ന്യൂഡൽഹി: സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കാഠ്മണ്ഡുവിലേക്കുള്ള എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി.
എഐ 219 വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കാഠ്മണ്ഡുവിലേക്ക് അയച്ചതായും എയർ ഇന്ത്യ അറിയിച്ചു.
വിമാനത്തിലെ യാത്രക്കാരുടെ എണ്ണം ലഭ്യമായിട്ടില്ല. വിമാനം സുരക്ഷിതമായി ഡൽഹിയിൽ ഇറക്കിയതായും എയർ ഇന്ത്യ അറിയിച്ചു.