Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gujarat University

മോദി തത്വ പാഠ്യവിഷയമാക്കി ഗുജറാത്ത് യൂണിവേഴ്സിറ്റി

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ നേ​​​തൃ​​​ത്വ-​​​ത​​​ത്വ​​​ശാ​​​സ്ത്ര വീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ആ​​​സ്പ​​​ദ​​​മാ​​​ക്കി​​​യു​​​ള്ള "മോ​​​ദി ത​​​ത്വ’ പാ​​​ഠ്യ​​​വി​​​ഷ​​​യ​​​മാ​​​ക്കാ​​​ൻ ഗു​​​ജ​​​റാ​​​ത്ത് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി തീ​​​രു​​​മാ​​​നി​​​ച്ചു.

ബ​​​റോ​​​ഡ​​​യി​​​ലെ മ​​​ഹാ​​​രാ​​​ജ സാ​​​യാ​​​ജി​​​റാ​​​വു യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യാ​​​ണ് ബി​​​എ സോ​​​ഷ്യോ​​​ള​​​ജി പ്രോ​​​ഗ്രാ​​​മി "മോ​​​ദി ത​​​ത്വ' പാ​​​ഠ്യ​​​വി​​​ഷ​​​യ​​​മാ​​​ക്കി​​​യ​​​ത്.

"സോ​​​ഷ്യോ​​​ള​​​ജി ഓ​​​ഫ് പേ​​​ട്രി​​​യോ​​​ട്ടി​​​സം' എ​​​ന്ന പേ​​​പ്പ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു "മോ​​​ദി ത​​​ത്വ'യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

രാ​​​ഷ്‌​​​ട്രീ​​​യ സ്വ​​​യം​​​സേ​​​വ​​​ക സം​​​ഘ് (ആ​​​ർ‌​​​എ​​​സ്‌​​​എ​​​സ്), ഛത്ര​​​പ​​​തി ശി​​​വാ​​​ജി മ​​​ഹാ​​​രാ​​​ജ്, പ​​​രി​​​ഷ്ക​​​ര​​​ണ​​​വാ​​​ദി​​​യാ​​​യ മ​​​റാ​​​ത്ത ഭ​​​ര​​​ണാ​​​ധി​​​കാ​​​രി സ​​​യാ​​​ജി​​​റാ​​​വു ഗെ​​​യ്ക്‌​​​വാ​​​ദ് മൂ​​​ന്നാ​​​മ​​​ൻ തു​​​ട​​​ങ്ങി​​​യ ച​​​രി​​​ത്ര​​​പു​​​രു​​​ഷ​​​ന്മാ​​​രെ​​​ക്കു​​​റി​​​ച്ചു​​​ള്ള പാ​​​ഠ്യ​​​ഭാ​​​ഗ​​​ത്തോ​​​ടൊ​​​പ്പ​​​മാ​​​യി​​​രി​​​ക്കും "മോ​​​ദി ത​​​ത്വ'​​​യും പ​​​ഠി​​​പ്പി​​​ക്കു​​​ക.

Latest News

Corehub Up