x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗി​ന്ന​സ് റി​ക്കാ​ര്‍​ഡ് തി​ള​ക്ക​ത്തി​ല്‍ സ​മ്മി​റ്റ് ഓ​ഫ് ഫ്യൂ​ച്ച​ര്‍


Published: February 2, 2026 01:08 AM IST | Updated: February 2, 2026 01:08 AM IST

കൊ​​​ച്ചി: വി​​​ജ്ഞാ​​​ന വി​​​നോ​​​ദ ഉ​​​ത്സ​​​വ വേ​​​ദി​​​യാ​​​യ കൊ​​​ച്ചി ജെ​​​യി​​​ന്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യു​​​ടെ സ​​​മ്മി​​​റ്റ് ഓ​​​ഫ് ഫ്യൂ​​​ച്ച​​​ര്‍ ര​​​ണ്ടാം പ​​​തി​​​പ്പി​​​ന് ഗി​​​ന്ന​​​സ് റി​​​ക്കാ​​​ര്‍​ഡ്. സ​​​മ്മി​​​റ്റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 401 പേ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്ത റി​​​ലേ സ്പീ​​​ച്ചാ​​​ണ് ഗി​​​ന്ന​​​സി​​​ല്‍ ഇ​​​ടം പി​​​ടി​​​ച്ച​​​ത്. 10 മ​​​ണി​​​ക്കൂ​​​ര്‍ 25 മി​​​നി​​​റ്റു​​​കൊ​​​ണ്ടാ​​​ണ് റി​​​ലേ പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​ത്. സൂ​​​റ​​​റ്റി​​​ല്‍ ന​​​ട​​​ന്ന 313 പേ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്ത റി​​​ലേ സ്പീ​​​ച്ചാ​​​യി​​​രു​​​ന്നു ഇ​​​തു​​​വ​​​രെ​​​യു​​​ള്ള റി​​​ക്കാ​​​ര്‍​ഡ്. ഇ​​​താ​​​ണ് കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ന്ന സ​​​മ്മി​​​റ്റ് ഓ​​​ഫ് ഫ്യൂ​​​ച്ച​​​ര്‍ മ​​​റി​​​ക​​​ട​​​ന്ന​​​ത്.

രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് ആ​​​രം​​​ഭി​​​ച്ച പ​​​രി​​​പാ​​​ടി രാ​​​ത്രി 7.25നാ​​​ണ് സ​​​മാ​​​പി​​​ച്ച​​​ത്. കു​​​റ​​​ഞ്ഞ​​​ത് ഒ​​​രു മി​​​നി​​​റ്റും പ​​​ര​​​മാ​​​വ​​​ധി മൂ​​​ന്നു മി​​​നി​​​റ്റു​​​മാ​​​ണ് പ്ര​​​സം​​​ഗസ​​​മ​​​യം. കൂ​​​ടാ​​​തെ, ഒ​​​രാ​​​ളു​​​ടെ പ്ര​​​സം​​​ഗശേ​​​ഷം പ​​​ത്ത് സെ​​​ക്ക​​​ന്‍​ഡി​​​നു​​​ള്ളി​​​ല്‍ അ​​​ടു​​​ത്ത പ്ര​​​സം​​​ഗം തു​​​ട​​​ങ്ങ​​​ണ​​​മെ​​​ന്ന മാ​​​ന​​​ദ​​​ണ്ഡ​​​വു​​​മു​​​ണ്ട്. ഇ​​​വ​​​യെ​​​ല്ലാം കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ച്ചാ​​​ണ് റി​​​ലേ സ്പീ​​​ച്ച് പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​ത്.

സ​​​മ്മി​​​റ്റ് ഓ​​​ഫ് ഫ്യൂ​​​ച്ച​​​റി​​​ന്‍റെ സ​​​മാ​​​പ​​​ന ദി​​​നം ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ഗി​​​ന്ന​​​സ് റി​​​ക്കാ​​​ര്‍​ഡ് അ​​​ഡ്ജൂ​​​ഡി​​​ക്കേ​​​റ്റ​​​ര്‍ സ്വ​​​പ്നി​​​ല്‍ ദ​​​ങ്കാ​​​രി​​​ക്ക​​​രി​​​ല്‍, ജെ​​​യി​​​ന്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ന്യൂ ​​​ഇ​​​നി​​​ഷ്യേ​​​റ്റീ​​​വ്‌​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​ടോം ജോ​​​സ​​​ഫ്, പ്രോ ​​​വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ ഡോ. ​​​ജെ. ല​​​ത എ​​​ന്നി​​​വ​​​ര്‍ പു​​​ര​​​സ്‌​​​കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി. പ്ര​​​സം​​​ഗപ​​​ര​​​മ്പ​​​ര​​​യി​​​ല്‍ വി​​​വി​​​ധ പ്രാ​​​യ​​​ത്തി​​​ലു​​​ള്ള​​​വ​​​രും വൈ​​​വി​​​ധ്യ​​​മാ​​​ര്‍​ന്ന തൊ​​​ഴി​​​ല്‍ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള​​​വ​​​രു​​​മാ​​​ണ് ഭാ​​​വി ലോ​​​ക​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ത​​​ങ്ങ​​​ളു​​​ടെ സ്വ​​​പ്ന​​​ങ്ങ​​​ളും ആ​​​ശ​​​ങ്ക​​​ക​​​ളും പ​​​ങ്കു​​​വ​​​ച്ച​​​ത്.

Tags : Guinness World Records Future

Recent News

Corehub Up