അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വ-തത്വശാസ്ത്ര വീക്ഷണങ്ങൾ ആസ്പദമാക്കിയുള്ള "മോദി തത്വ’ പാഠ്യവിഷയമാക്കാൻ ഗുജറാത്ത് യൂണിവേഴ്സിറ്റി തീരുമാനിച്ചു.
ബറോഡയിലെ മഹാരാജ സായാജിറാവു യൂണിവേഴ്സിറ്റിയാണ് ബിഎ സോഷ്യോളജി പ്രോഗ്രാമി "മോദി തത്വ' പാഠ്യവിഷയമാക്കിയത്.
"സോഷ്യോളജി ഓഫ് പേട്രിയോട്ടിസം' എന്ന പേപ്പറിന്റെ ഭാഗമായാണു "മോദി തത്വ'യും ഉൾപ്പെടുത്തിയിരിക്കുന്നത്.
രാഷ്ട്രീയ സ്വയംസേവക സംഘ് (ആർഎസ്എസ്), ഛത്രപതി ശിവാജി മഹാരാജ്, പരിഷ്കരണവാദിയായ മറാത്ത ഭരണാധികാരി സയാജിറാവു ഗെയ്ക്വാദ് മൂന്നാമൻ തുടങ്ങിയ ചരിത്രപുരുഷന്മാരെക്കുറിച്ചുള്ള പാഠ്യഭാഗത്തോടൊപ്പമായിരിക്കും "മോദി തത്വ'യും പഠിപ്പിക്കുക.
Tags : Gujarat University Modi philosophy subject