Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GreaterNoida

Viral

ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ സി​നി​മാ​റ്റി​ക് മോ​ഷ​ണം; സൈ​ബ​ർ ക​ഫേ​യി​ൽ ജീ​വ​ന​ക്കാ​ര​ന് നേ​രെ തോ​ക്കു​ചൂ​ണ്ടി 80,000 രൂ​പ ക​വ​ർ​ന്നു

ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലെ മാ​ല​ക്പൂ​ർ ഗ്രാ​മ​ത്തി​ൽ തോ​ക്കു​ചൂ​ണ്ടി പ്ര​മു​ഖ സൈ​ബ​ർ ക​ഫേ​യി​ൽ നി​ന്ന് 80000 രൂ​പ ക​വ​ർ​ന്നു. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി ക​ഫേ ഉ​ട​മ മോ​ഹി​ത് പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് മാ​സ്ക് ധ​രി​ച്ച ര​ണ്ട് അ​ക്ര​മി​ക​ൾ ക​ട​യി​ലേ​ക്ക് ക​യ​റി​യ​ത്.

ഈ ​സ​മ​യം ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ഉ​സ്മാ​ൻ എ​ന്ന ജീ​വ​ന​ക്കാ​ര​നെ തോ​ക്കി​ൻ​മു​ന​യി​ൽ നി​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മു​ഖ​ത്ത​ടി​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് റാ​ക്കി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.

പു​റ​ത്തേ​ക്ക് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ജീ​വ​ന​ക്കാ​ര​നെ വെ​ടി​വെ​ച്ചു കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പ്ര​തി​ക​ൾ ബൈ​ക്കി​ൽ ക​ട​ന്നു​ക​ള​ഞ്ഞ​ത്. സം​ഭ​വ​ത്തി​ന് തൊ​ട്ടു​മു​മ്പാ​ണ് ക​ഫേ ഉ​ട​മ ബാ​ങ്കി​ൽ നി​ന്ന് ഈ ​തു​ക പി​ൻ​വ​ലി​ച്ച് ക​ട​യി​ൽ എ​ത്തി​ച്ചി​രു​ന്ന​ത്.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം അ​യ​ച്ചു​ന​ൽ​കു​ന്ന സേ​വ​ന​വും ഇ​വി​ടെ ന​ൽ​കി​യി​രു​ന്നു. അ​തി​നാ​ൽ ബാ​ങ്കി​ൽ നി​ന്ന് പ​ണ​വു​മാ​യി വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട അ​ക്ര​മി​ക​ൾ മോ​ഹി​തി​നെ പി​ന്തു​ട​ർ​ന്ന് എ​ത്തി​യ​താ​ണോ എ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

അ​ക്ര​മം ന​ട​ക്കു​ന്ന​തി​ന്‍റെ പൂ​ർ​ണ ദൃ​ശ്യ​ങ്ങ​ൾ ക​ട​യി​ലെ സി​സി​ടി​വി ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ ഫോ​റ​ൻ​സി​ക് സം​ഘം തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി പോ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ളെ നി​യോ​ഗി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Latest News

Corehub Up