ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
അറ്റ്ലാന്റാ: അറ്റ്ലാന്റാ കാർമേൽ മാർത്തോമ്മ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫാൾ ഫെസ്റ്റിവൽ ശനിയാഴ്ച രാവിലെ 10 മുതൽ സംഘടിപ്പിക്കപ്പെട്ടു. കാർമേൽ സെന്റർ മുൻ പ്രസിഡന്റ് ഡോ. ഐസക് മാർ പീലിക്സിനോസ് എപ്പിസ്കോപ്പ മുഖ്യാതിഥിയായിരുന്നു.
കലാ-സാംസ്കാരിക പരിപാടികളെ കൂടാതെ, മോട്ടോർ ഷോ, ഫുഡ് ഫെസ്റ്റിൽ, ഫേസ് പെയിന്റിംഗ്, ഹാൻഡ് ക്രാഫ്റ്റ് എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകി.

വിവിധ ക്രൈസ്തവ സഭ അംഗങ്ങളെ കൂടാതെ തദേശീയയായ നൂറുകണക്കിനാളുകൾ ഈ ആഘോഷത്തിൽ പങ്കുചേർന്നു.
ഐക്യത്തിന്റെയും ആനന്ദത്തിന്റെയും സൗഹാർദത്തിന്റെയും സന്ദേശം പങ്കുവച്ച ഈ കൂട്ടായ്മ പങ്കെടുത്തവർക്ക് ഒരു നവ്യനുഭവമായിരുന്നു.
Tags : CarmelMarThoma Unity Fellowship NRINews