Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Groin Project

Kollam

ആ​ല​പ്പാ​ട്ടെ ക​ട​ലാ​ക്ര​മ​ണ​ം: 644 കോ​ടി​യു​ടെ പു​ലി​മു​ട്ട് പ​ദ്ധ​തി

ക​രു​നാ​ഗ​പ്പ​ള്ളി: ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ന്‍റെ ഭാ​ഗ​മാ​യ ആ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​ന്നു. സ​മു​ദ്ര​തീ​ര സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന സ​മ​ഗ്ര പു​ലി​മു​ട്ട് നി​ര്‍​മാ​ണ പ​ദ്ധ​തി​യു​ടെ അ​ട​ങ്ക​ല്‍ തു​ക 644 കോ​ടി രൂ​പ​യാ​യി ജ​ല​വി​ഭ​വ വ​കു​പ്പ് വ​ര്‍​ധി​പ്പി​ച്ച​താ​യി സി.​ആ​ര്‍. മ​ഹേ​ഷ് എം​എ​ല്‍​എ അ​റി​യി​ച്ചു.

ആ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​നാ​തു​രു​ത്ത് ബീ​ച്ച് മു​ത​ല്‍ വ​ട​ക്കോ​ട്ട് അ​ഴീ​ക്ക​ല്‍ ബീ​ച്ച് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ ടെ​ട്രോ​പോ​ഡു​ക​ള്‍ നി​ക്ഷേ​പി​ച്ച് ക​ട​ലേ​റി​യു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ത​ട​യു​ന്ന പു​ലി​മു​ട്ട് പ​ദ്ധ​തി​ക്കാ​യാ​ണ് പു​തി​യ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​വ​ര്‍​ധ​ന​വും ജി​എ​സ്ടി​യും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് തു​ക പു​ന​ര്‍​നി​ര്‍​ണ​യി​ച്ച​ത്.

കി​ഫ്ബി ഫ​ണ്ടു​പ​യോ​ഗി​ച്ച് സ​മ​ഗ്ര പു​ലി​മു​ട്ട് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​നം. എ​ന്നാ​ല്‍ സാ​മ്പ​ത്തി​കാ​നു​മ​തി​ക്കാ​യി പു​തി​യ പ​ദ്ധ​തി സ​മ​ര്‍​പ്പി​ച്ച​പ്പോ​ള്‍ മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി ര​ണ്ടു വ​ര്‍​ഷ​ത്തോ​ളം കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. തു​ട​ര്‍​ന്ന് മു​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ കാ​ലാ​വ​സാ​ന​ത്തോ​ടെ ഏ​ഷ്യ​ന്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ബാ​ങ്കി​ല്‍​നി​ന്നു​ള്ള വാ​യ്പ വ​ഴി 173 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

ഇ​പ്പോ​ഴ​ത്തെ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തോ​ടെ ജ​ല​വി​ഭ​വ വ​കു​പ്പ് പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി പ​ഠി​ക്കു​ക​യും ആ​ല​പ്പാ​ടി​ന്‍റെ എ​ല്ലാ തീ​ര​ദേ​ശ ഭാ​ഗ​ങ്ങ​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി 583 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ക​യും ചെ​യ്തു.

നി​ല​വി​ല്‍ ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ത​യാ​റാ​ക്കി​യ 644 കോ​ടി രൂ​പ​യു​ടെ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് സ​ര്‍​ക്കാ​രി​ന്‍റെ അ​ന്തി​മ അ​നു​മ​തി​ക്കാ​യി സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഒ​രു മാ​സ​ത്തി​ന​കം പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​മെ​ന്ന് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​റ​പ്പു​ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ വ​ര്‍​ഷ​ങ്ങ​ളാ​യി ആ​ല​പ്പാ​ട്ടു​കാ​ര്‍ അ​നു​ഭ​വി​ക്കു​ന്ന തീ​ര​ദേ​ശ ദു​രി​ത​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​മെ​ന്നും എം​എ​ല്‍ പ​റ​ഞ്ഞു.

 

Latest News

Corehub Up