Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Greenland

കാനഡയും ഫ്രാൻസും ഗ്രീൻലൻഡിൽ കോൺസുലേറ്റുകൾ തുറന്നു

നൂ​​​ക്ക്: ​​​കാ​​​ന​​​ഡ​​​യും ഫ്രാ​​​ൻ​​​സും ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​ൽ കോ​​​ൺ​​​സു​​​ലേ​​​റ്റു​​​ക​​ൾ തു​​​റ​​​ന്നു.
ഡെ​​​ന്മാ​​​ർ​​​ക്കി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നെ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ക്കാ​​നു​​​ള്ള പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ളെ വെ​​​ല്ലു​​​വി​​​ളി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ഈ ​​​നീ​​​ക്കം.

ഇ​​​തു​​​വ​​​രെ അ​​​മേ​​​രി​​​ക്ക​​​യ്ക്കും ഐ​​​സ്‌​​​ല​​​ൻ​​​ഡി​​​നും മാ​​​ത്ര​​​മാ​​ണു ഗ്രീ​​​ൻ​​​ല​​​ൻ​​​ഡി​​​ൽ പൂ​​​ർ​​​ണ ന​​​യ​​​ത​​​ന്ത്ര പ്രാ​​തി​​നി​​​ധ്യം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

ഇ​​​ന്ന​​​ലെ ഗ്രീ​​​ൻ​​​ലാ​​​ന്‌​​​ഡി​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ നൂ​​​ക്കി​​​ൽ ക​​​നേ​​​ഡി​​​യ​​​ൻ എം​​​ബ​​​സി തു​​​റ​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ക​​​നേ​​​ഡി​​​യ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ ജ​​​ന​​​റ​​​ൽ മേ​​​രി സൈ​​​മ​​​ൺ, വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​നി​​​ത ആ​​​ന​​​ന്ദ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. സ്വ​​​ന്തം ഭാ​​​വി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് ജ​​​ന​​​ത​​​യ്ക്കു​​​ള്ള അ​​​വ​​​കാ​​​ശ​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​താ​​​യി മേ​​​രി സൈ​​​മ​​​ൺ പ​​​റ​​​ഞ്ഞു.

ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നെ വി​​​ല​​​കൊ​​​ടു​​​ത്തു വാ​​​ങ്ങു​​​ക​​​യോ, സൈ​​​നി​​​ക ശ​​​ക്തി ഉ​​​പ​​​യോ​​​ഗി​​​ച്ചു പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​മെ​​​ന്നാ​​​ണ് ട്രം​​​പി​​​ന്‍റെ ഭീ​​​ഷ​​​ണി.

നാ​​​റ്റോ രാ​​​ജ്യ​​​ങ്ങ​​​ൾ ട്രം​​​പി​​​ന്‍റെ നീ​​​ക്ക​​​ത്തെ ശ​​​ക്ത​​​മാ​​​യി എ​​​തി​​​ർ​​​ക്കു​​​ക​​​യും ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നും ഡെ​​​ന്മാ​​​ർ​​​ക്കി​​​നും പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്.

International

ഗ്രീൻലാൻഡിലേക്ക് യൂറോപ്യൻ സൈനികർ

കോ​​​പ്പ​​​ൻ​​​ഹേ​​​ഗ​​​ൻ: ​​​ഉ​​​ത്ത​​​ര​​​ധ്രു​​​വ മേ​​​ഖ​​​ല​​​യി​​​ൽ സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​ക്കാ​​​നാ​​​യി യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​ൽ സൈ​​​ന്യ​​​ത്തെ വി​​​ന്യ​​​സി​​​ക്കു​​​ന്നു. ഡെ​​​ന്മാ​​​ർ​​​ക്കി​​​ലെ സ്വ​​​യം​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​മാ​​​യ ഗ്രീ​​​ൻ​​​ലാ​​ൻ​​​ഡി​​​നെ സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഈ ​​​നീ​​​ക്കം.

ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​ന്‍റെ​​​യും ഉ​​​ത്ത​​​ര​​​ധ്രു​​​വ​​​ത്തി​​​ന്‍റെ​​​യും സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു ക​​​ഴി​​​യു​​​മെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണി​​​തെ​​​ന്നു പ​​​റ​​​യു​​​ന്നു.

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​ല്ലെ​​​ങ്കി​​​ൽ റ​​​ഷ്യ​​​യും ചൈ​​​ന​​​യും ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നെ സ്വ​​​ന്ത​​​മാ​​​ക്കു​​​മെ​​​ന്നാ​​​ണു ട്രം​​​പ് പ​​​റ​​​യു​​​ന്ന​​​ത്. ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നെ വി​​​ല​​​ കൊ​​​ടു​​​ത്തു വാങ്ങിയോ സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​യി​​​ലൂ​​​ടെ​​​യോ അ​​​മേ​​​രി​​​ക്ക​​​യോ​​​ടു കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​മെ​​​ന്നാ​​​ണ് ട്രം​​​പി​​​ന്‍റെ നി​​​ല​​​പാ​​​ട്. ര​​​ണ്ടും അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന് ഡെ​​​ന്മാ​​​ർ​​​ക്കും ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ജ​​​ർ​​​മ​​​നി, ഫ്രാ​​​ൻ​​​സ്, സ്വീ​​​ഡ​​​ൻ, നോ​​​ർ​​​വേ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​ലേ​​​ക്കു സൈ​​​ന്യ​​​ത്തെ അ​​​യ​​​യ്ക്കു​​​മെ​​ന്ന് അ​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ജ​​​ർ​​​മ​​​ൻ സേ​​​ന​​​യി​​​ലെ 13 പേ​​​ർ ഇ​​​ന്ന​​​ലെയെ​​​ത്തി. സൈ​​​നി​​​ക​​​രു​​​ടെ എ​​​ണ്ണം കു​​​റ​​​വാ​​​ണെ​​​ങ്കി​​​ലും യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ നീ​​​ക്കം ട്രം​​​പി​​​നു​​​ള്ള വ്യ​​​ക്ത​​​മാ​​​യ സ​​​ന്ദേ​​​ശ​​​മാ​​​ണ്. ഈ ​​​യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ ഈ ​​​വ​​​ർ​​​ഷം ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​ൽ വ​​​ൻ സൈ​​​നി​​​കാ​​​ഭ്യാ​​​സം ന​​​ട​​​ത്തു​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

ഇ​​​തി​​​നി​​​ടെ ഡാ​​​നി​​​ഷ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ലാ​​​ർ​​​സ് ലോ​​​ക്കി റാ​​​സ്മു​​​സെ​​​നും ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി വി​​​വി​​​യ​​​ൻ മോ​​​ട്സ്ഫെ​​​ൽ​​​റ്റും വൈ​​​റ്റ്ഹൗ​​​സി​​​ൽ യു​​​എ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജെ.​​​ഡി. വാ​​​ൻ​​​സു​​​മാ​​​യും സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ​​​യു​​​മാ​​​യും ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ൽ പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു സ​​​ഹാ​​​യ​​​ക​​​മാ​​​യ നീ​​​ക്ക​​​ങ്ങ​​​ളൊ​​​ന്നും ഉ​​​ണ്ടാ​​​യി​​​ല്ല.

ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് വേ​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച ചെ​​​യ്യാ​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ പ​​​ക്ഷം ത​​​യാ​​​റാ​​​യി​​​ല്ല. അ​​​മേ​​​രി​​​ക്ക​​​ൻ നീ​​​ക്കം പ​​​ര​​​മാ​​​ധി​​​കാ​​​ര​​​ത്തി​​​ന്മേ​​​ൽ കൈ​​​വ​​​യ്ക്ക​​​ലാ​​​ണെ​​​ന്ന് ഡെ​​​ന്മാ​​​ർ​​​ക്കും ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡും മ​​​റു​​​പ​​​ടി ന​​​ല്കി. ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് വി​​​ഷ​​​യ​​​ത്തി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട രാ​​​ജ്യ​​​ങ്ങ​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ച് പ്ര​​​വ​​​ർ​​​ത്ത​​​ന​​​സ​​​മി​​​തി രൂ​​​പ​​വ​​ത്ക​​​രി​​​ക്കാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി.

International

ഗ്രീൻലാൻഡ്: ഇന്ന് വൈറ്റ്ഹൗസിൽ ചർച്ച

വാ​ഷിം​ഗ്ട​ൺ ഡി​സി: ​ഗ്രീ​ൻ​ലാ​ൻ​ഡ് വി​ഷ​യ​ത്തി​ൽ ഇ​ന്ന് വൈ​റ്റ് ഹൗ​സി​ൽ ച​ർ​ച്ച. യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സും സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർക്കോ റൂ​ബി​യോ​യും ഡാ​നി​ഷ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ലാ​ർ​സ് ലോ​ക്കി റാ​സ്മു​സെ​ൻ, ഗ്രീ​ൻ​ലാ​ൻ​ഡ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വി​വി​യ​ൻ മോ​ട്ട്സ്ഫെ​ൽ​റ്റ് എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഡെ​ന്മാ​ർ​ക്കി​ലെ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​മാ​യ ഗ്രീ​ൻ​ലാ​ൻ​ഡി​നെ അ​മേ​രി​ക്ക​യോ​ടു കൂ​ട്ടി​ച്ചേ​ർ​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ട്രം​പ് ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച.

ഗ്രീ​ൻ​ലാ​ൻ​ഡി​നെ വി​ല​കൊ​ടു​ത്തു വാ​ങ്ങാ​നോ അ​ല്ലെ​ങ്കി​ൽ സൈ​നി​ക ന​ട​പ​ടി​യിലൂടെ പി​ടി​ച്ചെ​ടു​ക്കാ​നോ ഉള്ള പ​ദ്ധ​തി​ക​ൾ ട്രം​പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നാ​ണ് വൈ​റ്റ് ഹൗ​സ് വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​ത്. ര​ണ്ടു നീ​ക്ക​വും സ്വീ​കാ​ര്യ​മ​ല്ലെ​ന്ന് ഗ്രീ​ൻ​ലാ​ൻ​ഡും ഡെ​ന്മാ​ർ​ക്കും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഉ​ത്ത​ര​ധ്രു​വ​ത്തി​ൽ ത​ന്ത്ര​പ്ര​ധാ​ന സ്ഥാ​ന​മു​ള്ള ഗ്രീ​ൻ​ലാ​ൻ​ഡ് അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ​സു​ര​ക്ഷ​യ്ക്ക് അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് ട്രം​പ് പ​റ​യു​ന്ന​ത്.

ഗ്രീ​ൻ​ലാ​ൻ​ഡി​നാ​യു​ള്ള സൈ​നി​ക ന​ട​പ​ടി അ​മേ​രി​ക്ക നേ​തൃ​ത്വം ന​ല്കു​ന്ന നാ​റ്റോ സൈ​നിക കൂ​ട്ടാ​യ്മ​യു​ടെ ത​ക​ർ​ച്ച​യ്ക്കു വ​ഴി​വ​യ്ക്കു​മെ​ന്ന് ഡാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി മെ​റ്റെ ഫ്ര​ഡ​റി​ക്സ​ൻ മു​ന്ന​റി​യി​പ്പു ന​ല്കി​യി​ട്ടു​ണ്ട്.

International

"നി​ധി' തേ​ടി ലോ​ക​ശ​ക്തി​ക​ള്‍; ഭൂമിയുടെ ലോക്കർ യു​ദ്ധ​ഭൂ​മി​യാ​കു​മോ?

കോപൻഗേഹൻ: ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപുതച്ച ഏകാന്തമായ ദ്വീപ്, ഗ്രീന്‍ലാന്‍ഡ്. ലോകത്തിലെ ഏറ്റവും വലിയ ഈ ദ്വീപിനെ വെറുമൊരു ഹിമപ്രദേശമായി കണ്ടിരുന്ന കാലം കഴിഞ്ഞു. ഇന്ന് ആഗോള രാഷ്‌ട്രീയ ത്തിലെയും സമ്പദ് വ്യവസ്ഥയിലെയും ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഇടമായി ഗ്രീന്‍ലാന്‍ഡ് മാറിയിരിക്കുന്നു. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെപ്പോലുള്ള ലോകനേതാക്കള്‍ ഈ ദ്വീപിനായി കണ്ണുവയ്ക്കുമ്പോള്‍, അതിനു പിന്നില്‍ കേവലം ഭൂമിശാസ്ത്രപരമായ താത്പര്യങ്ങള്‍ മാത്രമല്ല, കോടിക്കണക്കിനു ഡോളര്‍ മൂല്യമുള്ള പ്രകൃതിവിഭവങ്ങളുടെ വലിയൊരു ശേഖരം കൂടിയുണ്ട്.

ഗ്രീന്‍ലാന്‍ഡിന്‍റെ ചരിത്രം

നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുമ്പ് എറിക് ദി റെഡ് എന്ന വൈക്കിംഗ് നാവികന്‍ എത്തിയ കാലം മുതല്‍ ഗ്രീന്‍ലാന്‍ഡ് ലോകത്തിനു കൗതുകമാണ്. ഡെന്മാര്‍ ക്കിന്‍റെ കീഴിലുള്ള ഈ സ്വയംഭരണ പ്രദേശം സ്വന്തമാക്കാന്‍ അമേരിക്ക പതിറ്റാണ്ടുകളായി ശ്രമിക്കുന്നുണ്ട്. 1867ല്‍ വില്യം സെവാര്‍ഡ് തുടങ്ങിയ ആഗ്രഹം 2019ല്‍ ഡോണള്‍ഡ് ട്രംപില്‍ വരെ എത്തിനില്‍ക്കുന്നു. ഗ്രീന്‍ലാന്‍ഡ് വിലയ്ക്കു വാങ്ങാമെന്ന ട്രംപിന്‍റെ നിര്‍ദേശം അസംബന്ധം എന്നാണ് ഡാനിഷ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അമേരിക്കയും യൂറോപ്യന്‍ സഖ്യകക്ഷികളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പോലും ഈ വിഷയം വിള്ളലുകള്‍ വീഴ്ത്തിയിട്ടുണ്ട്.

ഗ്രീന്‍ലാന്‍ഡിലെ നിധി

ഭൂമിശാസ്ത്രപരമായ പഠനങ്ങള്‍ പ്രകാരം, വരുംകാല ലോകത്തെ നിയന്ത്രിക്കാന്‍ പോകുന്ന പ്രധാന വിഭവങ്ങള്‍ ഗ്രീന്‍ലാന്‍ഡിന്‍റെ മഞ്ഞിനടിയില്‍ ഒളിഞ്ഞിരിപ്പുണ്ട്.
അപൂര്‍വ ധാതുക്കള്‍: ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികള്‍, വിന്‍ഡ് ടര്‍ബൈനുകള്‍, സോളാര്‍ പാനലുകള്‍ എന്നിവ നിര്‍മിക്കാന്‍ ആവശ്യമായ നിര്‍ണായക ധാതുക്കളുടെ വന്‍ ശേഖരം ഇവിടെയുണ്ട്.
ഫോസില്‍ ഇന്ധനങ്ങള്‍: ആര്‍ട്ടിക് മേഖലയില്‍ വലിയ തോതിലുള്ള എണ്ണ, പ്രകൃതിവാതക നിക്ഷേപമുണ്ടെന്നു ശാസ്ത്രജ്ഞര്‍ കരുതുന്നു.
ക്രയോലൈറ്റ്: രണ്ടാം ലോകമഹായുദ്ധകാലത്തു വിമാന നിര്‍മാണത്തിനുള്ള അലുമിനിയം വേര്‍തിരിച്ചെടുക്കാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ ധാതു ഇവിടെ ധാരാളമായി കണ്ടുവരുന്നു.

വെല്ലുവിളികള്‍ നിറഞ്ഞ ഖനനം

ഗ്രീന്‍ലാന്‍ഡ് എന്ന നിധിശേഖരത്തിലേക്കുള്ള വഴി അത്ര എളുപ്പമല്ല. ഏകദേശം 80 ശതമാനവും മഞ്ഞുപാളികളാല്‍ മൂടപ്പെട്ട ഈ മണ്ണില്‍ ഖനനം നടത്തുന്നത് വലിയ സാങ്കേതിക വെല്ലുവിളിയാണ്.
ഖനനം മൂലമുണ്ടാകുന്ന മലിനീകരണം ഇവിടുത്തെ ശുദ്ധജലത്തെയും തദ്ദേശീയരുടെ ജീവിതത്തെയും ദോഷകരമായി ബാധിക്കും. റേഡിയോ ആക്ടീവ് മൂലകങ്ങളുമായി കലര്‍ന്നു കിടക്കുന്ന ധാതുക്കള്‍ വേര്‍തിരിച്ചെ ടുക്കുന്നതിനു ഗ്രീന്‍ലാന്‍ഡ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനവും ആര്‍ട്ടിക്കും

ആഗോളതാപനം മൂലം ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകുന്നത് ലോകത്തിനു ഭീഷണിയാണെങ്കിലും വന്‍കിട കമ്പനകള്‍ ഇതിനെ ഒരു അവസരമായാണ് കാണുന്നത്. മഞ്ഞുരുകുന്നതോടെ പുതിയ കപ്പല്‍ ചാലുകള്‍ തുറക്കപ്പെടുകയും ധാതുക്കള്‍ കടത്തിക്കൊണ്ടുപോകുന്നത് എളുപ്പമാവുകയും ചെയ്യുമെന്നാണ് ആഗോളഭീമന്മാരുടെ കണക്കുകൂട്ടല്‍. എത്ര മോശപ്പെട്ട കച്ചവട താത്പര്യമാണ് ഇവരുടെ ഉള്ളിലുള്ളതെന്ന് ഇതു വെളിവാക്കുന്നു. യഥാര്‍ഥത്തില്‍ ഗ്രീന്‍ലാന്‍ഡിനെ ചൂഷണം ചെയ്യാന്‍ കാത്തിരിക്കുന്ന കഴുകനോടാണ് അമേരിക്കയെ പലരു ഉപമിക്കുന്നത്. പ്രത്യേകിച്ചും ആ രാജ്യത്തിന്‍റെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.

ഗ്രീന്‍ലാന്‍ഡുകാരുടെ നിലപാട്

വികസനത്തെ അവര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും തങ്ങളുടെ ഭൂമിയുടെ ഉടമസ്ഥാവകാശവും പരിസ്ഥിതിയുടെ സുരക്ഷിതത്വവും ഉറപ്പുവരുത്ത ണമെന്ന് അവര്‍ക്കു നിര്‍ബന്ധമുണ്ട്. ഗ്രീന്‍ലാന്‍ഡ് ഇന്നു കേവലം ഒരു മഞ്ഞു ദ്വീപല്ല, മറിച്ച് നാളെയുടെ ഊര്‍ജം കാത്തുവച്ചിരിക്കുന്ന ഭൂമിയുടെ ലോക്കര്‍ ആണ്. ലോകശക്തികളുടെ മത്സരബുദ്ധിയും പ്രകൃതിയുടെ സംരക്ഷണവും തമ്മിലുള്ള വലിയൊരു പോരാട്ടത്തിനാകും വരും ദശകങ്ങളില്‍ ഈ ഹിമദേശം സാക്ഷ്യം വഹിക്കുക.

International

ഗ്രീൻലാൻഡ് അധിനിവേശത്തിന് പദ്ധതി തയാറാക്കാൻ ട്രംപിന്‍റെ നിർദേശം

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നാ​​​യി സൈ​​​നി​​​ക പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കാ​​​ൻ പ​​​ട്ടാ​​​ള​​​ മേ​​​ധാ​​​വി​​​മാ​​​ർ​​​ക്ക് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് നി​​​ർ​​​ദേ​​​ശം ന​​​ല്കി​​​യ​​​താ​​​യി ബ്രി​​​ട്ട​​​നി​​​ലെ ഡെ​​​യ്‌​​​ലി മെ​​​യി​​​ൽ പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. എ​​​ന്നാ​​​ൽ, സൈ​​​നി​​​ക മേ​​​ധാ​​​വി​​​മാ​​​ർ ശ​​​ക്ത​​​മാ​​​യ എ​​​തി​​​ർ​​​പ്പു പ്ര​​​ക​​​ടി​​​പ്പി​​​ച്ചു​​​വ​​​ത്രേ.

ഡെ​​​ന്മാ​​​ർ​​​ക്കി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നെ വി​​​ല​​​കൊ​​​ടു​​​ത്തു വാ​​​ങ്ങാ​​​നോ സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​യി​​​ലൂ​​​ടെ പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നോ ഉ​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ ട്രം​​​പ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണു വൈ​​​റ്റ് ഹൗ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ ന​​​ല്കു​​​ന്ന സൂ​​​ച​​​ന. വേ​​​ണ്ടി​​​വ​​​ന്നാ​​​ൽ സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക്കു​​​ള്ള പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കാ​​​ൻ ജോ​​​യി​​​ന്‍റ് സ്പെ​​​ഷ​​​ൽ ഓ​​​പ്പ​​​റേ​​​ഷ​​​ൻ ക​​​മാ​​​ൻ​​​ഡി​​​നോ​​​ട് ട്രം​​​പ് നി​​​ർ​​​ദേ​​​ശി​​​ച്ചു.

എ​​​ന്നാ​​​ൽ, സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​യു​​​ടെ നി​​​യ​​​മ​​​സാ​​​ധു​​​ത​​​യും പ്രാ​​​യോ​​​ഗി​​​ക​​ത​​​യും ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ് ചോ​​​ദ്യം ചെ​​​യ്തു. ന​​​ട​​​പ​​​ടി​​​ക്ക് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ പി​​​ന്തു​​​ണ ല​​​ഭി​​​ക്കി​​​ല്ലെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് വി​​​ഷ​​​യ​​​ത്തി​​​ൽ​​​നി​​​ന്നു ട്രം​​​പി​​​ന്‍റെ ശ്ര​​​ദ്ധ മാ​​​റ്റാ​​​നാ​​​യി ഇ​​​റാ​​​നെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തുപോ​​​ലു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ സൈ​​​നി​​​ക മേ​​​ധാ​​​വി​​​മാ​​​ർ ച​​​ർ​​​ച്ച ചെ​​​യ്തു​​​വെ​​​ന്നും ചി​​​ല വൃ​​​ത്ത​​​ങ്ങ​​​ൾ സൂ​​​ചി​​​പ്പി​​​ച്ചു.

ഗ്രീ​​​ൻ​​​ലാ​​​ഡ് പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​നു പി​​​ന്നി​​​ൽ ട്രം​​​പി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ​​​കാ​​​ര്യ ഉ​​​പ​​​ദേ​​​ഷ്‌​​​ടാ​​​വ് സ്റ്റീ​​​ഫ​​​ൻ മി​​​ല്ല​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട സം​​​ഘ​​​മാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക ന​​​ട​​​പ​​​ടി വ​​​ൻ വി​​​ജ​​​യ​​​മാ​​​യി​​​രു​​​ന്ന​​​തു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ഇ​​​വ​​​ർ ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നാ​​​യി നീ​​​ക്ക​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്. റ​​​ഷ്യ​​​യും ചൈ​​​ന​​​യും പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പാ​​​യി അ​​​മേ​​​രി​​​ക്ക ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നെ സ്വ​​​ന്ത​​​മാ​​​ക്ക​​​ണം എ​​​ന്നാ​​​ണ് ഇ​​​വ​​​രു​​​ടെ വാ​​​ദം.

ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നാ​​​യു​​​ള്ള സൈ​​​നി​​​കനീ​​​ക്കം അ​​​മേ​​​രി​​​ക്ക നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന പാ​​​ശ്ചാ​​​ത്യ സൈ​​​നി​​​ക കൂ​​​ട്ടാ​​​യ്മ​​​യാ​​​യ നാ​​​റ്റോ​​​യു​​​ടെ ത​​​ക​​​ർ​​​ച്ച​​​യ്ക്കു വ​​​ഴി​​​വ​​​യ്ക്കു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ചി​​​ല ന​​​യ​​​ത​​​ന്ത്ര​​​ ഉദ്യോഗസ്ഥരും ഭ​​​യ​​​ക്കു​​​ന്നു​​​ണ്ട്.

വ​​​ർ​​​ഷാ​​​വ​​​സാ​​​നം ന​​​ട​​​ക്കാ​​​ൻ പോ​​​കു​​​ന്ന മി​​​ഡ്‌​​​ടേം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ന്നി​​​ൽ​​​ക്ക​​​ണ്ടുകൂ​​​ടി​​​യാ​​​ണ് ട്രം​​​പി​​​ന്‍റെ ഗ്രീ​​​ൻ​​​ലാ​​​ൻ​​ഡ് ഓ​​​പ്പ​​​റേ​​​ഷ​​​നെ​​​ന്നും പ​​​റ​​​യു​​​ന്നു. സാ​​​ന്പ​​​ത്തി​​​ക മേ​​​ഖ​​​ല​​​യിൽ പ്ര​​​തീ​​​ക്ഷി​​​ച്ച നേ​​​ട്ടം കൈ​​​വ​​​രി​​​ക്കാ​​​ത്ത പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ ശ്ര​​​ദ്ധ​​​ തി​​​രി​​​ക്കാ​​​ൻ ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡിലെ സൈ​​​നി​​​ക ന​​​ട​​​പ​​​ടി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്നു​​​വ​​​ത്രേ!.

International

ചൈനയും റഷ്യയും കൈക്കലാക്കും മുമ്പേ ഗ്രീൻലാൻഡിനെ ഞങ്ങളെടുക്കും: ട്രംപ്

വാ​ഷിം​ഗ്ട​ൺ: യു​എ​സി​നു ഗ്രീ​ൻ​ലാ​ൻ​ഡ് വേ​ണ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഭാ​വി​യി​ൽ ചൈ​ന​യും റ​ഷ്യ​യും ഗ്രീ​ൻ​ലാ​ൻ​ഡ് സ്വ​ന്ത​മാ​ക്കു​ന്ന​തി​നു മു​ന്പ് യു​എ​സി​ന് സ്വ​ന്ത​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​മ്മ​ൾ ഗ്രീ​ൻ​ലാ​ൻ​ഡ് പി​ടി​ച്ചെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്, അ​വ​ർ​ക്ക് അ​ത് ഇ​ഷ്ട​പ്പെ​ട്ടാ​ലും ഇ​ല്ലെ​ങ്കി​ലും. ന​മ്മ​ൾ അ​തു ചെ​യ്തി​ല്ലെ​ങ്കി​ൽ ചൈ​ന​യോ റ​ഷ്യ​യോ ഗ്രീ​ൻ​ലാ​ൻ​ഡ് പി​ടി​ച്ചെ​ടു​ക്കും. അ​വ​ർ ന​മ്മു​ടെ അ​യ​ൽ​ക്കാ​രാ​കാ​ൻ പാ​ടി​ല്ല - ട്രം​പ് ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

1951ലെ ​ക​രാ​ർ​പ്ര​കാ​രം യു​എ​സി​ന്‍റെ സൈ​നി​ക സാ​ന്നി​ധ്യം ഗ്രീ​ൻ​ലാ​ൻ​ഡി​ൽ ഉ​ണ്ടെ​ങ്കി​ലും ഗ്രീ​ൻ​ലാ​ൻ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ന് അ​ത്ത​രം ക​രാ​റു​ക​ൾ പോ​രാ. അ​തി​ന് അ​മേ​രി​ക്ക ആ ​ദ്വീ​പ് സ്വ​ന്ത​മാ​ക്ക​ണം. ഡെ​ൻ​മാ​ർ​ക്ക് രാ​ജ്യ​ഭ​ര​ണ​ത്തി​നു കീ​ഴി​ൽ അ​ൻ​പ​ത്തി​യേ​ഴാ​യി​ര​ത്തോ​ളം ജ​ന​സം​ഖ്യ​യു​ള്ള സ്വ​യം​ഭ​ര​ണാ​ധി​കാ​ര​മു​ള്ള ദ്വീ​പാ​ണ് ഗ്രീ​ൻ​ലാ​ൻ​ഡ്. ഗ്രീ​ൻ​ലാ​ൻ​ഡി​നെ സം​ര​ക്ഷി​ക്ക​ണം. ന​മ്മ​ൾ അ​തു ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ, ചൈ​ന​യോ റ​ഷ്യ​യോ ചെ​യ്യും.

ഗ്രീ​ൻ​ലാ​ൻ​ഡി​നെ അ​മേ​രി​ക്ക​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​ൻ സൈ​നി​ക ന​ട​പ​ടി​യ​ട​ക്കം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നു നേ​ര​ത്തെ സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഡെ​ൻ​മാ​ർ​ക്കി​ൽ​നി​ന്നു പി​രി​ഞ്ഞ് അ​മേ​രി​ക്ക​യു​ടെ ഭാ​ഗ​മാ​കാ​ൻ ഗ്രീ​ൻ​ലാ​ൻ​ഡു​കാ​രെ പ്രേ​രി​പ്പി​ക്കാ​ൻ വ​ൻ​തു​ക​ക​ൾ ന​ൽ​കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു ട്രം​പും വൈ​റ്റ്ഹൗ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ച​ർ​ച്ച ന​ട​ത്തി​വ​രി​ക​യാ​ണ്.

ഗ്രീ​ൻ​ലാ​ൻ​ഡി​ൽ ത​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നു​ള്ള ട്രം​പി​ന്‍റെ​യും വൈ​റ്റ്ഹൗ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ്ര​സ്താ​വ​ന​ക​ൾ​ക്കെ​തി​രേ യൂ​റോ​പ്പി​ലും പൊ​തു​വേ​യും ഡെ​ൻ​മാ​ർ​ക്കി​ലും ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. നാ​റ്റോ അം​ഗ​ങ്ങ​ളാ​ണ് യു​എ​സും ഡെ​ൻ​മാ​ർ​ക്കും. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പോ​ര് നാ​റ്റോ​യു​ടെ നി​ല​നി​ൽ​പ്പി​നെ ത​ന്നെ ബാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

ഗ്രീ​ൻ​ലാ​ൻ​ഡി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശം ഗ്രീ​ൻ​ലാ​ൻ​ഡി​നും ഡെ​ൻ​മാ​ർ​ക്കി​നു​മാ​ണെ​ന്ന് ഫ്രാ​ൻ​സ്, ജ​ർ​മ​നി, ഇ​റ്റ​ലി, പോ​ള​ണ്ട്, സ്പെ​യി​ൻ, ബ്രി​ട്ട​ൻ, ഡെ​ൻ​മാ​ർ​ക്ക് എ​ന്നീ രാ​ജ്യ​ങ്ങ​ൾ സം​യു​ക്ത പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

International

ഗ്രീൻലാൻഡ്: ഡാനിഷ് നേതൃത്വവുമായി റൂബിയോ കൂടിക്കാഴ്ച നടത്തും

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​ടു​​​ത്ത​​​യാ​​​ഴ്ച ഡാ​​​നി​​​ഷ് നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ.

അ​​​തേ​​​സ​​​മ​​​യം, ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നെ അ​​​മേ​​​രി​​​ക്ക​​​യോ​​​ടു കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കാ​​​നു​​​ള്ള പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ നീ​​​ക്ക​​​ത്തി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്നും റൂ​​​ബി​​​യോ സൂ​​​ചി​​​പ്പി​​​ച്ചു.

വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ഡു​​​യോ​​​റെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ ട്രം​​​പ് ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് മോ​​​ഹം ആ​​​വ​​​ർ​​​ത്തി​​​ച്ച​​​ത് യൂ​​​റോ​​​പ്യ​​​ൻ നേ​​​തൃ​​​ത്വ​​​ത്തെ ക​​​ടു​​​ത്ത ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ഴ്ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​ൽ ട്രം​​​പ് സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക്കു മ​​​ടി​​​ക്കി​​​ല്ലെ​​​ന്ന് റൂ​​​ബി​​​യോ വ്യ​​​ക്ത​​​മാ​​​ക്കി. ട്രം​​​പി​​​ന്‍റെ നീ​​​ക്കം നാ​​​റ്റോ സൈ​​​നി​​​ക സ​​​ഖ്യ​​​ത്തി​​​ന്‍റെ ത​​​ക​​​ർ​​ച്ച​​യ്ക്ക് ഇ​​ട​​​യാ​​​ക്കി​​​ല്ലേ എ​​​ന്നു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ർ റൂ​​​ബി​​​യോ​​​യോ​​​ടു ചോ​​​ദി​​​ച്ചു. ന​​​യ​​​ത​​​ന്ത്ര​​​മാ​​​ർ​​​ഗ​​​ത്തി​​​നാ​​​യി​​​രി​​​ക്കും മു​​​ൻ​​​ഗ​​​ണ​​​ന​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം മ​​​റു​​​പ​​​ടി ന​​​ല്കി.

ഡെ​​​ന്മാ​​​ർ​​​ക്കി​​​ലെ സ്വ​​​യം​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​മാ​​​യ ഗ്രീ​​​ൻ​​​ലാ​​​ൻ‌​​​ഡി​​​നെ അ​​​മേ​​​രി​​​ക്ക​​​യോ​​​ടു കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കാ​​​നു​​​ള്ള മോ​​​ഹം ട്രം​​​പ് ആ​​​ദ്യം ഉ​​​ന്ന​​​യി​​​ച്ച​​​ത് 2019ലാ​​​ണ്. 2025ൽ ​​​വീ​​​ണ്ടും അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി അ​​​ധി​​​കാ​​​ര​​​മേ​​​റ്റ​​​തി​​​നു ശേ​​​ഷ​​​വും ട്രം​​​പ് ആ​​വ​​ശ്യം ആ​​​വ​​​ർ​​​ത്തി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​ൻ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​യി ഉ​​​ത്ത​​​ര​​​ധ്രു​​​വ​​​ത്തി​​​ൽ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന സ്ഥാ​​​ന​​​മു​​​ള്ള ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നെ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം പ​​​റ​​​യു​​​ന്ന​​​ത്.

ട്രം​​​പി​​​ന്‍റെ ആ​​​വ​​​ശ്യ​​​ത്തെ ഒ​​​രു​​​കാ​​​ല​​​ത്ത് യൂ​​​റോ​​​പ്യ​​​ൻ നേ​​​താ​​​ക്ക​​​ൾ ത​​​മാ​​​ശ​​​യാ​​​യി​​​ട്ടാ​​​ണ് എ​​​ടു​​​ത്തി​​​രു​​​ന്ന​​​തെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. എ​​​ന്നാ​​​ൽ, വെ​​​നസ്വേ​​​ല​​​യി​​​ലെ യു​​​എ​​​സ് സൈ​​​നി​​​ക ന​​​ട​​​പ​​​ടി‌​​​ക്കു​​​ശേ​​​ഷം യൂ​​​റോ​​​പ്യ​​​ൻ നേ​​​തൃ​​​ത്വം വി​​​ഷ​​​യ​​​ത്തെ ഗൗ​​​ര​​​വ​​ത്തി​​​ലെ​​​ടു​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

NRI

ഗ്രീ​ൻ​ലാ​ൻ​ഡ് പി​ടി​ക്കാ​ൻ ട്രം​പി​ന്‍റെ സൈ​നി​ക നീ​ക്കം?

വാ​ഷിം​ഗ്ട​ൺ ഡി​സി: ഡെ​ന്മാ​ർ​ക്കി​ലെ ഗ്രീ​ൻ​ലാ​ൻ​ഡി​നെ അ​മേ​രി​ക്ക​യോ​ടു കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യി പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് സൈ​നി​ക ന​ട​പ​ടി​യി​ലേ​ക്കെ​ന്ന് റി​പ്പോ​ർ​ട്ട്. സൈ​നി​ക ന​ട​പ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള നീ​ക്ക​ങ്ങ​ൾ ട്രം​പ് പ​രി​ഗ​ണി​ക്കു​ന്ന​താ​യി വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു. അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ സു​ര​ക്ഷ​യ്ക്കു ഗ്രീ​ൻ​ലാ​ൻ​ഡ് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​റി​യി​പ്പി​ലു​ണ്ട്.

ഗ്രീ​ൻ​ലാ​ൻ​ഡ് സ്വ​ന്ത​മാ​ക്കാ​നു​ള്ള ട്രം​പി​ന്‍റെ മോ​ഹ​ത്തി​നെ​തി​രേ യൂ​റോ​പ്യ​ൻ നേ​താ​ക്ക​ൾ സം​യു​ക്ത പ്ര​സ്താ​വ​ന ഇ​റ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണു വൈ​റ്റ്ഹൗ​സ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഉ​ത്ത​ര​ധ്രു​വ​ത്തി​ൽ ത​ന്ത്ര​പ്ര​ധാ​ന സ്ഥാ​ന​ത്ത് പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളാ​ൽ സ​ന്പ​ന്ന​മാ​യ ഗ്രീ​ൻ​ലാ​ൻ​ഡി​നെ അ​മേ​രി​ക്ക​യോ​ടു കൂ​ട്ടി​ച്ചേ​ർ​ക്കാ​നു​ള്ള ആ​ഗ്ര​ഹം ട്രം​പ് പ​ല​വ​ട്ടം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ, വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം ഗ്രീ​ൻ​ലാ​ൻ​ഡ് മോ​ഹം ആ​വ​ർ​ത്തി​ച്ച​ത് യൂ​റോ​പ്യ​ൻ നേ​തൃ​ത്വ​ത്തെ ഒ​ന്നാ​കെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഗ്രീ​ൻ​ലാ​ൻ​ഡി​നാ​യി അ​മേ​രി​ക്ക സൈ​ന്യ​ത്തെ ഇ​റ​ക്കു​ന്ന​ത് പാ​ശ്ചാ​ത്യ സൈ​നി​ക കൂ​ട്ടാ​യ്മ​യാ​യ നാ​റ്റോ​യു​ടെ ത​ക​ർ​ച്ച​യ്ക്കു വ​ഴി​വ​യ്ക്കു​മെ​ന്നു ഡാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി മെ​റ്റെ ഫ്രെ​റ​ഡി​ക്സ​ൺ മു​ന്ന​റി​യി​പ്പു ന​ല്കി​യി​രു​ന്നു.

അ​മേ​രി​ക്ക നേ​തൃ​ത്വം ന​ല്കു​ന്ന പാ​ശ്ചാ​ത്യ സൈ​നി​ക കൂ​ട്ടാ​യ്മ​യാ​യ നാ​റ്റോ​യി​ലെ അം​ഗ​മാ​ണു ഡെ​ന്മാ​ർ​ക്ക്. ഏ​തെ​ങ്കി​ലും അം​ഗ​രാ​ജ്യം ആ​ക്ര​മ​ണം നേ​രി​ട്ടാ​ൽ ഒ​ത്തൊ​രു​മി​ച്ചു പ്ര​തി​രോ​ധി​ക്കു​ക എ​ന്ന ത​ത്വ​ത്തി​ലാ​ണു നാ​റ്റോ നി​ല​നി​ൽ​ക്കു​ന്ന​ത്.

ഗ്രീ​ൻ​ലാ​ൻ​ഡി​നെ കൂ​ട്ടി​ച്ചേ​ർ​ക്കു​ക എ​ന്ന​ത് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന വി​ദേ​ശ​ന​യ ല​ക്ഷ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണെ​ന്നാ​ണു വൈ​റ്റ് ഹൗ​സ് ചൊ​വ്വാ​ഴ്ച അ​റി​യി​ച്ച​ത്; അ​തി​നാ​യി ഡെ​ന്മാ​ർ​ക്കി​ൽ സൈ​നി​ക ന​ട​പ​ടി​ക്കു മ​ടി​ക്കി​ല്ലെ​ന്നും.

അ​തേ​സ​മ​യം, ഗ്രീ​ൻ​ലാ​ൻ​ഡി​നെ വി​ല​കൊ​ടു​ത്തു വാ​ങ്ങാ​നു​ള്ള പ​ദ്ധ​തി​യും ട്രം​പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ ക​ഴി​ഞ്ഞ​ദി​വ​സം ഇ​ക്കാ​ര്യം കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളെ അ​റി​യി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്.

International

ഗ്രീൻലാൻഡ്: സൈനിക നടപടിയും ട്രംപിന്‍റെ പരിഗണനയിൽ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ഡെ​​​ന്മാ​​​ർ​​​ക്കി​​​ലെ ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നെ അ​​​മേ​​​രി​​​ക്ക​​​യോ​​​ടു കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കാ​​​നാ​​​യി സൈ​​​നി​​​ക ന​​​ട​​​പ​​​ടി അ​​​ട​​​ക്കം പ​​​ല​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ൾ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​താ​​​യി വൈ​​​റ്റ് ഹൗ​​​സ് അ​​​റി​​​യി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ദേ​​​ശീ​​​യ സു​​​ര​​​ക്ഷ​​​യ്ക്കു ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും അറിയിപ്പിലുണ്ട്.

ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് സ്വ​​​ന്ത​​​മാ​​​ക്കാ​​​നു​​​ള്ള ട്രം​​​പി​​​ന്‍റെ മോ​​​ഹ​​​ത്തി​​​നെ​​​തി​​​രേ യൂ​​​റോ​​​പ്യ​​​ൻ നേ​​​താ​​​ക്ക​​​ൾ സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന ഇ​​​റ​​​ക്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു വൈ​​​റ്റ്ഹൗ​​​സ് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.

ഉ​​​ത്ത​​​ര​​​ധ്രു​​​വ​​​ത്തി​​​ൽ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന സ്ഥാ​​​ന​​​ത്ത് പ്ര​​​കൃ​​​തി​​​വി​​​ഭ​​​വ​​​ങ്ങ​​​ളാ​​​ൽ സ​​​ന്പ​​​ന്ന​​​മാ​​​യ ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നെ അ​​​മേ​​​രി​​​ക്ക​​​യോ​​​ടു കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കാ​​​നു​​​ള്ള ആ​​​ഗ്ര​​​ഹം ട്രം​​​പ് പ​​​ല​​​വ​​​ട്ടം പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ, വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ അ​​​ദ്ദേ​​​ഹം ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് മോ​​​ഹം ആ​​​വ​​​ർ​​​ത്തി​​​ച്ച​​​ത് യൂ​​​റോ​​​പ്യ​​​ൻ നേ​​​തൃ​​​ത്വ​​​ത്തെ ഒ​​​ന്നാ​​​കെ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നാ​​​യി അ​​​മേ​​​രി​​​ക്ക സൈ​​​ന്യ​​​ത്തെ ഇ​​​റ​​​ക്കു​​​ന്ന​​​ത് പാ​​​ശ്ചാ​​​ത്യ സൈ​​​നി​​​ക കൂ​​​ട്ടാ​​​യ്മ​​​യാ​​​യ നാ​​​റ്റോ​​​യു​​​ടെ ത​​​ക​​​ർ​​​ച്ച​​​യ്ക്കു വ​​​ഴി​​​വ​​​യ്ക്കു​​​മെ​​​ന്നു ഡാ​​​നി​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മെ​​​റ്റെ ഫ്രെ​​​റ​​​ഡി​​​ക്സ​​​ൺ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു. അ​​​മേ​​​രി​​​ക്ക നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന പാ​​​ശ്ചാ​​​ത്യ സൈ​​​നി​​​ക കൂ​​​ട്ടാ​​​യ്മ​​​യാ​​​യ നാ​​​റ്റോ​​​യി​​​ലെ അം​​​ഗ​​​മാ​​​ണു ഡെ​​​ന്മാ​​​ർ​​​ക്ക്. ഏ​​​തെ​​​ങ്കി​​​ലും അം​​​ഗ​​​രാ​​​ജ്യം ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ട്ടാ​​​ൽ ഒ​​​ത്തൊ​​​രു​​​മി​​​ച്ചു പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ക എ​​​ന്ന ത​​​ത്വ​​​ത്തി​​​ലാ​​​ണു നാ​​​റ്റോ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത്.

ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നെ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ക എ​​​ന്ന​​​ത് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന വി​​​ദേ​​​ശ​​​ന​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാ​​​ണെ​​​ന്നാ​​​ണു വൈ​​​റ്റ് ഹൗ​​​സ് ചൊ​​​വ്വാ​​​ഴ്ച അ​​​റി​​​യി​​​ച്ച​​​ത്; അ​​​തി​​​നാ​​​യി ഡെ​​​ന്മാ​​​ർ​​​ക്കി​​​ൽ സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക്കു മ​​​ടി​​​ക്കി​​​ല്ലെ​​​ന്നും.

അ​​​തേ​​​സ​​​മ​​​യം, ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നെ വി​​​ല​​​കൊ​​​ടു​​​ത്തു വാ​​​ങ്ങാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യും ട്രം​​​പി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ടെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. അ​​​മേ​​​രി​​​ക്ക​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഇ​​​ക്കാ​​​ര്യം കോ​​​ൺ​​​ഗ്ര​​​സ് അം​​​ഗ​​​ങ്ങ​​​ളെ അ​​​റി​​​യി​​​ച്ച​​​താ​​​യി സൂ​​​ച​​​ന​​​യു​​​ണ്ട്.

International

ട്രംപിന്‍റെ ഭീഷണി: ഗ്രീൻലാൻഡിനും ഡെന്മാർക്കിനും പിന്തുണയുമായി യൂറോപ്യൻ നേതാക്കൾ

കോ​പ്പ​ൻ​ഹേ​ഗ​ൻ: ​ഡെ​ന്മാ​ർ​ക്കി​ന്‍റെ ഭാ​ഗ​മാ​യ ഗ്രീ​ൻ​ലാൻ​ഡി​നെ അ​മേ​രി​ക്ക​യോ​ടു കൂ​ടി​ച്ചേ​ർ​ക്കാ​ൻ മോ​ഹി​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് ട്രം​പി​നു മു​ന്ന​റി​യി​പ്പു​മാ​യി യൂ​റോ​പ്യ​ൻ നേ​താ​ക്ക​ൾ.

ഗ്രീ​ൻ​ലാൻ​ഡ് അ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന് ഫ്രാ​ൻ​സ്, ബ്രി​ട്ട​ൻ, ജ​ർ​മ​നി, ഇ​റ്റ​ലി, പോ​ള​ണ്ട്, സ്പെ​യി​ൻ രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഗ്രീ​ൻ​ലാൻ​ഡ് വി​ഷ​യ​ത്തി​ൽ യൂ​റോ​പ്പി​ന്‍റെ മു​ഴു​വ​ൻ പി​ന്തു​ണ ഡെ​ന്മാ​ർ​ക്കി​നു​ണ്ടെ​ന്നും നേ​താ​ക്ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ട്രം​പ് ഗ്രീ​ൻ​ലാൻ​ഡി​നാ​യു​ള്ള മോ​ഹം ആ​വ​ർ​ത്തി​ച്ച​ത്. വെ​ന​സ്വേ​ല​യി​ലെ സൈ​നി​ക ന​ട​പ​ടി ട്രം​പ് ഗ്രീ​ൻ​ലാൻ​ഡി​ലും ആ​വ​ർ​ത്തി​ക്കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ണ്.
ഉ​ത്ത​ര​ധ്രു​വ​ത്തി​നു സമീപം സ്ഥി​തി ചെ​യ്യു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദ്വീ​പാ​യ ഗ്രീ​ൻ​ലാൻ​ഡി​ന് ത​ന്ത്ര​പ​ര​മാ​യി വ​ള​രെ പ്ര​ധാ​ന്യ​മു​ണ്ട്. പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളാ​ൽ സ​ന്പ​ന്ന​വു​മാ​ണ്.

ഗ്രീ​ൻ​ലാൻഡ് പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള അ​മേ​രി​ക്ക​യു​ടെ ഏ​തു നീ​ക്ക​വും പാ​ശ്ചാ​ത്യ സൈ​നി​ക കൂ​ട്ടാ​യ്മ​യാ​യ നാ​റ്റോ​യു​ടെ നാ​ശ​ത്തി​ൽ ക​ലാ​ശി​ക്കു​മെ​ന്ന് ഡെ​ന്മാ​ർ​ക്ക് പ്ര​ധാ​ന​മ​ന്ത്രി മെ​റ്റെ ഫ്ര​ഡ​റി​ക്സ​ൺ മു​ന്ന​റി​യി​പ്പു ന​ല്കി. ഡെ​ന്മാ​ർ​ക്കും ഗ്രീ​ൻ​ലാ​ൻഡും നാ​റ്റോ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.

International

ഗ്രീ​ൻ​ലാ​ൻ​ഡി​നെ തൊ​ട്ടാ​ൽ നാ​റ്റോ​യു​ടെ അ​ന്ത്യ​മാ​യി​രി​ക്കും; ട്രം​പി​നു ഡെ​ൻ​മാ​ർ​ക്കി​ന്‍റെ മു​ന്ന​റി​യി​പ്പ്

കോ​പ്പ​ൻ​ഗേ​ഹ​ൻ: ഗ്രീ​ൻ​ലാ​ൻ​ഡി​നെ തൊ​ട്ടു​ക​ളി​ച്ചാ​ൽ നാ​റ്റോ​യു​ടെ പ​ണി തീ​രു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഡാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി രം​ഗ​ത്ത്. ഡെ​ൻ​മാ​ർ​ക്കി​ന്‍റെ സ്വാ​ധീ​ന​മേ​ഖ​ല​യാ​യ ഗ്രീ​ൻ​ലാ​ൻ​ഡ് ത​ങ്ങ​ൾ​ക്കു വേ​ണ​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞ​തി​നോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അവർ. ഒ​ട്ടും ഉ​ൾ​ക്കൊ​ള്ളാ​നാ​വാ​ത്ത പ്ര​സ്താ​വ​ന​യാ​ണ് ഗ്രീ​ൻ ലാ​ൻ​ഡി​നെ​ക്കു​റി​ച്ച് ട്രം​പ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ഡാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി മെ​റ്റെ ഫ്രെ​ഡ​റി​ക്സ​ൺ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. സ്വ​യം​ഭ​ര​ണാ​ധി​കാ​ര​മു​ള്ള ഗ്രീ​ൻ​ലാ​ൻ​ഡി​നു മേൽ ന​ട​ത്തു​ന്ന ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. 
ഗ്രീ​ൻ​ലാ​ൻ​ഡ് യു​എ​സി​ന്‍റെ ഭാ​ഗ​മാ​ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ ഡെ​ന്മാ​ർ​ക്കും ഗ്രീ​ൻ​ലാ​ൻ​ഡും പ​ല​ത​വ​ണ ത​ള്ളി​ക്ക​ള​ഞ്ഞ​താ​ണ്. യു​എ​സും ഡെ​ൻ​മാ​ർ​ക്കും നാ​റ്റോ​യു​ടെ ഭാ​ഗ​മാ​ണ്. യു​എ​സ് മ​റ്റൊ​രു നാ​റ്റോ രാ​ജ്യ​ത്തെ ആ​ക്ര​മി​ച്ചാ​ൽ, അ​തോ​ടെ നാ​റ്റോ​യു​ടെ അ​ന്ത്യ​മായിരി​ക്കു​മെ​ന്നാ​ണ് ഫ്രെ​ഡ​റി​ക്സ​ൺ പ​റ​ഞ്ഞ​ത്. അ​മേ​രി​ക്ക​യു​ടെ നീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ച് ത​നി​ക്ക് ഉ​റ​പ്പ് ന​ൽ​കാ​നാ​വി​ല്ലെ​ങ്കി​ലും അ​തി​ർ​ത്തി​ക​ൾ ബ​ഹു​മാ​നി​ക്ക​പ്പെ​ട​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ യൂ​റോ​പ്പി​ന്‍റെ പൂ​ർ​ണ​പി​ന്തു​ണ​യു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഒ​രു പ​ത്ര​ത്തി​നു  ന​ൽ​കി​യ  അ​ഭി​മു​ഖ​ത്തി​ലാ​ണ്, ഗ്രീ​ൻ​ലാ​ൻ​ഡ് അ​മേ​രി​ക്ക​യ്ക്ക് തീ​ർ​ച്ച​യാ​യും ആ​വ​ശ്യ​മാ​ണെ​ന്ന് ട്രം​പ് വീ​ണ്ടും പ​റ​ഞ്ഞ​ത്. വെ​നി​സ്വേ​ല​യി​ൽ യു​എ​സ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ വ​ന്ന ഈ ​പ്ര​സ്താ​വ​ന വ്യാ​പ​ക​മാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യാ​യി, ഗ്രീ​ൻ​ലാ​ൻ​ഡി​നെ കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ അ​മേ​രി​ക്ക​യ്ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്നു ഫ്രെ​ഡ​റി​ക്സ​ൺ ഞാ​യ​റാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു. ഗ്രീ​ൻ​ലാ​ൻ​ഡ് ജ​ന​ത​യ്ക്കെ​തി​രെ ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​ൻ അ​വ​ർ വാ​ഷിം​ഗ്ട​ണി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

International

ഗ്രീൻലാൻഡ് വേണം: ട്രംപ്; മനോരാജ്യം മാത്രമെന്ന് നീൽസൺ

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ​​​​ഡെ​​​​ന്മാ​​​​ർ​​​​ക്കി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ ഗ്രീ​​​​ൻ​​​​ലാ​​​​ൻ​​​​ഡി​​​​നെ അ​​​​മേ​​​​രി​​​​ക്ക​​​​യോ​​​​ടു കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ക്കാ​​​​നു​​​​ള്ള ആ​​​​ഗ്ര​​​​ഹം വീ​​​​ണ്ടും പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷ​​​​യ്ക്ക് ഗ്രീ​​​​ൻ​​​​ലാ​​​​ൻ​​​​ഡ് ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു പ​​​​റ​​​​ഞ്ഞു.

വെ​​​​ന​​​​സ്വേ​​​​ല​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​ക്കോ​​​​ളാ​​​​സ് മ​​​​ഡു​​​​റോ​​​​യെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ സേ​​​​ന ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ട്രം​​​​പ് ഗ്രീ​​​​ൻ​​​​ലാ​​​​ൻ​​​​ഡി​​​​നോ​​​​ടു​​​​ള്ള മോ​​​​ഹം ഉ​​​​പേ​​​​ക്ഷി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്. സു​​​​ര​​​​ക്ഷാ​​​​കാ​​​​ര്യ​​​​ത്തി​​​​ൽ ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന സ്ഥാ​​​​ന​​​​ത്തി​​​​നു പു​​​​റ​​​​മേ പ്ര​​​​കൃ​​​​തി​​​​വി​​​​ഭ​​​​വ​​​​ങ്ങ​​​​ളാ​​​​ൽ സ​​​​ന്പ​​​​ന്ന​​​​മാ​​​​യ ഗ്രീ​​​​ൻ​​​​ലാ​​​​ൻ​​​​ഡി​​​​നെ അ​​​​മേ​​​​രി​​​​ക്ക​​​​യോ​​​​ടു കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​ഗ്ര​​​​ഹം ട്രം​​​​പ് മു​​​​ന്പ് പ​​​​ല​​​​വ​​​​ട്ടം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു​​​​ണ്ട്.

അ​തേ​സ​മ​യം, ഡെ​ന്മാ​ർ​ക്കും അ​തി​ലെ സ്വ​യം​ഭ​ര​ണ പ്ര​വി​ശ്യ​യാ​യ ഗ്രീ​ൻ​ലാ​ൻ​ഡും ട്രം​പി​ന്‍റെ ആ​വ​ശ്യം ത​ള്ളി​ക്ക​ള​ഞ്ഞു. ഗ്രീ​ൻ​ലാ​ന്‌​ഡി​നെ അ​മേ​രി​ക്ക​യോ​ട് കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യെ​ന്ന​ത് മ​നോ​രാ​ജ്യം മാ​ത്ര​മാ​ണെ​ന്ന് ഗ്രീ​ൻ​ലാ​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി യെ​ൻ​സ് ഫ്രെ​ഡ​റി​ക് നീ​ൽ​സ​ൺ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്‌​ട്ര നി​യ​മ​ങ്ങ​ൾ മാ​നി​ച്ചു​കൊ​ണ്ടു​ള്ള ച​ർ​ച്ച​യ്ക്ക് ഗ്രീ​ൻ​ലാ​ഡ് ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡാ​​​​നി​​​​ഷ് രാ​​​​ജ​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള ഗ്രീ​​​​ൻ​​​​ലാ​​​​ൻ​​​​ഡ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്ക് അ​​​​വ​​​​കാ​​​​ശ​​​​മി​​​​ല്ലെ​​​​ന്ന് ഡെ​​​​ന്മാ​​​​ർ​​​​ക്കി​​​​ലെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മെ​​​​റ്റെ ഫ്രെ​​​​ഡ​​​​റി​​​​ക്സ​​​​ൺ പ​​​​റ​​​​ഞ്ഞു. അ​​​​മേ​​​​രി​​​​ക്ക നേ​​​​തൃ​​​​ത്വം ന​​​​ല്കു​​​​ന്ന നാ​​​​റ്റോ സൈ​​​​നി​​​​ക​​​​സ​​​​ഖ്യ​​​​ത്തി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ് ഡെ​​​​ന്മാ​​​​ർ​​​​ക്കും ഗ്രീ​​​​ൻ​​​​ലാ​​​​ൻ​​​​ഡും. ഗ്രീ​​​​ൻ​​​​ലാ​​​​ൻ​​​​ഡ് ദ്വീ​​​​പി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കു പ്ര​​​​വേ​​​​ശ​​​​നം അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന പ്ര​​​​തി​​​​രോ​​​​ധ ധാ​​​​ര​​​​ണ നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​താ​​​​ണെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​ത്തു.

ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​ന്‍റെ ഭാ​​​വി ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡും ഡെ​​​ന്മാ​​​ർ​​​ക്കു​​​മാ​​​ണു തീ​​​രു​​​മാ​​​നി​​​ക്കേ​​​ണ്ട​​​തെ​​​ന്ന് ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​ർ പ്ര​​​തി​​​ക​​​രി​​​ച്ചു.

International

ഗ്രീ​ൻ​ലാ​ൻ​ഡി​ൽ പ്ര​ത്യേ​ക പ്ര​തി​നി​ധി​യെ നി​യ​മി​ച്ച് ട്രം​പ്

വാ​​ഷിം​​ഗ്ട​​ണ്‍ ഡി​​സി: ഡെ​​ന്മാ​​ർ​​ക്കി​ന്‍റെ ഭാ​​ഗ​​മാ​​യ ഗ്രീ​​ൻ​​ലാ​​ൻ​​ഡി​​ൽ പ്ര​​ത്യേ​​ക പ്ര​​തി​​നി​​ധി​​യെ നി​​യ​​മി​​ച്ച് യു​​എ​​സ് പ്ര​​സി​​ഡ​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ്.

ലൂ​​സി​​യാ​​ന ഗ​​വ​​ർ​​ണ​​ർ ജെ​​ഫ് ലാ​​ൻ​​ഡ്രി​​യാ​​ണു പ്ര​​ത്യേ​​ക പ്ര​​തി​​നി​​ധി. ട്രം​​പി​ന്‍റെ തീ​​രു​​മാ​​ന​​ത്തി​​നെ​​തി​​രേ ഡെന്മാ​​ർ​​ക്ക് രം​​ഗ​​ത്തു​​വ​​ന്നു. യു​​എ​​സ് അം​​ബാ​​സ​​ഡ​​റെ വി​​ളി​​ച്ചു​​വ​​രു​​ത്തി ഡെ​​ന്മാ​​ർ​​ക്ക് വി​​ശ​​ദീ​​ക​​ര​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഡെ​​ന്മാ​​ർ​​ക്കി​​ന്‍റെ പ​​ര​​മാ​​ധി​​കാ​​രം വാ​​ഷിം​​ഗ്ട​​ണ്‍ മാ​​നി​​ക്ക​​ണ​മെ​ന്നു വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി ലാ​​ർ​​സ് ലോ​​ക്ക് റാ​​സ​​മു​​സെ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു. അ​​മേ​​രി​​ക്ക അ​​ട​​ക്ക​​മു​​ള്ള രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി സ​​ഹ​​ക​​രി​​ക്കാ​​ൻ ഗ്രീ​​ൻ​​ലാ​​ൻ​​ഡ് ത​​യാ​​റാ​​ണെ​​ന്നും എ​​ന്നാ​​ൽ, പ​​ര​​സ്പ​​ര ബ​​ഹു​​മാ​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മാ​​ത്ര​​മാ​​യി​​രി​​ക്കു​​മെ​​ന്നും ഗ്രീ​​ൻ​​ലാ​​ൻ​​ഡ് പ്ര​​ധാ​​ന​​മ​​ന്ത്രി ജെ​​ൻ​​സ്-​​ഫ്രെ​​ഡെ​​റി​​ക് നീ​​ൽ​​സ​​ണ്‍ പ​​റ​​ഞ്ഞു.

“പ്ര​​ത്യേ​​ക പ്ര​​തി​​നി​​ധി​​യെ നി​​യ​​മി​​ച്ച​​ത് ഞ​​ങ്ങ​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ ഒ​​രു മാ​​റ്റ​​വും ഉ​​ണ്ടാ​​ക്കി​​ല്ല. ഞ​​ങ്ങ​​ളു​​ടെ ഭാ​​വി ഞ​​ങ്ങ​​ൾ തീ​​രു​​മാ​​നി​​ക്കും. ഗ്രീ​​ൻ​​ലാ​​ൻ​​ഡ് എ​​ല്ലാ​​യ്പോ​​ഴും ഗ്രീ​​ൻ​​ലാ​​ൻ​​ഡു​​കാ​​രു​​ടേ​​താ​​യി​​രി​​ക്കും’’ - ജെ​​ൻ​​സ്-​​ഫ്രെ​​ഡെ​​റി​​ക് നീ​​ൽ​​സ​​ണ്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up