റ്മിൻസ്റ്റർ രൂപത സഹായ മെത്രാൻ മാർ ജെയിംസ് കെറി, ഇംഗ്ലണ്ട് ആൻഡ് വെയിൽസ് കാത്തലിക് ബിഷപ്സ് കൗൺസിൽ സെക്രട്ടറി കാനൻ വില്യം അഗ്ലി, ബ്രിട്ടനിലെ വത്തിക്കാൻ അപ്പൊസ്തലിക് നൂൺഷിയേച്ചർ സെക്രട്ടറി ഹെഡ് ഓഫ് മിഷൻ മോൺസിഞ്ഞോർ ആന്റെ വിദോവിഷേ എന്നിവരും സന്നിതരായിരുന്നു.
കഴിഞ്ഞ പത്ത് വർഷങ്ങളിൽ രൂപത കൈവരിച്ച നേട്ടങ്ങളും പ്രവർത്തനങ്ങളും കഴിഞ്ഞ ഒരു ദശാബ്ദ കാലം രൂപതയ്ക്ക് ലഭിച്ച ദൈവാനുഗ്രഹങ്ങളുടെയും അടയാളമായാണ് ഈ സ്മരണിക തയാറാക്കിയിരിക്കുന്നത്.
സീറോമലബാർ സഭയുടെ തനിമയും സംസ്കാരവും വെളിവാക്കുന്ന, സഭയുടെ ആരാധനക്രമം, ദൈവശാസ്ത്രം, ആത്മീയത, ശിക്ഷണ ക്രമം, സംസ്കാരം തുടങ്ങിയ വിഷയങ്ങളിലുള്ള ഈടുറ്റ ലേഖനങ്ങൾ, ലെയോ പതിനാലാമൻ മാർപാപ്പ ഉൾപ്പടെ ഉള്ള സഭാ പിതാക്കന്മാരുടെ സന്ദേശങ്ങൾ എന്നിവ എല്ലാം ഉൾപ്പെടുത്തി തയാറാക്കിയ ഈ സ്മരണിക വരും കാലങ്ങളിൽ ഒരു റഫറൻസ് ഗ്രന്ഥമായി മാറുന്ന രീതിയിൽ ആണ് തയാറാക്കിയിരിക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കഴിഞ്ഞ പത്ത് വർഷങ്ങളിൽ നടന്ന വിവിധ പരിപാടികളുടെ റിപ്പോർട്ടുകളും സ്മരണികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുവനീർ ബോർഡ് അംഗങ്ങളായ പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസിലർ റവ.ഡോ. മാത്യു പിണക്കാട്ട്, ചീഫ് എഡിറ്ററും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുമായ റോമിൽസ് മാത്യു മുരിങ്ങമറ്റത്തിൽ, പാസ്റ്ററൽ കൗൺസിൽ കോർ കമ്മിറ്റി അംഗവും എക്സിക്യൂട്ടവ് എഡിറ്ററുമായ ജെയ്സമ്മ ബിജോ തോമസ്, പാസ്റ്ററൽ കൗൺസിൽ കോർ കമ്മിറ്റി അംഗവും എഡിറ്ററുമായ ഡോ. മാർട്ടിൻ തോമസ് ആന്റണി, എഡിറ്ററും രൂപതാ പിആർഒയുമായ ഷൈമോൻ തോട്ടുങ്കൽ, എഡിറ്ററും പാസ്റ്ററൽ കൗൺസിൽ മെമ്പറുമായ അൽഫോൻസാ കുര്യൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്മരണിക തയാറാക്കിയത്.
റവ.ഫാ. ജോസ് അഞ്ചാനിക്കൽ, ഫാ.ഡോ. സി. ജീൻ മാത്യു എസ്എച്ച്, ജെയ്മോൻ തോമസ്, ജെഫ്റിൻ സാജു, ജോളി മാത്യു, റിറ്റി ടോമിച്ചൻ, മാത്യു ചെമ്പുകണ്ടം ഉൾപ്പടെയുള്ള വിപുലമായ സുവനീർ കമ്മിറ്റിയും ആവശ്യകമായ മാർഗനിർദേശങ്ങൾ നൽകി. രൂപതയിലെ എല്ലാ കുടുംബങ്ങളിലും സുവനീർ സൗജന്യമായി ലഭ്യമാകും.
മാഞ്ചസ്റ്റർ വിഥിൻഷാ സെന്റ് തോമസ് ദി അപ്പോസ്റ്റൽ മിഷൻ അംഗമായ ടോം ബിജോ തോമസ് ആണ് സുവനീറിന്റെ മനോഹരമായ കവർ ഡിസൈൻ നിർവഹിച്ചിരിക്കുന്നത്.
Tags : Burksa GreatBritainSyroMalabar AnniversarySouvenir NRINews