Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gujarath

ബി​ജെ​പി, കോ​ൺ​ഗ്ര​സ് അ​തോ എ​എ​പി? ഗു​ജ​റാ​ത്തി​ൽ മൂ​ന്ന് പാ​ർ​ട്ടി​ക​ൾ​ക്കും വേ​ണ്ടി നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച് ഒ​രേ സ്ഥാ​നാ​ർ​ത്ഥി!

ദാ​ഹോ​ദ്: രാ​ഷ്ട്രീ​യ ലോ​ക​ത്തെ​യും വോ​ട്ട​ർ​മാ​രെ​യും ഒ​രു​പോ​ലെ അ​മ്പ​ര​പ്പി​ച്ചു​കൊ​ണ്ട് ഗു​ജ​റാ​ത്ത് ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ൽ അ​പൂ​ർ​വ​മാ​യൊ​രു സം​ഭ​വം. ദാ​ഹോ​ദ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ പി​പ്പേ​റോ സീ​റ്റി​ലേ​ക്ക് ഒ​രേ സ്ഥാ​നാ​ർ​ത്ഥി ബി​ജെ​പി, കോ​ൺ​ഗ്ര​സ്, ആം ​ആ​ദ്മി പാ​ർ​ട്ടി എ​ന്നീ മൂ​ന്ന് പ്ര​മു​ഖ പാ​ർ​ട്ടി​ക​ൾ​ക്കും വേ​ണ്ടി നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. പ്രാ​ദേ​ശി​ക നേ​താ​വാ​യ ഭ​ര​ത് സിം​ഗ് വ​ഖാ​ല​യാ​ണ് ഈ ​വി​ചി​ത്ര​മാ​യ നീ​ക്ക​ത്തി​ലൂ​ടെ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ച​ത്.

പി​പ്പേ​റോ സീ​റ്റി​ൽ ബി​ജെ​പി​യു​ടെ പേ​രി​ൽ അ​ഞ്ചും, കോ​ൺ​ഗ്ര​സി​ന്‍റെ പേ​രി​ൽ ര​ണ്ടും, എ​എ​പി​യു​ടെ പേ​രി​ൽ ഒ​ന്നും പ​ത്രി​ക​ക​ളാ​ണ് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്. ഇ​തി​ൽ മൂ​ന്ന് പാ​ർ​ട്ടി​ക​ളു​ടെ​യും പ​ട്ടി​ക​യി​ൽ ഭ​ര​ത് സിം​ഗ് വ​ഖാ​ല​യു​ടെ പേ​രു​ണ്ട്. മു​ൻ​പ് കോ​ൺ​ഗ്ര​സി​ലാ​യി​രു​ന്ന വ​ഖാ​ല പി​ന്നീ​ട് എ​എ​പി​യി​ൽ ചേ​രു​ക​യും ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് ശ​ക്ത​മാ​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ അ​ടു​ത്തി​ടെ അ​ദ്ദേ​ഹം ബി​ജെ​പി പാ​ള​യ​ത്തി​ലേ​ക്ക് എ​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യാ​യ ഏ​പ്രി​ൽ 15-ന് ​മാ​ത്ര​മേ ഇ​ദ്ദേ​ഹം ഏ​ത് പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ത്ഥി​യാ​ണെ​ന്ന് വ്യ​ക്ത​മാ​കൂ. പാ​ർ​ട്ടി​ക​ൾ ന​ൽ​കു​ന്ന 'ഫോം ​ബി' (ഔ​ദ്യോ​ഗി​ക ചി​ഹ്നം അ​നു​വ​ദി​ക്കു​ന്ന രേ​ഖ) ഏ​ത് പാ​ർ​ട്ടി​യു​ടേ​താ​ണോ വ​ഖാ​ല സ​മ​ർ​പ്പി​ക്കു​ന്ന​ത്, ആ ​പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ത്ഥി​യാ​യി അ​ദ്ദേ​ഹം മാ​റും.

 

Latest News

Corehub Up