Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gurugram

സോ​നം വാം​ഗ്ചു​ക് ആ​ശു​പ​ത്രി വി​ട്ടു; രാ​ജ്ഘ​ട്ടി​ലെ​ത്തി പ്ര​ണാ​മം അ​ർ​പ്പി​ച്ച് മ​ട​ക്കം

ഗു​രു​ഗ്രാം: പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നു​മാ​യ സോ​നം വാം​ഗ്ചു​ക് ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ലു​ള്ള മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മ​ട​ങ്ങി‌. 26 ദി​വ​സം നീ​ണ്ടു​നി​ന്ന അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​ര​ത്തെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ അ​ദ്ദേ​ഹ​ത്തെ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്ന​ത്. ആ​റ് ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്ക് ശേ​ഷ​മാ​ണ് തി​ങ്ക​ളാ​ഴ്ച അ​ദ്ദേ​ഹം ആ​ശു​പ​ത്രി വി​ട്ട​ത്.

ആ​ശു​പ​ത്രി വി​ട്ട​തി​ന് പി​ന്നാ​ലെ ഭാ​ര്യ ഗീ​താ​ഞ്ജ​ലി ആ​ങ്മോ​യ്ക്കൊ​പ്പം ഡ​ൽ​ഹി​യി​ലെ രാ​ജ്ഘ​ട്ടി​ലെ​ത്തി​യ അ​ദ്ദേ​ഹം മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പ്ര​ണാ​മം അ​ർ​പ്പി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്. രാ​ജ്ഘ​ട്ട് സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ല​ഡാ​ക്കി​ലെ ത​ന്‍റെ സ്വ​വ​സ​തി​യി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്ന് വാം​ഗ്ചു​ക് എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ അ​റി​യി​ച്ചു.

ഇ​ന്‍റേ​ണ​ൽ മെ​ഡി​സി​ൻ, ക്രി​ട്ടി​ക്ക​ൽ കെ​യ​ർ വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യി ന​ൽ​കി​യ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് മേ​ദാ​ന്ത ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ജൂ​ൺ 28-നാ​ണ് ല​ഡാ​ക്കി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി​ക്കാ​യു​ള്ള സ​മ​ര​ത്തി​ൽ വാം​ഗ്ചു​ക്ക് പ​ങ്കു​ചേ​ർ​ന്ന​ത്. തു​ട​ർ​ന്ന് നി​രാ​ഹാ​ര സ​മ​രം തു​ട​ര​വെ ജൂ​ലൈ 18-ന് ​അ​ദ്ദേ​ഹ​ത്തെ സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ അ​വി​ടെ താ​ൻ ത​ട​ങ്ക​ലി​ലെ​ന്ന പോ​ലെ​യാ​ണ് ക​ഴി​ഞ്ഞ​തെ​ന്ന് അ​ദ്ദേ​ഹം പി​ന്നീ​ട് ആ​രോ​പി​ച്ചി​രു​ന്നു.

National

ഗുരുഗ്രാമിൽ നിർമാണത്തിലിരുന്ന മതിൽ തകർന്ന് ഏഴ് തൊഴിലാളികൾ മരിച്ചു

ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ നിർമാണത്തിലിരുന്ന മതിൽ തകർന്ന് ഏഴ് തൊഴിലാളികൾ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

നിർമാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിനിടെ സമീപത്തെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ഏകദേശം 15 തൊഴിലാളികൾ സംഭവസ്ഥലത്തുണ്ടായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

സംഭവത്തിന് പിന്നാലെ കന്പനി അധികൃതർക്കെതിരെ രൂക്ഷമായ പ്രതിഷേധവുമായി മരിച്ചവരുടെ ബന്ധുകൾ എത്തി. ഉദ്യോഗസ്ഥരെ കാണാൻ അനുവദിച്ചില്ലെന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണെന്നും ബന്ധുകൾ ആരോപിച്ചു. പരാതികൾ കേൾക്കാൻ തയാറായിട്ടില്ലെന്നും അവർ പറഞ്ഞു.

മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടു‌ണ്ടെന്നും പോലീസ് പറഞ്ഞു.

National

പ​ഠ​ന സ​മ്മ​ർ​ദം; ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി

ഗു​രു​ഗ്രാം: പ​ഠ​ന സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് കൗ​മാ​ര​ക്കാ​രി ജീ​വ​നൊ​ടു​ക്കി. ഗു​രു​ഗ്രാ​മി​ലാ​ണ് സം​ഭ​വം. 13 വ​യ​സു​കാ​രി അ​തി​ദി ആ​ണ് മ​രി​ച്ച​ത്.

കു​ട്ടി​യു​ടെ മു​റി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ ഡ​യ​റി​യി​ൽ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ൻ ക​ടു​ത്ത മാ​ന​സി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്ന് എ​ഴു​തി​യി​ട്ടു​ണ്ട്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ കു​ട്ടി​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ വി​ളി​ക്കാ​നെ​ത്തി. എ​ന്നാ​ൽ വാ​തി​ൽ അ​ക​ത്ത് നി​ന്നും പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.

പ​ല​ത​വ​ണ വി​ളി​ച്ചി​ട്ടും അ​ദി​തി വാ​തി​ൽ തു​റ​ന്നി​ല്ല. ജ​നാ​ല​യി​ലൂ​ടെ നോ​ക്കി​യ​പ്പോ​ൾ കു​ട്ടി​യെ സീ​ലിം​ഗ് ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ അ​റി​യി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

കു​ട്ടി​യു​ടെ മു​റി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ ഡ​യ​റി​യി​ൽ, വ്യാ​ഴാ​ഴ്ച പ​രീ​ക്ഷ​യു​ണ്ടെ​ന്നും എ​വി​ടെ നി​ന്ന് പ​ഠ​നം തു​ട​ങ്ങ​ണ​മെ​ന്ന് അ​റി​യി​ല്ലെ​ന്നും എ​ഴു​തി​യി​ട്ടു​ണ്ട്.

കു​ടും​ബ​ത്തോ​ടൊ​പ്പം ല​ക്നോ​വി​ൽ നി​ന്നും ഗു​രു​ഗ്രാ​മി​ലേ​ക്ക് താ​മ​സം മാ​റി​യ അ​ദി​തി ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. മാ​താ​വ് ഹ​ർ​ദോ​യി​യി​ലെ സ​ർ​ക്കാ​ർ വ​കു​പ്പി​ലും പി​താ​വ് ബം​ഗു​ളൂ​രു​വി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ലു​മാ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

National

ഗുരുഗ്രാമിൽ പള്ളി പണിയുന്നതിനെതിരേ മഹാപഞ്ചായത്ത്

ഗു​​​രു​​​ഗ്രാം: ഡ​​​ൽ​​​ഹി​​​ക്കു സ​​​മീ​​​പം ഗു​​​രു​​​ഗ്രാ​​​മി​​​ൽ പ​​​ള്ളി നി​​​ർ​​​മാ​​​ണ​​​ത്തി​​​നെ​​​തി​​​രേ വി​​​എ​​​ച്ച്പി, ബ​​​ജ്‌രം​​​ഗ്ദ​​​ൾ നേ​​​താ​​​ക്ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ മ​​​ഹാ​​​പ​​​ഞ്ചാ​​​യ​​​ത്ത് ചേ​​​ർ​​​ന്നു. മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണെ​​​ന്ന വ്യാ​​​ജ ആ​​​രോ​​​പ​​​ണ​​​മാ​​​ണ് പ​​ള്ളി​​ പ​​ണി​​ക്കെ​​തി​​രേ ഉ​​യ​​ർ‌​​ന്ന​​ത്.

പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം ഹി​​​ന്ദു കു​​​ടും​​​ബ​​​ങ്ങ​​​ളാ​​​ണ് ഗ്രാ​​​മ​​​ത്തി​​​ലു​​​ള്ള​​​തെ​​​ന്നും അ​​​തി​​​ൽ ഒ​​​രു ശ​​​ത​​​മാ​​​നം പോ​​​ലും ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സി​​​ക​​​ൾ ഇ​​​ല്ലെ​​​ന്ന​​വാ​​ദം സം​​​ഘ​​​പ​​​രി​​​വാ​​​ർ നേ​​​താ​​​ക്ക​​​ളും ഉ​​യ​​ർ​​ത്തി. തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി 52 അം​​​ഗ സ​​​മി​​​തി​​​യെ​​​യും മ​​​ഹാ​​​പ​​​ഞ്ചാ​​​യ​​​ത്ത് നി​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

തി​​​ങ്ക​​​ളാ​​​ഴ്ച ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീഷ​​​ണ​​​റെ ക​​​ണ്ട് പ​​​ള്ളിനി​​​ർ​​​മാ​​​ണ​​​ത്തി​​​നെ​​​തി​​​രേ സ​​​മി​​​തി പ​​​രാ​​​തി ന​​​ൽ​​​കു​​​മെ​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു. നൂ​​​ർ​​​പു​​​ർ, അ​​​ക്ലിം​​​പു​​​ർ, ബാ​​​ദ്ഷാ​​​പു​​​ർ, പാ​​​ൽ​​​റ, ഗൈ​​​ര​​​ത്പു​​​ർ ബാ​​​സ്, ഖേ​​​ർ​​​ഖി ബാ​​​ഗ്നി​​​കി ഗ്രാ​​​മ​​​വാ​​​സി​​​ക​​​ളാ​​​ണു മ​​​ഹാ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. കി​​​ഷോ​​​ർ സിം​​​ഗ് എ​​​ന്ന​​​യാ​​​ളു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ലാ​​​യി​​​രു​​​ന്നു യോ​​​ഗം.

അ​​​തേ​​​സ​​​മ​​​യം, പ​​​ള്ളി നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​ന് ഇ​​​തു​​​വ​​​രെ തയാറാ​​​യി​​​ട്ടി​​​ല്ല.

National

ഗു​രു​ഗ്രാ​മി​ൽ വി​ദേ​ശ​വ​നി​ത​യ്ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം; ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് ഒ​ളി​വി​ൽ

ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാ​മി​ൽ വി​ദേ​ശ​വ​നി​ത​യ്ക്ക് നേ​രെ ഫി​സി​യോ​തെ​റാ​പ്പി​സ്റ്റി​ന്‍റെ ലൈം​ഗീ​കാ​തി​ക്ര​മം. ദ​ക്ഷി​ണ കൊ​റി​യ​ൻ സ്വ​ദേ​ശി​നി​യാ​യ 55കാ​രി​യെ​യാ​ണ് സെ​ക്ട​ർ 53ലെ ​ക്ലി​നി​ക്കി​ൽ വ​ച്ച് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്.

പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നും ഉ​ട​ൻ​ത​ന്നെ പി​ടി​യി​ലാ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ഗ്രാ​മി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന യു​വ​തി ന​വം​ബ​ർ 14 നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ന​വം​ബ​ർ ഏ​ഴി​ന് ചി​കി​ത്സ​യ്ക്കാ​യി സെ​ക്ട​ർ 53 ലെ ​ഒ​രു ഫി​സി​യോ​തെ​റാ​പ്പി സെ​ന്‍റ​റി​ൽ ഇ​വ​ർ പോ​യി​രു​ന്നു. ഇ​വി​ടെ വ​ച്ച് ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

പീ​ഡ​ന​ശ്ര​മം എ​തി​ർ​ത്ത​പ്പോ​ൾ പ്ര​തി ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും പ​രാ​തി​ക്കാ​രി ആ​രോ​പി​ക്കു​ന്നു.​പ​രി​ഭാ​ഷ​ക​ന്‍റെ അ​ഭാ​വം മൂ​ലം സ്ത്രീ​യു​ടെ മൊ​ഴി ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Latest News

Corehub Up