എടക്കോം: ലോകത്തിലെ ഉയരം കൂടിയ മഞ്ഞുറഞ്ഞ പ്രദേശമായ പാൻഗോങ്ങിലേക്ക് നടത്തിയ10 കിലോമീറ്റർ മാരത്തണിൽ ഗിന്നസ് വേൾഡ് റിക്കാർഡ് സ്വന്തമാക്കി മലയാളി. ഒരു മണിക്കൂറും 44 മിനിറ്റും 52 സെക്കൻഡും കൊണ്ട് ഓടിയെത്തിയാണ് എടക്കോത്തെ ദിജിൻ വി. ദിനേശ് നേട്ടം കൈവരിച്ചത്. കഴിഞ്ഞ 24നായിരുന്നു മത്സരം.
വാകപ്പറമ്പിൽ ദിനേശൻ-ജിൻസി ദമ്പതികളുടെ മകനാണ്. 13 വർഷമായി സൈന്യത്തിൽ സേവനം ചെയ്യുന്ന ദിജിൻ ഇപ്പോൾ സർജറി അസിസ്റ്റന്റാണ്. കൂവേരി സ്വദേശിയായ ലയനയാണ് ഭാര്യ.